പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ മുഖ്യാതിഥിയായിരുന്നു. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്. വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ, മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി.എം. ജിന്‍സ, പറപ്പൂക്കര പഞ്ചായത്തംഗം എ. രാജീവ്, പി.ടി.എ. പ്രസിഡന്റ്് പി.എസ്. സുനില്‍, എം. പിടിഎ പ്രസിഡണ്ട് സുമി ബൈജു, സി.ജി. അനൂപ്, റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.ആര്‍. ശശികുമാര്‍, എം.എം. ഗോവിന്ദ് സ്‌കൂള്‍ ലീഡര്‍ എ.എസ്. ആദിദേവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു
