nctv news pudukkad

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി

യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക്  1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്‍കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡന്റ് പി.ജി. രഞ്ജിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, ജില്ല വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി, യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കിക്കില്ലത്ത്, ഫൗസിയ ഷാജഹാന്‍, സി.പി. ഉണ്ണികൃഷ്ണന്‍, വി.എം. ഷാജഹാന്‍, ടൈറ്റസ് കട്ടക്കയം, ജോര്‍ജ് സഫിലോ എന്നിവര്‍ പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *