nctv news pudukkad

nctv news logo
nctv news logo

Local News

ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി - nctv news-nctv live- nctv pudukad

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി

ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച  നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ  94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്  സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി

KANATHAYI- NCTV NEWS- NCTV LIVE

വരന്തരപ്പിള്ളി സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

വരന്തരപ്പിള്ളിയില്‍ മധ്യവയസ്‌കയെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി മാട്ടില്‍ദേശം മാമ്പുള്ളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ 52 വയസുള്ള ബിന്ദുവിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കറുപ്പും മഞ്ഞയും ചേര്‍ന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയില്‍ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു. ഇവരെ കുറിച്ച് വിവരം അറിയുന്നവര്‍ വരന്തരപ്പിള്ളി പോലീസുമായോ 7012202280 എന്ന നമ്പറിലോ ബന്ധപ്പെടുക.

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂള്‍- ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി - NCTV NEWS-NCTV LIVE- NCTV PUDUKAD

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. ജദീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി വോളിബോള്‍ ടീമും പറപ്പൂക്കര ടിവിഎസ് എച്ച്എസ്എസ് വോളിബോള്‍ ടീമും തമ്മില്‍ സൗഹൃദ വിമുക്തി വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ച പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളിന് തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ പ്രിവന്റിവ് ഓഫിസര്‍ കെ.എസ്. ഷിബു, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പ്രചോദന വിമുക്തി മൊമെന്റോ …

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍ - NCTV NEWS - NCTV LIVE- NCTV PUDUKAD

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍

കഴിഞ്ഞ ഒരാഴ്ചയായി മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ പകരക്കാര്‍ എത്താത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രതിസന്ധി. രാത്രി ചികിത്സയില്ലാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് എന്‍സിടിവി വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച മുതലാണ് ആശുപത്രിയില്‍ വീണ്ടും രാത്രി ചികിത്സ ആരംഭിച്ചത്. മറ്റത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകളിലെയും ആനപ്പാന്തം കോളനി ഉള്‍പ്പെടെ ആദിവാസി മേഖലയിലുള്ള രോഗികളുടെയും ആശ്രയമാണ് മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.

kovakkai-plant benefits- health news- nctv news- nctv live- pudukad news

കോവയ്ക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുന്നിലാണ്. കോവയ്ക്ക പച്ചക്കും കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കോവയ്ക്ക. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും വളരെ വലുതാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാവാതെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു കോവയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കൂടിയ പ്രമേഹത്തേയും …

കോവയ്ക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു Read More »

mid-day-meal-rasam-pickle-out-from-menu-sluez1- school kerala- nctv news- nctv live- pudukad news

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത്

നിര്‍ദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. പച്ചക്കറിയും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താം. കറികളില്‍ വൈവിധ്യം ഉറപ്പാക്കണം. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം. വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പര്‍പ്പിള്‍ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര വര്‍ഗ്ഗം, പടവലം, …

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത് Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് - കാവലാള്‍ - nctv news-nctv pudukad-nctv live

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു

പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ വഴി ബസ് സ്‌റ്റോപ്പ് ജംഗ്ഷനിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിന്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍എസ്എസ് ലീഡേഴ്‌സ് പി.എസ്. അര്‍ജുന്‍, യു.എം. അനാമിക എന്നിവര്‍ പ്രസംഗിച്ചു.

കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു- NCTV NEWS-NCTV PUDUKAD-NCTV LIVE

കോടശേരി കാരുണ്യാ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്വാന്തനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോക്ടര്‍ ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു

പതിനൊന്നാം വാര്‍ഡിലെ പൊന്നാംബിയോളിയിലുളള കൂട്ടാട്ടി ജോസ്, കുറ്റാംതടത്തില്‍ ജോസ്, പാലത്തിങ്കല്‍ സെലീന, കണ്ണംബിളളി ത്രേസ്യ, കോന്നിപറബന്‍ ത്രേസ്യ എന്നിവരെയാണ് ഡോക്ടര്‍ പരിശോധന നടത്തിയത്.  പ്രസിഡന്റ് കെ.എം. ജോസ്, സെക്രട്ടറി ബെന്നി നബേലില്‍, ട്രഷറര്‍ ഓമന ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

pudukad - pudukad news- nctv live- nctv news

പുതുക്കാട് തെക്കേ തൊറവിലെ അപകട വളവില്‍ തൊറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു കോണ്‍വെക്‌സ് മിററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊറവ് കൂട്ടായ്മ പ്രസിഡന്റ് വര്‍ഗ്ഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, സി.പി. സജീവന്‍ എന്നിവരും വിജയകുമാര്‍ പുതുക്കാട്ടില്‍, നടുവം ഹരി, സി.കെ. ദില്‍, ജോജോ കുറ്റിക്കാടന്‍, രമ്യക് കിളിയാറ, രാധാകൃഷ്ണന്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

kerala state pensioners- cmdrf-nctv news- nctv live- pudukad news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമാഹരിച്ച പത്തുലക്ഷം രൂപ കൈമാറി

അളഗപ്പനഗര്‍, പുതുക്കാട്, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ എന്നിങ്ങനെ ഏഴ് യൂണിറ്റുകളില്‍ നിന്നായി സമാഹരിച്ച 10,50,950 രൂപ പുതുക്കാട് സബ് ട്രഷറി ഓഫീസര്‍ എം.എന്‍. അജിതക്ക് കൈമാറി. ട്രഷറി ജൂനിയര്‍ സൂപ്രണ്ട് പി.കെ. വിജയ, കെ.എസ്.എസ്.പി.യു. ബ്ലോക്ക് ഭാരവാഹികളായ ടി. ബാലകൃഷ്ണമേനോന്‍, പി. തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, പി.വി. ശാരംഗന്‍, പി.വി. ദേവസി, ടി.എം. രാമന്‍കുട്ടി എന്നിവര്‍ സന്നിഹിതരായി.

kerala b=vanitha commission- nctv news- palapilly estate- nctv live

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമത്തില്‍ ഒരു ഭേദഗതി വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. …

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ - NCTV NEWS - NCTV PUDUKAD - NCTV LIVE

തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി പാഴ്‌ച്ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടി കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ മുഖം തെളിയുന്നു

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. നീരൊഴുക്കിനു തടസമായ വിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായ വിധത്തില്‍ കനാല്‍് ബണ്ടുകളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടി നീക്കി. ഇഴജന്തുക്കളും മാലിന്യവും നിറഞ്ഞ്  അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന  കനാലിന്റെ  മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.

ഡെന്റല്‍ ക്യാമ്പ് - nctv news-nctv pudukad-nctv live

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. മരിയ ക്ലിസ്റ്റന്‍ ദന്ത പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. ഡോ. ലിജേഷ് സണ്ണി, ഡോ. ദീപക് ജോബി, ഡോ. വിഷ്ണു മോഹന്‍, ഡോ. അമല്‍ജിത്ത്, ഡോ. ജിസ്‌ന ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, വിമന്‍ ഡവലപ്‌മെന്റ് സെല്‍ കണ്‍വീനര്‍ സ്വപ്‌ന സി.  കോമ്പാത്ത്, സെക്രട്ടറി സുപ്രിയ കെ.കെ., വിമന്‍ ഡവലപ്‌മെന്റ് …

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം- nctv news-nctv pudukad-nctv live

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാട് ലഭിച്ചു

പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. ഇദ്ദേഹം കഴിഞ്ഞ  ഒക്ടോബറില്‍ ഗുരുവായൂരപ്പന് പൊന്നോടക്കുഴല്‍ സമര്‍പ്പിച്ചിരുന്നു.

CPM AREA CONFERENCE - SANGADAKA SAMITHY - NCTV NEWS -NCTV LIVE- NCTV PUDUKAD

സിപിഎം കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, കെ.ജെ. ഡിക്‌സന്‍, എം.ആര്‍. രഞ്ജിത്ത്, ഇ.കെ. അനൂപ്, സരിത രാജേഷ്, പി. കെ. വിനോദ്, സോജന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ശിവരാമനെ ചെയര്‍മാനായും സോജന്‍ ജോസഫിനെ കണ്‍വീനറായും പി.കെ. വിനോദിനെ ട്രഷററായും തിരഞ്ഞെടുത്തു. നവംബര്‍ 22, 23, 24 തിയ്യതികളിലായി ആമ്പല്ലൂരിലാണ് സമ്മേളനം.

ചെങ്ങാലൂര്‍ രണ്ടാംകല്ല്- എഎല്‍പി സ്‌കൂള്‍ പോഷന്‍ അഭിയാന്‍ 2024 - nctv news- nctv live - nctv pudukad

ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ പോഷന്‍ അഭിയാന്‍ 2024 സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും പോഷക സമൃദ്ധമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യത്യസ്തമായ ഭക്ഷണത്തിന്റെ പ്രദര്‍ശനവും നടന്നു. റാണി ആന്റു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോബി തോട്ടിയാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിക്‌സണ്‍ പോള്‍, എംപിടിഎ പ്രസിഡന്റ് ശ്രുതി നിഖില്‍,  പ്രേമ ബാബു, പിടിഎ വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി നിബിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ - വനിതാ ജിം ഫിറ്റ്‌നസ് സെന്റര്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കര-പച്ചക്കറികൃഷി വിളവെടുപ്പ്-nctv news-nctv live-nctv pudukad

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി

ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു

വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് - nctv news- nctv pudukad - nctv live

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍.രമേഷ് അധ്യക്ഷനായിരുന്നു. പുതുക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് തെക്കേത്തല, ജില്ല സെക്രട്ടറി ബാലസുബ്രമണ്യം, ജില്ല ട്രഷറര്‍ എ.ജി.മാധവന്‍, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പല്ലിശ്ശേരി, യൂണിറ്റ് സെക്രട്ടറി കെ.വി.ജോസഫ്, ജോയ് മാനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു. പ്രസിഡന്റ് വര്‍ഗീസ് തെക്കേത്തല, ജനറല്‍ സെക്രട്ടറി ജോസഫ് കരിയാട്ടില്‍, ട്രഷറര്‍ സെല്‍വില്‍ കണ്ണംപുഴ, വൈസ് പ്രസിഡന്റ് ജോയ് മാനാടന്‍, …

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം - nctv news-nctv pudukad-nctv live

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ഗോപദാസ് ഉദ്ഘാടനം ചെയ്തു

ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് പി.എ.രഘു അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.എസ്. സുബീഷ്, സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി.രവി, പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി.മണി, സി.എം. സുലോചന, പി.കെ.പത്മനാഭന്‍, എം.എ.സുഗതന്‍, സീബ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.എ.രഘുവിനെയും സെക്രട്ടറിയായി വി.എസ്.സുബീഷിനെയും ട്രഷററായി എം.എ.സുഗതനെയും തിരഞ്ഞെടുത്തു.