Local News
വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി ഉദ്ഘാടനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടനം മാര്‍ ടോണി നീലങ്കാവിലും മന്ത്രി കെ. രാജനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ടി.എന്‍.പ്രതാപന്‍ എംപി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ലോഗോ പ്രകാശനം നടത്തും. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ …
കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു
രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ ആലപ്പാട്ട് കാര്‍മികനായി. ഫാദര്‍ സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാദര്‍ ഗ്ലാഡ്രിന്‍ വട്ടക്കുഴി സഹകാര്‍മികനായി. വൈകിട്ട് പാലയ്ക്കപറമ്പ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് കപ്പേളയില്‍ നിന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. വര്‍ണമഴയും ഒരുക്കിയിരുന്നു. വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍, കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ …
പറപ്പൂക്കര പഞ്ചായത്തില്‍ തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു
പഞ്ചായത്തിലെ കുട്ടി കര്‍ഷക അവാര്‍ഡ് ജേതാവായ കെ.ആര്‍. വിജയരാജു ഉദ്ഘാടനം ചെയ്തു. തൊട്ടിപ്പാള്‍ കെഎസ്‌യുപി സ്‌കൂള്‍ ലീഡര്‍ ആര്‍. നിവേദ്യ ഷിബു അധ്യക്ഷത വഹിച്ചു. തദ്ദേശ സമേതം ആര്‍പി എം.വി. ജ്യോതിഷ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ …
പറപ്പൂക്കര പഞ്ചായത്തില്‍ തദ്ദേശ സമേതം കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു Read More »
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി
ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് നീലകണ്ഠന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് നെല്ലിശ്ശേരി, മണികണ്ഠന്‍ തൊട്ടിപ്പറമ്പില്‍, സുനില്‍ കുമാര്‍ തെക്കൂട്ട്, സജീവന്‍ പണിയ്ക്കപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം 20 ദേശങ്ങളിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീഭദ്ര ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം നടന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയം സമര്‍പ്പിച്ചു. ജനുവരി 31നാണ് മതിക്കുന്ന് ക്ഷേത്രത്തിലെ വേല മഹോത്സവം.
റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം
ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
സംയോജിത പച്ചക്കറി കൃഷിയിലേക്കിറങ്ങി സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റി
പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് കൃഷിയിറക്കലിന്റെ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. പോള്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ബാബു, കെ.എ. അനില്‍കുമാര്‍, എന്‍.എന്‍. ദിവാകരന്‍, കെ.വി. ജനാര്‍ദ്ദനന്‍, കെ.എ. സുരേഷ്, കെ.എം. വാസുദേവന്‍, കെ.വി. ബിജു, കെ.എം. ബാബു, ടി.എസ്. ബൈജു, എ.ജി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
കേരള സ്‌റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കൊടകര മേഖല സമ്മേളനം കൊടകരയില്‍ സംഘടിപ്പിച്ചു
ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. പി.സി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.എം.ആന്റണി, റിട്ടയേഡ് എസ്പി വി.വി. ശശികുമാര്‍, കൊടകര എസ്എച്ച്ഒ കെ. ബാബു, സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിക്കുളങ്ങര തിരുക്കുടുംബദേവാലയത്തിലെ വി. സെബാസ്റ്റിയാനോസിന്റേയും ഇടവക മധ്യസ്ഥരായ തിരുക്കുംബത്തിന്റേയും സംയുക്തതിരുനാളിന് കൊടിയേറി
മുന്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ സഹകാര്‍മികത്വം വഹിച്ചു. തിരുനാള്‍ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍സന്‍ ചക്യേത്ത്, കൈക്കാരന്‍മാരായ ജോയ് കണ്ണമ്പിള്ളി, ജോസ് പായപ്പന്‍, കണ്‍വീനര്‍ തോമസ് ചക്യേത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷങ്ങള്‍.
ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയിലെ സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റേയും പരിശുദ്ധ കന്യക മറിയത്തിന്റേയും സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഫാ. ആന്റോ പാണാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, രൂപം എഴുന്നളളിച്ചുവെക്കല്‍ എന്നിവയെ തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. ഞായറാഴ്ച ഫാ. ചാക്കോച്ചന്‍ കാട്ടുപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാനയും ഉച്ചകഴിഞ്ഞ് പ്രദക്ഷിണവും ഉണ്ടാകും. തിങ്കളാഴ്ച ടൗണ്‍ അമ്പ് ആഘോഷവും നടക്കും. നിര്‍ധനര്‍ക്ക് വീടുനിര്‍മിച്ചുനല്‍കുക, അനാഥ ആലയങ്ങള്‍ക്ക് സഹായം എത്തിക്കുക തുടങ്ങിയ …
നൂലുവള്ളി സ്വദേശിനിയ്ക്ക് കൈത്താങ്ങായി നവ കേരള സദസ്സ്
45 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് കൈമാറി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത തലോര്‍ ദീപ്തി ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച നവ കേരള സദസ്സില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട പ്രമാണത്തിന്റെ പകര്‍പ്പ് മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളി സ്വദേശിയായ തൈനാത്തൂടന്‍ വേലായുധന്‍ ഭാര്യ തങ്കമണിക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൈമാറി. 1943 ല്‍ തൈനാത്തൂടന്‍ വേലായുധന്റെ പിതാവ് കൃഷ്ണന് എഴുതി കിട്ടിയ 14 സെന്റ് ഭൂമിയുടെ പ്രമാണമാണ് നഷ്ടപ്പെട്ടത്. നിരവധി തവണ ബന്ധപ്പെട്ട് ഓഫീസുകളില്‍ …
നൂലുവള്ളി സ്വദേശിനിയ്ക്ക് കൈത്താങ്ങായി നവ കേരള സദസ്സ് Read More »
റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം
ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടികയറി
വികാരി ഫാ. ജീയോ ആലനോലിക്കല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു. അസി. വികാരി ഫാ. ജെറിന്‍ തോട്ട്യാന്‍, ഫാ. ആന്റണി കുറ്റിക്കാട്ട്, കൈക്കാരന്മാര്‍, തിരുനാള്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി 27,28,29 തിയ്യതികളിലാണ് തിരുനാള്‍.
മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്റെ ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
തിരുനാളിന്റെ ഭാഗമായി ഇടവകയിലെ വിവിധ സ്ഥലങ്ങളിലായി നാലു ബഹുനില പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 27 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ഒരേ സമയം പള്ളിയിലെത്തി സമാപിക്കുന്ന അപൂര്‍വതയും മൂന്നുമുറി തിരുനാളിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവെക്കല്‍, യൂമിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് അ്മ്പുപ്രദക്ഷിണം സമാപനം, ശനിയാഴ്ച ഫാ. സെബി പുത്തൂരിന്റെ കാര്‍മിക്ത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. സ്റ്റാര്‍സന്‍ കള്ളിക്കാടന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, …
കൊടകര പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു
മരത്തോമ്പിള്ളി, മനക്കുളങ്ങര, കാരൂര്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ആഘോഷചടങ്ങുകള്‍ നടന്നത്. രാവിലേയും ഉച്ചകഴിഞ്ഞും നടന്ന എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് പെരുവനം സതീശന്‍ മാരാര്‍, പഴുവില്‍ രഘുമാരാര്‍, പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശേരി അനിയന്‍ മാരാര്‍ എന്നിവരും നേതൃത്വം നല്‍കി. പെരുവനം യദുമാരാരുടെ സോപാന സംഗീതവും കലാമണ്ഡലം ശ്രീജ വിശ്വന്‍ അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളലും ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ കാളകളി, മുടിയേറ്റ് …
കൊടകര പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു Read More »
മാതൃക കാര്‍ഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി
മികവോടെ പൂര്‍ത്തീകരിച്ച മൂന്നാം ഘട്ടത്തിലെ വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ജീവ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സ്‌നേഹവനിത സിഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പഞ്ചായത്ത് തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ആദ്യ മൂന്നു സ്ഥാനീയരും പുരസ്‌കാരത്തിന് അര്‍ഹരായി. പുതുക്കാട് ഗവ. വിഎച്ച്എസ്എസിലെ പി.എസ.് സൗരവ്, പി.എസ്. സത്യസ്വരൂപ്, മണ്ണംപേട്ട മാതാ ഹയര്‍ സെക്കന്‍ഡറി …
മാതൃക കാര്‍ഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി Read More »
മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
ദുരിതത്തിലായി കര്‍ഷന്‍.മരോട്ടിച്ചാല്‍ സ്വദേശി ലോനപ്പന്റെ 300 ല്‍ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. സമീപത്തെ തെങ്ങുകളും ആന കുത്തിമറിച്ചിട്ടു. നിരന്തരം വന്യമൃഗശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശത്തെ കര്‍ഷകര്‍. കഴിഞ്ഞ രാത്രിയിലാണ് ആന കൃഷി നശിപ്പിച്ചത്. പഞ്ചായത്തിന്റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കര്‍ഷകനാണ് ലോനപ്പന്‍. ലോനപ്പന്‍ കൃഷി ചെയ്ത 6 മാസം പ്രായം വരുന്ന തേനി ഇനത്തില്‍പ്പെട്ട 300 ല്‍പ്പരം നേന്ത്രവാഴകളാണ് ആന ഒറ്റ രാത്രി കൊണ്ട് ചവിട്ടി മെതിച്ചത്. ഇതോടെ കര്‍ഷകന് കടുത്ത …
മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു Read More »
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വ്യാഴാഴ്ച വി.എസ്. പ്രിന്‍സ് ചുമതലയേല്‍ക്കും
ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എസ്. പ്രിന്‍സ് ഇപ്പോള്‍ ജില്ലാ ആസൂത്രണസമിതി അംഗമാണ്. ഇടതുമുന്നണി ധാരണപ്രകാരം പ്രസിഡന്റായിരുന്ന സിപിഎം പ്രതിനിധി പി.കെ. ഡേവീസ് രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ശേഷം സത്യപ്രതിജ്ഞ നടക്കും. ആദ്യ മൂന്നുവര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടുവര്‍ഷം സിപിഐയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ധാരണ.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2ാം നൂറുദിന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച ആനന്ദപുരത്തെ ജീവധാര ഷീ ഫിറ്റ്‌നെസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍, ഷീന രാജന്‍, പഞ്ചായത്തംഗം നിജി വത്സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം …
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായത്തിന്റെ പുതുക്കാട് സെന്ററില്‍ ഉള്ള ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മവും വെഞ്ചരിപ്പും നടത്തി
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മവും പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിച്ചു. ചടങ്ങില്‍ പുതുക്കാട് പള്ളി അസി. വികാരി ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, ആന്‍സി ജോബി, കണ്‍വീനര്‍മാരായ സെല്‍ജോ പൊഴലിപറമ്പില്‍, ജിതിന്‍ കൊള്ളന്നൂര്‍, ജോര്‍ജ് പുത്തന്‍ കുളം, സിജു പയ്യപ്പിള്ളി, ജോസ് തെക്കനിയത്, കൈക്കാരന്മാരായ ജോസ് ആന്റോ പുളിക്കന്‍, ജോണി കുറ്റിക്കാടന്‍, റപ്പായി …