പുതുക്കാട് മണ്ഡലത്തിലെ മിനി സിവില്‍ സ്‌റ്റേഷന്‍, ജലജീവന്‍ മിഷന്‍, പിഡബ്ല്യുഡി റോഡുകള്‍, കെആര്‍എഫ്ബി ഏറ്റെടുത്ത റോഡുകള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതിയെകുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുളങ്ങ്‌തൊട്ടിപ്പാള്‍കുറുമാലി റോഡ്, തലോര്‍തൈക്കാട്ടുശ്ശേരി റോഡ്, നന്തിപുലംവരന്തരപ്പിള്ളി റോഡ് തുടങ്ങിയ പിഡബ്ല്യുഡി റോഡുകളിലെയും, കെആര്‍എഫ്ബി ഏറ്റെടുത്ത കൊടകരവെള്ളികുളങ്ങര, പുതുക്കാട്മുപ്ലിയം കോടാലി, പള്ളികുന്ന് പാലപ്പിള്ളി റോഡ് എന്നീ റോഡുകളിലെയും പൈപ്പുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം ചേരുവാനും തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, അജിത സുധാകരന്‍, കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി …