സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത്, എന്തിന് എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം. നിക്‌സണ്‍, ടി.കെ. ഗോപി, വി.കെ. വിനീഷ്, സിപിഐ പുതുക്കാട് പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു
