അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വടക്കാഞ്ചരി സര്‍വ്വേ സൂപ്രണ്ട് ഇ.കെ. സുധീര്‍, തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. ഷാജി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വില്‍സണ്‍, വാര്‍ഡംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, കെ.എ. ഷൈലജ, അശ്വതി പ്രവീണ്‍, നിമിത ജോസ്, പി.കെ. ശേഖരന്‍, പ്രിന്‍സി ഡേവിസ്, പി.എസ്. ദിനില്‍, മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എന്‍. ജയന്തി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളും ന്യൂതന സര്‍വെ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും സര്‍വെയും ഭൂരേഖയും വകുപ്പ് മുഖേന ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാകുന്നത്.