nctv news pudukkad

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി

ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി - nctv news-nctv live- nctv pudukad

ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച  നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ  94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്  സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി

Leave a Comment

Your email address will not be published. Required fields are marked *