nctv news pudukkad

nctv news logo
nctv news logo

Local News

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍ ലാബിന്റെ ഉദ്ഘാടനം ഫാദര്‍ ജോസ് പൊന്നോലിപറമ്പിലും സിഎന്‍സി ലാതേ മെഷീന്റെയും മെറ്റലര്‍ജിക്കല്‍ മൈക്രോസ്‌കോപ്പിന്റെയും ഉദ്ഘാടനം ഗവേണിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കരയും നിര്‍വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എന്‍.ജെ. സാബു അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാദര്‍ ജോണ്‍സണ്‍ ഐനിക്കല്‍, ഫാദര്‍ ജോജോ എടത്തിരുത്തി, സി.ജെ. സിന്റോ, സി.ജെ. റോബി എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഒമ്പതുങ്ങല്‍ കുടിവെള്ള പദ്ധതി നവീകരിച്ചു

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. വാര്‍ഡ് അംഗം സുമേഷ് മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ് സന്നിഹിതയായിരുന്നു. വാട്ടര്‍ ടാങ്ക് നവീകരണം, പുതിയ മോട്ടര്‍ പമ്പ്‌സെറ്റ് സ്ഥാപിക്കല്‍, പൈപ്പ്‌ലൈന്‍ അറ്റകുറ്റപണി എന്നിവക്കായി 3,30,000രൂപ യാണ് ചെലവഴിച്ചത്.

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറിയേറ്റംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി മോഹനന്‍ ചള്ളിയില്‍ അധ്യക്ഷനായി. ബികെഎംയു വെള്ളിക്കുളങ്ങര പഞ്ചായത്ത് മേഖല പ്രസിഡന്റ് അജീഷ് നാരാട്ടില്‍, സിപിഐ വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി ഷൈജു കാട്ടുങ്ങല്‍, വെള്ളിക്കുളങ്ങര സൗത്ത് ബ്രാഞ്ച് സെക്രട്ടറി തിലകന്‍ കുന്നുമ്മേല്‍, നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ടി.ബി. …

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അവധി. അയോധ്യ പ്രതിഷ്ഠാദിനമായ 22 ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധദിനാവധി. ഉച്ചക്ക് രണ്ടര വരെയാണ് അവധി.

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള 6 ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ പി എസ് ടി എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പ്രവീണ്‍ എം. കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.യു. രാഹുല്‍ അധ്യക്ഷനായിരുന്നു. ഇ.ഡി. …

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ മറ്റത്തൂര്‍ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗം നടത്തി Read More »

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ തിരുനാളിന് കൊടിയേറി

വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന ചടങ്ങുകള്‍ ഉണ്ടായിരുന്നു. കൈക്കാരന്മാരായ വര്‍ഗീസ് രായപ്പന്‍, പോള്‍സണ്‍ തേറാട്ടില്‍, ബിജു ആലപ്പാടന്‍, ജനറല്‍ കണ്‍വീനര്‍മാരായ ലിജു ചിറയത്ത്, ഷൈജന്‍ താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 26നാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി മോനൊടി റോഡിലുള്ള കലുങ്കുപാലങ്ങള്‍ പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു

സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ദിനം പ്രതി കടന്നുപോകുന്ന ഈ റോഡിലെ കലുങ്കുപാലങ്ങള്‍ മിക്കതും കാലപ്പഴക്കം മൂലം ദുര്‍ബലമായിട്ടുണ്ട്. കോടാലി വെള്ളിക്കുളങ്ങര റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതും കടമ്പോട്, മാങ്കുറ്റിപ്പാടം വഴിയാണ്. മാങ്കുറ്റിപ്പാടം മുതല്‍ കടമ്പോട് പുളിന്തറ വരെയുള്ള ഭാഗത്താണ്‌ചെറിയ കലുങ്കുപാലങ്ങളുള്ളത്. ഇവയില്‍ പലതിനും നാല്‍പ്പതുവര്‍ഷത്തോളം പഴക്കമുണ്ട്. പാലങ്ങളുടെ ഇരുവശത്തുമായി നിര്‍മിച്ചിട്ടുള്ള കരിങ്കല്‍ കെട്ട് ഇടിഞ്ഞ് നാശോന്മുഖമായ അവസ്ഥയിലാണ്. റോഡിന്റെ വീതിക്കനുസരിച്ച് പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.പി. ടെസ്സി, സീനിയര്‍ അധ്യാപകരായ ടി.എഫ്. റോസിലി, എന്‍.എ. ബീനാദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനപ്രതിനിധികളായ ടി.ജി. അശോകന്‍, റോസിലി തോമസ്, ഹേമലത നന്ദകുമാര്‍, പുഷ്പാകരന്‍ ഒറ്റാലി, സ്‌കൂള്‍ പ്രധാനാധ്യാപിക എം.വി. ഉഷ, പിടിഎ പ്രസിഡന്റ് …

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു Read More »

പറപ്പൂക്കര പഞ്ചായത്തില്‍ തെരുവ്‌നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

രാപ്പാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ.കെ. പ്രകാശന്‍ അധ്യക്ഷനായി. എന്‍.എം. പുഷ്പാകരന്‍, ദിനേശ് വെള്ളപ്പാടി, ഡോ. സി.ഐ. ജോഷി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷവും തെരുവ് നായകള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. വ്യാഴാഴ്ചയും വാക്‌സിനേഷന്‍ തുടരും.

കൊടകര കൃഷ്ണന്‍കോട്ട സംസ്ഥാന പാതയിലെ ആളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

റോഡിലെ അശാസ്ത്രീയമായ വളവുകളും വാഹനങ്ങളുടെ അമിത വേഗവുമാണ് ഇവിടെ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. (വിഒ) മണ്ണുത്തി അങ്കമാലി ദേശീയപാതയേയും തീരദേശ ഹൈവേയേയും പരസ്പരം ബന്ധിപ്പിക്കു്ന്നതാണ് കൊടകര കൃഷ്ണന്‍കോട്ട റോഡ്. പോട്ട മൂന്നുപീടിക സംസ്ഥാന പാതയേയും ഈ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. മെക്കാഡം ടാറിങ്ങ് നടത്തി റോഡ് വികസിപ്പിച്ച സമയത്ത് ആളൂര്‍ മേല്‍പ്പാലത്തിനു സമീപത്തെ വളവുകള്‍ ഇല്ലാതാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് ഈ റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മാസം മുമ്പ് ഇവിടെ കെ.എസ്.ആര്‍.ടി.സി ബസും …

കൊടകര കൃഷ്ണന്‍കോട്ട സംസ്ഥാന പാതയിലെ ആളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു Read More »

തൊഴിൽ വാർത്തകളും അറിയിപ്പുകളും

മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണവിതരണം മറ്റത്തൂര്‍ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. വെള്ളിയാഴ്ച മൂന്നുമുറി പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് പരിപാടി. വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വാക്കര്‍, വീല്‍ചെയര്‍, ഹിയറിങ് എയ്ഡ് എന്നിവയാണ് നല്‍കുന്നത്.ഉപകരണങ്ങള്‍ ആവശ്യമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്ന വയോജനങ്ങള്‍ നിര്‍ബന്ധമായും ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയുമായി എത്തണം. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ ക്യാമ്പില്‍ ഹാജരാകുമ്പോള്‍ ഡിസെബിലിറ്റി …

തൊഴിൽ വാർത്തകളും അറിയിപ്പുകളും Read More »

തൃപ്രയാര്‍ ക്ഷേത്രത്തില്‍ അരിയും മലരും കൊണ്ട് മീനൂട്ട് നടത്തി മോദി, കൊച്ചിയിലേക്ക് മടക്കം

ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങി. 4000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിലാണ് കൊച്ചിയിലേക്ക് തിരിച്ചത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം …

തൃപ്രയാര്‍ ക്ഷേത്രത്തില്‍ അരിയും മലരും കൊണ്ട് മീനൂട്ട് നടത്തി മോദി, കൊച്ചിയിലേക്ക് മടക്കം Read More »

നെല്ലായി റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

നെല്ലായി റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനും വേണ്ടി ബഹുമാനപ്പെട്ട കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നെല്ലായി റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള സ്‌റ്റേഷന്‍ നടത്തിപ്പുകാരന്‍ ജിനീഷ് ജോണിയോടും യാത്രക്കാരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ജനുവരി 19ന് പാലപ്പിള്ളി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, മുപ്ലി, കുണ്ടായി എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു

വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി തുക ഉടനെ വിതരണം ചെയ്യുക, കൂടുതല്‍ ജോലിക്ക് കൂടുതല്‍ കൂലി നല്‍കുക, ആശ്രിത നിയമനം നടപ്പിലാക്കുക, ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ആമ്പല്ലൂരില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ ടോണി തോമസ്, എച്ച് ആര്‍ മാനേജര്‍ ബി.എസ്. അനീഷ്, പേഴ്‌സണല്‍ മാനേജര്‍ ബിജു വെട്ടം എന്നിവരും വിവിധ തൊഴിലാളി യൂണിയനുകളെ …

ജനുവരി 19ന് പാലപ്പിള്ളി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, മുപ്ലി, കുണ്ടായി എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു Read More »

സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം

പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്. പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിൽ എല്ലാ …

സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം Read More »

തൊഴിൽ വാർത്തകളും അറിയിപ്പുകളും

കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി / പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണയായി കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ആനുകൂല്യം നല്‍കുന്നു. ജനുവരി 31 നകം തുക അടയ്ക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ജില്ലയില്‍ നിന്നും പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ എല്ലാവര്‍ക്കും പലിശ/ പിഴപലിശ ഇനത്തില്‍ ഇളവുകള്‍ ലഭിക്കും. ലോണ്‍ എടുത്തു മരിച്ചു പോയ വ്യക്തികളുടെ ബന്ധുക്കള്‍ …

തൊഴിൽ വാർത്തകളും അറിയിപ്പുകളും Read More »

KODUGA CHURCH PERUNNAL

കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞ് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തിലുള്ള  ദിവ്യബലിക്കുശേഷം നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ പൊന്‍കുരിശുകളും മുത്തുക്കുടകളുമേന്തി നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. വികാരി ഫാ. ഷിബു നെല്ലിശേരി നേതൃത്വം നല്‍കി.

nss kaLLUR

എന്‍ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്ലൂര്‍  തൃക്കൂര്‍ മേഖല കരയോഗങ്ങളുടെ തിരുവാതിരക്കളി മത്സരം നായരങ്ങാടിയില്‍ സംഘടിപ്പിച്ചു 

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ കല്ലൂര്‍ മേഖല പ്രതിനിധി നന്ദന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, താലൂക്ക് യുണിയന്‍ സെക്രട്ടറി, മറ്റ് മേഖല പ്രതിനിധികള്‍, കരയോഗം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

chembuchira school

ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷികം ആഘോഷിച്ചു

ജ്വാല 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷയായി. യുവഗായകന്‍ സി.എ. സനു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ്, എസ്എംസി ചെയര്‍മാന്‍ എന്‍.വി. സുഭാഷ്ചന്ദ്രബോസ്, എംപിടിഎ പ്രസിഡന്റ് ജിസ്സി ടിറ്റന്‍, ഒഎസ്എ സെക്രട്ടറി മധു തൈശുവളപ്പില്‍, സ്‌കൂള്‍ പ്രധാനാധ്യാപിക എ. അബ്‌സത്ത്, പ്രിന്‍സിപ്പലല്‍ ഇന്‍ ചാര്‍ജ്ജ് സി.ആര്‍. മിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.