nctv news pudukkad

Local News

ലഹരി വിരുദ്ധ ദിനം; വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൊട്ടിപ്പാള്‍ കെ.എസ്.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘അനുഭവം’ പ്രദര്‍ശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കെ.എന്‍. റിധിക സംവിധാനം ചെയ്ത ചിത്രത്തില്‍ തീര്‍ത്ഥ സതീഷും ആര്യനന്ദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സുനജ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്. പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

നിയന്ത്രണം വിട്ട് ഓട്ടോറിഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. അയ്യന്തോൾ പുതുർക്കര പേനിക്കാട്ട് വീട്ടിൽ ജീജേഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൊന്നൂക്കര സെൻ്ററിലായിരുന്നു അപകടം. ജീജേഷ് ഓടിച്ച് വന്നിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് കടയുടെ മുന്നിലേക്ക് മറിയുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് ആബുലൻസിൻ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോടശേരി മലയോര മേഖലയിൽ ഡോക്ടറുടെ സേവനത്തിനായി ജനകീയ ആവശ്യം ശക്തം

91 ചതുരശ്ര കീ.മീ. വിസ്തീർണ്ണവും 45000ത്തിന് മുകളിൽ ജനസംഖൃയുമുളള കോടശേരി പഞ്ചായത്തിന്റെ കിഴക്കൻ മലയോരമേഖലയിൽ ചികിത്സ സൗകരൃം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ദീർഘകാലാവശ്യം ശക്തമാകുന്നു. 11 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടും വിധം കുണ്ടുകുഴിപ്പാടം ഹെൽത്ത് സബ്ബ് സെന്ററിൽ ഡോക്ടറെ പ്രത്യേകമായി നിയമിച്ച് സേവനം ലഭൃമാക്കണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം. പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രം ചാലക്കുടി മുനിസിപ്പാലിറ്റി യോട് ചേർന്ന് കിടക്കുന്ന എലിഞ്ഞിപ്രയിലാണ് (ചൗക്ക) സ്ഥിതിചെയ്യുന്നത്. ഇത് ചാലക്കുടി താലൂക്ക് ആശുപത്രിയുടെ സമീപത്താണ്. പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുളള വാരൻകുഴി മരുതുകുഴി …

കോടശേരി മലയോര മേഖലയിൽ ഡോക്ടറുടെ സേവനത്തിനായി ജനകീയ ആവശ്യം ശക്തം Read More »

മുപ്ലിയം സ്കൂളിൽ ലോകകപ്പ് ആവേശത്തിൽ ‘ഗോൾമഴ’; ഒപ്പം ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ

വേൾഡ് കപ്പ് 2026 മില്യൻ തൂഫാൻ ഗോൾസ് ക്യാമ്പയിന്റെ ഭാഗമായി മുപ്ലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി.യും ലിറ്റിൽ കൈറ്റ്സും ചേർന്ന് ഗോൾമഴ ഒരുക്കി. പരിപാടി വരന്തരപ്പിള്ളി പൊലീസ് ഇൻസ്‌പെക്‌ടർ കെ.എൻ. മനോജ് പെനാൽട്ടി കിക്കിലൂടെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രദാന അദ്ധ്യാപിക എൻ.ജെ. മിനി, എസ്.എം.സി ചെയർപേഴ്സൺ പി.വി. ശ്രീജിത്ത്, ഒ.എസ്.എ ചെയർമാൻ കെ.എൻ. ജയപ്രകാശ്,എ.സി.പി.ഒ. പി.എൻ. സന്ധ്യ എന്നിവർ സംബന്ധിച്ചു. വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. …

മുപ്ലിയം സ്കൂളിൽ ലോകകപ്പ് ആവേശത്തിൽ ‘ഗോൾമഴ’; ഒപ്പം ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ Read More »

സാംബവ മഹാസഭയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണവും വിദ്യാർത്ഥി സംഗമവും നടന്നു; കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സാംബവ മഹാസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും തൃശ്ശൂർ ഇന്റഗ്രൽ ഐക്യുവും സംയുക്തമായി വിദ്യാഭ്യാസ പുരസ്കാര വിതരണവും വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ആർ. സുനിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ സി.കെ. ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസും, ഐ.ടി അരുണൻ കരിയർ ഗൈഡൻസ് ക്ലാസ്സും നയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. സുരേഷ്, വനിത സമാജം സംസ്ഥാന പ്രസിഡന്റ ഷീലാ ചന്ദ്രൻ, എംപ്ലോയീസ് ഫോറം സംസ്ഥാന വൈ. …

സാംബവ മഹാസഭയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണവും വിദ്യാർത്ഥി സംഗമവും നടന്നു; കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു Read More »

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: കൊടകര ബ്ലോക്ക് സംഘാടക സമിതി രൂപീകരണയോഗം നടന്നു

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് സംഘാടക സമിതി രൂപീകരണയോഗം സംഘടിപ്പിച്ചു. യോഗം സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എൻ. വിഷ്ണു, സി.പി.ഐ.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഇ.ഡി. ദിലീഷ് എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരികളായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ.യും ടി.എ. രാമകൃഷ്ണനെയും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി പി.കെ. …

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: കൊടകര ബ്ലോക്ക് സംഘാടക സമിതി രൂപീകരണയോഗം നടന്നു Read More »

വരന്തരപ്പിള്ളിയിൽ പെട്രോൾ പമ്പ് പൂട്ടുപൊളിച്ച് മോഷണം; 16,000 രൂപ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വരന്തരപ്പിള്ളി പെട്രോള്‍ പമ്പില്‍ മോഷണം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വരന്തരപ്പിള്ളി ഫ്യൂവല്‍സ് എന്ന പേരിലുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. പമ്പ് ഓഫിസിന്റെ വാതില്‍ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. മോഷണം നടത്തിയത് ഒരാള്‍ തനിച്ചാണെങ്കിലും പുറത്ത് സഹായികളുണ്ടായിരുന്നതായാണ് വിവരം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെണ്ടോരില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയതും സമാന സംഘം തന്നെയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ വമ്പൻ ‘MUHARRAM & MONTH END SALE’!

🏷️ ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ MUHARRAM & MONTH END SALE 📍 മൂന്നുമുറി, വെള്ളിക്കുളങ്ങര, അഷ്ടമിച്ചിറ 🗓️ ഈ ഓഫർ ജൂൺ 26 മുതൽ 30 വരെ മാത്രം 🕙 ഓഫർ സമയം: രാവിലെ 10:00 AM മുതൽ രാത്രി 8:00 PM വരെ. ✨ വമ്പൻ ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും നിങ്ങളെ കാത്തിരിക്കുന്നു!

16 മാസത്തെ അബോധാവസ്ഥയ്ക്ക് ഒടുവിൽ വിടവാങ്ങി; അളഗപ്പനഗർ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

അളഗപ്പനഗറില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് 16 മാസം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. ആമ്പല്ലൂര്‍ തെക്കൂട്ട് രാധാകൃഷ്ണനാണ് മരിച്ചത്. 70 വയസായിരുന്നു. 2025 ഫെബ്രുവരി 10ന് അളഗപ്പനഗര്‍ കമ്പനിപ്പടിയില്‍ വെച്ച് രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാകൃഷ്ണന്‍ 16 മാസമായി അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. അളഗപ്പ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായിരുന്നു. അംബികയാണ് ഭാര്യ. അനീഷ്, ആശ എന്നിവര്‍ മക്കളും കീര്‍ത്തി, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍ പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി. മാനേജര്‍ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ കിരീടം ഏറ്റുവാങ്ങി ഭഗവാന് സമര്‍പ്പിച്ചു. സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം ചാര്‍ത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. …

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി Read More »

ഒല്ലൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആരുടെയും പരുക്ക് ഗുരുതരമല്ല

ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ്സും പാലപ്പിള്ളി റൂട്ടിലോടുന്ന സുമംഗലീസ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഒല്ലൂര്‍ പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11 കാലോടെയായിരുന്നു അപകടം.

ആമ്പല്ലൂർ അടിപ്പാതയിൽ ലോറി അപകടം: പാലാ സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്, രക്ഷപ്പെടുത്തിയത് കാബിൻ വെട്ടിപ്പൊളിച്ച്

ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയില്‍ ലോറി ഇടിച്ച് അപകടം. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ കാബിന്‍ വെട്ടിപൊളിച്ച് രക്ഷപ്പെടുത്തി. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ കോട്ടയം പാലാ സ്വദേശി ജയന് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് സംഭവം. പാലായില്‍ നിന്നും പാലക്കാട്ടേക്ക് കരിഓയില്‍ കൊണ്ടുപോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അടിപ്പാതയുടെ പാര്‍ശ്വഭിത്തിയ്ക്ക് മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള കോണ്‍ക്രീറ്റ് ഭീമിലാണ് ലോറി വന്നിടിച്ചത്. പുതുക്കാട് പൊലീസും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്നാണ് ലോറിയിലെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.

ഓട്ടോറിക്ഷയിൽ 24 മണിക്കൂറും മദ്യവിൽപ്പന; പഴയന്നൂരിൽ 41 കുപ്പി വിദേശമദ്യവുമായി ആലത്തൂർ സ്വദേശി പിടിയിൽ

ഡ്രൈ ഡേ ഇല്ല, മുടക്കങ്ങൾ ഇല്ല. രാവെന്നോ പകലെന്നോ ഇല്ല. 24 മണിക്കൂറും മദ്യപനം നടത്തിയിരുന്ന സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി. എക്സൈസ് വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള രാത്രികാല പട്രോളിങ്ങിനിടെയാണ് പഴയന്നൂർ റേഞ്ചിലെ എളനാട് കിഴക്ക് മുറി ജുമാ മസ്‌ജിദിന് മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ പ്രവർത്തിച്ചിരുന്ന ബാർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട പാലക്കാട് ആലത്തൂർ കണ്ണമ്പ്ര കല്ലിങ്ങ പാടം പതുപ്പിള്ളി വീട്ടിൽ ഷാജിയെ (54) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 41 കുപ്പി ഇന്ത്യൻ …

ഓട്ടോറിക്ഷയിൽ 24 മണിക്കൂറും മദ്യവിൽപ്പന; പഴയന്നൂരിൽ 41 കുപ്പി വിദേശമദ്യവുമായി ആലത്തൂർ സ്വദേശി പിടിയിൽ Read More »

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കല്‍ സ്വദേശി കൂപ്ലിക്കാടന്‍ വീട്ടില്‍ ആഷിക് ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈഡവായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പാലക്കല്‍ പരിസരത്തുനിന്നാണ് ചേര്‍പ്പ് പൊലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. പ്രതിയായ ആഷിക് മുന്‍പും ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാള്‍ ഒരു വധശ്രമക്കേസിലും …

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍ Read More »

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വെച്ച് വില്‍പന നടത്തിവന്നയാളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബാണ് പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. കാട്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ ബാബു ജോര്‍ജ്ജ്, ജി എസ് ഐ സുധീര്‍, ജി എ എസ് ഐ ധനേഷ്, …

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More »

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ

മാളയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ വെള്ളൂര്‍ വലിയാക്കത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22ന് വെള്ളൂര്‍ പ്രദേശത്ത് മാള പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാല്‍ കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാള പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബു, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.പി. …

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ Read More »

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി വധശ്രമക്കേസ് പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പില്‍ പദ്മരാജ് ആണ് പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 22 തിങ്കളാഴ്ച കയ്പമംഗലം സുജിത് ജംഗ്ഷനില്‍ പ്രതി നടത്തിവരുന്ന ‘കെ.കെ ബനാനാ സ്‌റ്റോഴ്‌സ്’ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 47 …

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍ Read More »

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദന്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ കെ.എസ്. ജിഷാദ്, സുഹറ മജീദ്, പഞ്ചായത്ത് അംഗം സതി രവി എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി മൂപ്പന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഊരുമൂപ്പന്‍ ഗോപാലന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. ഊരുമൂപ്പന് വേണ്ട അടിയന്തര ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി …

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു Read More »

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു

ആര്യംപാടം പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി വര്‍ക്കര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതുരുത്തി സ്‌കൂളിന് സമീപം വെച്ച് ഷോള്‍ സ്‌കൂട്ടറിന്റെ പിന്‍ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വര്‍ഗീസിന്റെ തല റോഡിലിടിച്ചു. ഉടന്‍ മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു

ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തയ്യില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ചത്. ജൂണ്‍ 15നായിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു …

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു Read More »