വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി
ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് കൊടകര പഞ്ചായത്ത് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. പുലിപ്പാറക്കുന്ന് ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ജെ. നയനതാര പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കുകയാണ് ‘കൃഷിപാഠശാല’യിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ …