പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡല്‍ ഓഫീസര്‍ ബിന്ദു പരമേഷ്, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നന്തിക്കര മാപ്രാണം റോഡ്, ആനന്ദപുരം നെല്ലായി, കച്ചേരി കടവ് പാലം അപ്പ്രോച്ച് റോഡ് വരന്തരപ്പിള്ളി നന്തിപുലം എന്നീ റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ഓഗസ്റ്റ് 7 ന് …



















