nctv news pudukkad

nctv news logo
nctv news logo

Local News

thrikkur sms road-nctv news-nctv live-nctv pudukad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, മോഹനന്‍ തൊഴുക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിര്‍മാണം

ഊരാന്‍കുളം ലിഫ്റ്റ് ഇറിഗെഷന്‍ റോഡ് -nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ഊരാന്‍കുളം ലിഫ്റ്റ് ഇറിഗെഷന്‍ റോഡ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം.

gold rate-nctv news-nctv pudukad-nctv live

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് സ്വർണ്ണവില

ഇന്ന് 640 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപയും. ചൊവ്വാഴ്ച്ചയും സ്വര്‍ണവില പവന് 600 രൂപ ഉയര്‍ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് …

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് സ്വർണ്ണവില Read More »

kaviyarangu-nctv news-nctv kodaly-nctv pudukad

സിപിഎം കൊടകര ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ആമ്പല്ലൂരില്‍ കവിയരങ്ങ് സംഘടിപ്പിച്ചു

ഏരിയാകമ്മറ്റി അംഗം കെ.ജെ. ഡിക്‌സന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സോജന്‍ ജോസഫ്, സുരേഷ് പി കുട്ടന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചുവൈഖരി, രാജന്‍ നെല്ലായി, കൃഷ്ണന്‍ സൗപര്‍ണ്ണിക, അനില്‍ നന്തിപുലം, മധു പുഷ്പത്ത്, സുധീഷ് ചന്ദ്രന്‍ എന്നിവര്‍ കവിത ആലപിച്ചു. 

മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ അങ്കണവാടി ഫെസ്റ്റ് - nctv news-nctv live-nctv pudukad

മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ അങ്കണവാടി ഫെസ്റ്റ് സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. വിവിധ അങ്കണവാടികളില്‍ നിന്നുള്ള അന്‍പതോളം കുരുന്നുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്തംഗം ഷൈനി ബാബു, സുമേഷ് മൂത്തമ്പാടന്‍, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍, എംപിടിഎ പ്രസിഡന്റ് സ്വാതി സനീഷ്, അധ്യാപികമാരായ പ്രീതി ജേക്കബ്, ലിജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിഓഫീസ്-nctv news-nctv live-nctv pudukad

കൊടകര കുന്നതൃക്കോവിലിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.വി പ്രജിത്ത്, സി.ഡി. സിബി, കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. കെ. കൃഷ്ണകുമാര്‍, കണ്‍വീനര്‍ എന്‍.ബി. ബിജു, ട്രഷറര്‍ ദിനേശ് പരമേശ്വരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി. ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, പൂനിലാര്‍ക്കാവ് ക്ഷേത്രം പ്രസിഡന്റ് ഡി. നിര്‍മ്മല്‍, അന്‍വര്‍ സാദിക്ക്, പ്രദീപ് വാഴക്കാലി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ചയാണ് പ്രസിദ്ധമായ കൊടകര ഷഷ്ഠി.

അഖിലേന്ത്യാ കിസാന്‍സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി- പ്രതിഷേധ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

വയനാട് ദുരിതബാധിതരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് അഖിലേന്ത്യാ കിസാന്‍സഭ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ പോസ്‌റ്റോഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. വയനാടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഇതുവരെയും ലഭ്യമായില്ലെന്നും പ്രധാനമന്ത്രി നേരിട്ട് എത്തിയിട്ട് പോലും സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കിയില്ലെന്ന് ടി.കെ. സുധീഷ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ടി.എന്‍. മുകുന്ദന്‍, ആനന്ദകുമാര്‍, മധു എന്നിവര്‍ പ്രസംഗിച്ചു.

കേരളോത്സവം 2024 -nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024 സമാപിച്ചു

സമാപനത്തോടനുബന്ധിച്ച് മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ജേഴ്‌സി വിതരണം പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ,് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് പി.എ. അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പോങ്കോത്ര ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നെല്ലായി റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ് ശുചീകരിച്ചു

ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ആര്‍. ലാലു അധ്യക്ഷനായി. ഏരിയകമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഇ കെ അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.സി. പ്രദീപ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.സി. വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായി.

POLICE DEATH- PUDUKAD NEWS- NCTV NEWS- NCTV LIVE NEWS

പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കാട് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ കൊടകരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രേഡ് എസ്‌ഐ ജിനുമോന്‍ തച്ചേത്ത് ആണ് മരിച്ചത്. 53 വയസായിരുന്നു. രാവിലെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട്.

NCTV NEWS-NCTV LIVE-NCTV PUDUKAD

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന്റെ ആരോഗ്യ വികസന സംരംഭമായ ഫിറ്റ് ഫോര്‍ ലൈഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

പരിപാടിയുടെ ഭാഗമായി 2500 പേരുടെ മെഗാ എയ്‌റോബിക്‌സ് ഡാന്‍സ് പെര്‍ഫോര്‍മന്‍സ് അരങ്ങേറി. ഏറ്റവും കൂടുതല്‍ വനിതകളുടെ പങ്കാളിത്തത്തോടെ നടത്തിയ എയ്‌റോബിക്‌സ് ഡാന്‍സ് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി.

സിപിഎം നന്തിപുലം ലോക്കല്‍ സമ്മേളനം-nctv news-nctv pudukad -nctv live

സിപിഎം നന്തിപുലം ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. വാസു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് പ്രദേശ വാസികള്‍ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ചാക്കപ്പന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍, എം.വി. സതീഷ് ബാബു, അജിത സുധാകരന്‍, കെ.എസ.് സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി …

സിപിഎം നന്തിപുലം ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു Read More »

muriyad panchayath- govardhini padathi- nctv news- nctv live news- pudukad news

സംസ്ഥാനസര്‍ക്കാരിന്റെ ഗോവര്‍ദ്ധനി കന്നുകുട്ടി പരിപാലനപദ്ധതി മുരിയാട് പഞ്ചായത്തില്‍ ആരംഭിച്ചു

22 കോടി രൂപ ചിലവഴിച്ച് 35600 കന്നുകുട്ടികളെ പരിപോഷിപ്പിക്കാന്‍ ഉതകുന്നതാണ് ഗവ. സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ഗോവര്‍ദ്ധനി പദ്ധതി. മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ക്ഷീരസംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോവര്‍ദ്ധനി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം. ഗിരിജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ റിട്ട. സര്‍ജന്‍ ഡോ. പ്രശാന്ത് ക്ലാസ്സ് നയിച്ചു. ഡോ. ടിറ്റ്‌സന്‍ പിന്‍ഹിറോ, മധു ബാലകൃഷ്ണന്‍, അസി.ഫീല്‍ഡ് ഓഫീസര്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

kodakara block panchayatj- nctv news- nctv live- pudukad news

ത്രിപുര ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

ത്രിപുരയിലെ വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് ജനപ്രതിനിധികള്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അസിത്കുമാര്‍ ദാസ്, പഞ്ചായത്ത് ഓഫീസര്‍ റജീബ് ഗോപ്പ്, മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 20 അംഗ സംഘം കൊടകര ബ്ലോക്ക് പഞ്ചായത്തും ഘടകസ്ഥാപനങ്ങളും സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് ആദ്യമായി ഘടകസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഐ.എസ്.ഒ നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കൊടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വികസന പദ്ധതികളെക്കുറിച്ചും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്നതിനായി നടത്തിയ പദ്ധിതികളെക്കുറിച്ചുമെല്ലാം സംഘം ചര്‍ച്ച നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് …

ത്രിപുര ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി Read More »

pudukad panchayath- nctv news- nctv live- pudukad news

പുതുക്കാട് ഗ്രാമപഞ്ചായത്ത് ശാരീരിക വൈകല്യം നേരിടുന്നവര്‍ക്കും വയോജനങ്ങള്‍ക്കുമായി ഉപകരണ നിര്‍ണ്ണയ ക്യാമ്പ് നടത്തി

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി എന്നിവര്‍ പ്രസംഗിച്ചു. 

കുട്ടികളുടെ മാതൃക ഹരിത സഭ - nctv live-nctv news-nctv pudukad

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാതൃക ഹരിത സഭ സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു. 8 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹരിത സഭയില്‍ പങ്കെടുത്തത്. വിദ്യാലയങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഉടന്‍ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഭയില്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡില്‍ജി, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീധ പ്രിയേഷ്, നിറവ് കോഓര്‍ഡിനേറ്റര്‍ മജ്ഞു വിശ്വനാഥ്, പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ ഹരീഷ്‌കുമാര്‍ എന്നിവര്‍ ഹരിതസഭക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാതൃക ഹരിത സഭ സംഘടിപ്പിച്ചു Read More »

കുട്ടികളുടെ ഹരിതസഭ - nctv news-nctv live

നെന്മണിക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 10 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ ഹരിതസഭയില്‍ പങ്കെടുത്തു. കുട്ടികളുടെ പാനല്‍ പ്രതിനിധിയായി വി.എം. അളഗനന്ദ ഹരിതസഭയുടെ ലക്ഷ്യവും പ്രാധാന്യവും വിവരിച്ചു. ഹരിതസഭ നടപടിക്രമങ്ങള്‍ കുട്ടികളുടെ പാനല്‍ പ്രതിനിധിയായ ക്രിസാന്റോ ലിന്‍സണ്‍ സഭയില്‍ വിവരിച്ചു. തുടര്‍ന്ന് ഈ മാസം 1 ന് ചേര്‍ന്ന ഹരിതസഭയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിഷയത്തിന്മേല്‍ ഗ്രാമപഞ്ചായത്ത് കൈകൊണ്ട നടപടികള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു കുട്ടികളെ അറിയിച്ചു. പിന്നീട് രണ്ട് റൗണ്ടുകളായി 10 സ്‌കൂളില്‍ നിന്നുള്ള 32 വിദ്യാര്‍ത്ഥികള്‍ …

നെന്മണിക്കര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു Read More »

kerala mahila sangam-nctv news-nctv live-nctv pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.ആര്‍. നളിനി പതാക ഉയര്‍ത്തി. പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റില്‍ വിജയിച്ച ഉഷ മാണിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം സംഗീത മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ സെക്രട്ടറി കെ.എസ്. ജയ, പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ആര്‍. …

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു Read More »

vidyabhyasa seminar-nctv news-nctv live-nctv pudukad

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

തോല്പിച്ചാല്‍ നിലവാരം കൂടുമോ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കുട്ടികളെ തോല്പിക്കാനുള്ളതാണ് പരീക്ഷ എന്ന കാഴ്ചപ്പാടിനു പകരം കുട്ടികളിലെ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനുള്ളതാണ് പരീക്ഷയെന്ന കാഴ്ചപ്പാടിനെ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തു പരീക്ഷയിലെ മിനിമം മാര്‍ക്കെന്ന കടമ്പ തുരങ്കം വെയ്ക്കുമെന്ന് പി.ബി. സജീവന്‍ പറഞ്ഞു. റിട്ട അധ്യാപകന്‍ കെ.ആര്‍.ശശികുമാര്‍ അധ്യക്ഷനായി. കെ. നന്ദകുമാര്‍, പി.സി.സിജി, പി.തങ്കം, ടി.എം.ശിഖാമണി, കെ.കെ.അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 27ന് പുതുക്കാട് സെന്ററിലെത്തുന്ന വിദ്യാഭ്യാസ ജാഥക്ക് പി. തങ്കം ചെയര്‍മാനും കെ.ആര്‍. ശശികുമാര്‍ ജനറല്‍ കണ്‍വീനറുമായ …

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു Read More »

നടതുറപ്പ് മഹോത്സവം-nctv news-nctv live-nctv pudukad

മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 13 മുതല്‍ 24 വരെ നടത്താന്‍ തീരുമാനിച്ചു

ക്ഷേത്രം ട്രസ്റ്റി ഏറാട്ട് കിഴക്കിനിയേടത്ത് മനക്കല്‍ ജീവന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തീരുമാനം. ഉത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി സജീവന്‍ കൈപ്പള്ളി, ജനറല്‍ കണ്‍വീനറായി ദിനേഷ് ഞാറ്റുവെട്ടി, ഫൈനാന്‍സ് സെക്രട്ടറിയായി വി.പി. സോമന്‍, ഫിനാന്‍സ് കണ്‍വീനറായി എന്‍.ആര്‍. സുരേഷ് നാലുമാക്കല്‍, പബ്ലിസിറ്റി ഗോപാലന്‍ പ്ലാക്കല്‍, പ്രോഗ്രാം കണ്‍വീനറായി ശ്രീജവത്സന്‍ പണ്ടാരി എന്നിവരെയും 51അംഗ വിവിധ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു