nctv news pudukkad

പൊലീസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി പിടിയിൽ

പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ പ്രതിയായ പള്ളം കല്ലേക്കുണ്ടിയിൽ ആഷിഫിനെയാണ് പട്ടാമ്പി ഓങ്ങല്ലൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. ഇയാൾ കോഴിക്കാംപാറ എംഡിഎംഎ കേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

​കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മുഖ്യപ്രതി റജീബിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട ഇരുവരും വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ​മുഖ്യപ്രതിയായ റജീബിനെ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഊർജിതമായ തെരച്ചിലിലാണ് രണ്ടാം പ്രതിയായ ആഷിഫും ഇപ്പോൾ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *