കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു
സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, +2 വിദ്യാര്‍ത്ഥികളെയും 70 കഴിഞ്ഞ മുതിര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, കെ. കഷ്ണന്‍കുട്ടി, കെ.വി. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.