കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുളങ്ങ്‌തൊട്ടിപ്പാള്‍കുറുമാലി റോഡ്, തലോര്‍തൈക്കാട്ടുശ്ശേരി റോഡ്, നന്തിപുലംവരന്തരപ്പിള്ളി റോഡ് തുടങ്ങിയ പിഡബ്ല്യുഡി റോഡുകളിലെയും, കെആര്‍എഫ്ബി ഏറ്റെടുത്ത കൊടകരവെള്ളികുളങ്ങര, പുതുക്കാട്മുപ്ലിയം കോടാലി, പള്ളികുന്ന് പാലപ്പിള്ളി റോഡ് എന്നീ റോഡുകളിലെയും പൈപ്പുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം ചേരുവാനും തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, അജിത സുധാകരന്‍, കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി അംഗം അല്‍ജോ പി. ആന്റണി, ഇരിങ്ങാലക്കുട ആര്‍ഡിഒ എം.സി. റെജില്‍, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ്. സുമ, പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ ബിന്ദു പരമേശ്, പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.പി. റാബിയ, വാട്ടര്‍ അതോറിറ്റി നാട്ടിക പ്രോജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ. രാജേഷ്, വാട്ടര്‍ അതോറിറ്റി ചാലക്കുടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ. വാസുദേവന്‍, വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത ബായ്, കെആര്‍എഫ്ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലയ ഒ. പ്രകാശ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.
പുതുക്കാട് മണ്ഡലത്തിലെ മിനി സിവില്‍ സ്‌റ്റേഷന്‍, ജലജീവന്‍ മിഷന്‍, പിഡബ്ല്യുഡി റോഡുകള്‍, കെആര്‍എഫ്ബി ഏറ്റെടുത്ത റോഡുകള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതിയെകുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നു
