കൊടകര ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോക്കു സമീപം റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി
ചെറുകുന്നിലേക്ക് റോഡ് തിരിയുന്ന ഭാഗത്തുള്ള യൂടേണിനു സമീപത്താണ് സ്ലാബ് തകര്‍ന്ന് കാന തുറന്നു കിടക്കുന്നത്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തകര്‍ന്നു കിടക്കുന്ന സ്ലാബും തുറന്നു കിടക്കുന്ന കാനയും ഇരുചക്രവാഹനയാത്രക്കാരുടേയും കാന്‍നടക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. തകര്‍ന്ന സ്ലാബിനുള്ളിലെ ഇരുമ്പുകമ്പി റോഡിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലോ കാല്‍നടക്കാരുടെ വസ്ത്രങ്ങളിലോ ഈ കമ്പി ഉടക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാളുകള്‍ക്ക് മുമ്പ് ഏതോ വാഹനം ഇടിച്ചാണ് കാനയുടെ മുകളിലെ സ്ലാബ് …