സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി
യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക് 1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്‍കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. …