nctv news pudukkad

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ

മുരിയാട് ഗ്രാമപഞ്ചായത്ത്- സിഡിഎസ് സ്വയം തൊഴില്‍ സംരംഭകത്വം-NCTV NEWS-NCTV LIVE- NCTV PUDUKAD

ഉന്നത വിദ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു. സലീല്‍ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോര്‍പറേഷന്റെ സഹായത്തോടെ 5 മുതല്‍ 6 വരെ ശതമാനം പലിശക്കാണ് അയല്‍ കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, ഭരണ സമിതി അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *