കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയില്‍ പെണ്‍ എഴുത്തുകള്‍ പുസ്തകപരിചയം സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അംഗം പ്രനില ഗിരീശന്‍ അധ്യക്ഷത വഹിച്ചു. എ.എ. രാധാമണി, വിശാലം വേലായുധന്‍, പി.കെ. പ്രമീള , ഷൈനി പൗലോസ്, പാര്‍വതി, മെയ് സിതാര, മീനു കൃഷ്ണന്‍, സന്ധ്യ ധര്‍മ്മന്‍ എന്നിവര്‍ സ്വന്തം പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തക കെ.കെ. സോജ, ലൈബ്രേറിയന്‍ സുഷമ ടി.ശാന്തന്‍, ഇ.കെ. രാജലക്ഷ്മി, സരസ്വതി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാസാഹിത്യ കൂട്ടായ്മ അംഗം സന്ധ്യ ധര്‍മ്മന്‍ എഴുതിയ കുടജാദ്രിയിലെ മഞ്ഞപ്പൂക്കള്‍ എന്ന പുസ്തകത്തിന്റെ …