nctv news pudukkad

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍

ചാവക്കാട് പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാന്ദ്ര സന്തോഷിനെയാണ് ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയായ സാന്ദ്രയെ ചൊവ്വാഴ്ച രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കാണാതായതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് സമീപത്തെ അങ്കണവാടി അധ്യാപികയെ വിവരം അറിയിക്കുകയും അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സബ് സെന്ററിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *