nctv news pudukkad

nctv news logo
nctv news logo

Local News

INCHAKUNDU SCHOOL

 കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജിയുപി സ്‌കൂളില്‍ ദശപുഷ്പ പ്രദര്‍ശനവും പത്തില ചെടികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു

പ്രധാന അധ്യാപിക റിന്‍സി ജോണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പത്തിലകള്‍ ഉപയോഗിച്ച് പത്തില കറി വിതരണവും നടത്തി.

PATTAYA ASSEMBLY

പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

പട്ടയം അസംബ്ലിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.  ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി പദ്ധതി വിശദീകരിച്ചു. പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ കെ.എം. സിമീഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, സൈമണ്‍ നമ്പാടന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, അജിതാ സുധാകരന്‍, എന്‍. മനോജ് എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പട്ടയം അസംബ്ലിയില്‍ സന്നിഹിതരായി.  മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ …

പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു Read More »

POKOTHRA COLONY

 നെല്ലായി പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

പോങ്കോത്ര കോളനി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആറുമാസത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്ന് എംഎല്‍എ കരാറുകാരോട് നിര്‍ദേശിച്ചു. അവലോകന സമിതി യോഗം ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.  അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട …

 നെല്ലായി പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ Read More »

pudukad police

കല്ലൂര്‍ മാവിന്‍ചുവടില്‍ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പണം, മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റ്, സ്വര്‍ണമോതിരം എന്നിവ കവര്‍ച്ച നടത്തിയ കേസില്‍ 5 പേരെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു

ചിറ്റിശേരി കുട്ടേപറമ്പില്‍ ആഷിക്ക്, ചൊവ്വൂര്‍ അഞ്ചാംകല്ല് നെടുങ്കാട്ടില്‍ മിഥുന്‍, ചിറ്റിശേരി ആലുക്ക സ്റ്റീവോ, പാലയ്ക്കല്‍ വെളിയത്ത് ശരത്ത്, ചിറ്റിശേരി കുഴുപ്പുള്ളി കാര്‍ത്തിക്  എന്നിവരാണ് അറസ്റ്റിലായത്. ഓസ്റ്റിന്‍ തോമസിന്റെ പരാതിയിലാണ് അറസ്റ്റ്.

kodakara vellikulangara road

കോടാലിയില്‍ മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു

നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് ഈ ദുരിതം. കോടാലി ആശുപത്രി ജംഗ്ഷനും ഓവുങ്ങല്‍ ജംഗ്ഷനും ഇടയിലുള്ള ഭാഗത്താണ് മഴ പെയ്താല്‍ റോഡ് തോടായി മാറുന്നത്. മഴ വെള്ളം ശരിയായി ഒഴുകി പോകാന്‍ സൗകര്യമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം പരിസരത്തു നിന്നുള്ള മലിനജലവും സ്വകാര്യ പറമ്പുകളില്‍ നിന്നുള്ള മഴവെള്ളവും ഇവിടെ റോഡിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ആശുപത്രി ജംഗ്ഷനില്‍ നിന്ന് ഓവുങ്ങല്‍ ജംഗ്ഷന്‍ വരെ റോഡരുകിലുള്ള കാന വൃത്തിയാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്.  ആശുപത്രി …

കോടാലിയില്‍ മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതമാകുന്നു Read More »

krishi chengalur

പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി

ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെയും കേരള സാഹിത്യപരിഷത്തിന്റെയും നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവത്തില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികളും കൂടി എത്തിയതാണ് നടീലില്‍ പുതുമ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ തിയറിയിലൂടെയല്ല പച്ചയായ അനുഭവത്തിലൂടെ മനസിലാക്കാനാണ് നടീലിനൊപ്പം പാഠശാലയും ഒരുക്കിയത്. കൃഷിപാഠശാലയില്‍ പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. പരിപാടിയിലൂടെ നെല്‍കൃഷിയെയും മണ്ണിനേയും കുറിച്ച് കൂടുതല്‍ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. ഞാറ്റടി തയ്യാറാക്കുന്നത്, ഞാര്‍ വലിക്കുന്നത്,ഞാര്‍ നടീല്‍, വരമ്പ് കളയ്ക്കുന്നത്, വരമ്പ് വയ്ക്കുന്നത് …

പുതുക്കാട് കുണ്ടുപാടത്തെ ഈ കൊല്ലത്തെ നെല്‍കൃഷി നടീല്‍ ഏറെ വ്യത്യസ്തമായി Read More »

pudukad ksrtc

പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ഇടപെടല്‍

 പുതുക്കാട് സ്റ്റാന്‍ഡില്‍ രാത്രിയില്‍ ദീര്‍ഘദൂര ബസ്സുകള്‍ കയറാത്തത് സംബന്ധിച്ചും ഡീലക്‌സ് ബസ്സുകള്‍ക്ക് ഫെയര്‍ സ്‌റ്റേജ് സ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുക, സ്റ്റാന്‍ഡില്‍ ചാലക്കുടിയില്‍ ബോര്‍ഡിങ്ങ് പോയിന്റുകള്‍ ഉള്ള എല്ലാ ബസ്സുകള്‍ക്കും ബോര്‍ഡിങ്ങ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയത്.

kurumali temple

കുറുമാലി ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ ആലോചനായോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എം കെ സുദര്‍ശനന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പ്രേംരാജ് ചുണ്ടാലത്ത്, എം.ബി. മുരളീധരന്‍, ദേവസ്വം കമ്മീഷണര്‍ സി. അനില്‍കുമാര്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ.കെ. നിഖില്‍  തുടങ്ങിയ ദേവസ്വം ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തരമായി …

കുറുമാലി ക്ഷേത്ര പരിസരം മാലിന്യ മുക്തമാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ ആലോചനായോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

trikur plastic

തൃക്കൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 245 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും തൃക്കൂര്‍ പഞ്ചായത്തും നടത്തിയ സംയുക്തപരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. നിരോധിതഗാര്‍ബേജ് ബാഗുകള്‍, ഗ്ലാസുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, തെര്‍മ്മോകോള്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം കപ്പുകള്‍ എന്നിവയാണ് വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പിടികൂടിയത്. സ്ഥാപന ഉടമകളില്‍ നിന്നും 20,000 രൂപ പിഴ ചുമത്തി. തുടര്‍ന്നും പരിശോധനകള്‍ തുടരുന്നതാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

kurumali river

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ആവശ്യം കഴിഞ്ഞയുടന്‍ മണല്‍, പുഴയില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കാലതാമസം കൂടാതെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചിറ പൊട്ടിയാല്‍ ആയിരക്കണക്കിനു മണല്‍ചാക്കുകളാണു പുഴയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു ചേരുന്നതെന്നും ഇതു പുഴയെ മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടി മുപ്ലിയം കരോടന്‍ കെ.ജി. രവീന്ദ്രനാഥ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. കുറുമാലിപ്പുഴയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവില്‍ കലക്ടര്‍ …

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ Read More »

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഘടകസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായുമാണ് സംഘം എത്തിയത്. 18 പഞ്ചായത്ത് പ്രസിഡന്റുമാരും 6 ഉന്നതല ഉദ്യോഗസ്ഥരും കില പ്രതിനിധിയും അടങ്ങുന്ന 25 പേരുടെ സംഘമാണ് എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിശദീകരിച്ചു. ഘടകസ്ഥാപനങ്ങളിലേതടക്കം എല്ലാ മേഖലകളിലെയും പദ്ധതികളെക്കുറിച്ച് അവതരണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയും നടത്തി. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബ്ലോക്ക് പഞ്ചായത്തായ കൊടകരയുടെ പ്രവര്‍ത്തനങ്ങളില്‍ …

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി Read More »

oommen chandy pudukad

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പുതുക്കാട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ചടങ്ങോടനുബന്ധിച്ച് പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നിന്നും മൗനജാഥ നടത്തി. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ. ശിവരാമന്‍, വി.വി. രാജേഷ്, പി.കെ. ശേഖരന്‍, എം.പി. പോളി, എം.കെ. പോള്‍സണ്‍, ഷാജു കാളിയേങ്കര എന്നിവര്‍ പ്രസംഗിച്ചു.

chengalur sn puram

 ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്‌കൂള്‍ ബസ് ചെരിഞ്ഞു

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റോഡിലെ കാനയില്‍ സ്‌കൂള്‍ ബസ് ചെരിഞ്ഞ് അപകടം സംഭവിക്കുന്നത്. ചെങ്ങാലൂര്‍ ഹൈസ്‌കൂളിലെ വാഹനമാണ് കാനയിലേക്ക് ചെരിഞ്ഞത്. നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രണ്ടാഴ്ച മുന്‍പ് നന്തിക്കര സര്‍ക്കാര്‍ സ്‌കൂളിലെ വാഹനം കാനയിലേക്ക് ചെരിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം കാന ശരിയായ രീതിയില്‍ മൂടാത്തതാണ് അപകടത്തിന് കാരണം. വിവിധ സ്‌കൂളുകളുടെ പതിനഞ്ചോളം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ഇടമില്ലാത്ത …

 ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്‌കൂള്‍ ബസ് ചെരിഞ്ഞു Read More »

trikur panchayath

 തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരതയില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു

ആലേങ്ങാട് ഭരത മേഖലയില്‍ ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്റെ നേതൃത്വത്തില്‍ യോഗം നടന്നത്. പഞ്ചായത്തംഗം ലിന്റോ തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി ജോസ്, അങ്കണവാടി വര്‍ക്കര്‍ ലൂസി ആന്റണി, ആശ വര്‍ക്കര്‍ സിന്ധു ശശി എന്നിവര്‍ സന്നിഹിതരായിരുന്നു. ലഹരി കൈമാറ്റവും ഉപയോഗവും അവസാനിപ്പിക്കുക,  സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയുക, അസമയത്ത് ബസ് സ്റ്റോപ്പുകളില്‍ ആവശ്യമില്ലാതെ ഇരിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവര്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനായി യോഗം തീരുമാനിച്ചു. …

 തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരതയില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു Read More »

VATTANATHRA KINAR

മണ്ണംപേട്ട വട്ടണാത്രയില്‍ വീട്ടുകിണറ്റിലെ വെള്ളം തിളച്ചത് പരിഭ്രാന്തി പരത്തി

വട്ടണാത്ര കൈപ്പിള്ളി ബാലകൃഷ്ണന്റെ കിണറ്റിലാണ് രാത്രിയിലും വെള്ളം തിളച്ചുക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില സമയങ്ങളില്‍ കൂടുതല്‍ ശക്തിയോടെ പ്രതിഭാസം കണ്ടതായി വീട്ടുകാര്‍ പറയുന്നു. 15 കോല്‍ താഴ്ച്ചയുള്ള കിണറ്റിലാണ് വെള്ളം തിളച്ചത്.വെള്ളത്തിന് നിറവ്യത്യാസമോ കിണറില്‍ നിന്ന് ശബ്ദമോ വരുന്നില്ല. സമീപത്തെ വീടുകളിലെ കിണറുകളിലൊന്നും ഇത്തരം പ്രതിഭാസം കണ്ടെത്താനായില്ല. ഏഴ് വര്‍ഷം മുന്‍പ് തൊട്ടടുത്ത വീട്ടിലെ കിണറില്‍ ഇത്തരത്തില്‍ വെള്ളം തിളച്ചതായി പറയുന്നു. സമീപ പ്രദേശമായ തൃക്കൂരില്‍ കഴിഞ്ഞയാഴ്ച നേരീയ ഭൂചലനവും മുഴക്കവും അനുഭവപ്പെട്ടിരുന്നത് …

മണ്ണംപേട്ട വട്ടണാത്രയില്‍ വീട്ടുകിണറ്റിലെ വെള്ളം തിളച്ചത് പരിഭ്രാന്തി പരത്തി Read More »

oommen chandy passed away

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ …

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു Read More »

street dogs

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി മറ്റത്തൂര്‍ പഞ്ചായത്ത്

ആവശ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തി തെരുവുനായക്കള്‍ക്കായി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പഞ്ചായത്ത്് ഒരുങ്ങുന്നത്. ഇതിനാവശ്യമായ സ്ഥലമോ കെട്ടിടമോ സൗജന്യമായോ വാടകക്കോ പഞ്ചായത്തിന് നല്‍കാന്‍ തയ്യാറുള്ളവരുടെ സഹകരണം പഞ്ചായത്ത് തേടിയിട്ടുണ്ട്. അഭയകേന്ദ്രങ്ങള്‍ക്കാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറുള്ളവര്‍ അടുത്ത മാസം 15നകം ലോക്കേഷന്‍ വിവരങ്ങളടക്കം പഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു തെരുവുനായ് ശല്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 20ന് പഞ്ചായത്തില്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമുണ്ട്./

nenmanikara panchayath

നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിന്‍ മേലേടത്ത്, ഭദ്ര മനു, ബേബി മോഹന്‍ദാസ്, പി.ടി. രാജേഷ് കുമാര്‍, ട്രീസ ബാബു, സണ്ണി ചെറിയാലത്ത്, കെ.എ. അനില്‍കുമാര്‍, ഷിന്റ സനോജ് എന്നിവര്‍ സംസാരിച്ചു. 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

varandarapilly arrest

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു

യുവാവിന്റെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ടു കുത്തേറ്റതാണെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം …

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു Read More »

pudukad arrest

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി

ഛത്തീസ്ഗഢ് സ്വദേശി 20 വയസ്സുള്ള ദീപക് കുമാര്‍ സിങാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി. രേഖകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്ക് 12 വയസാണ് പ്രായം. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പൊലീസ് സ്‌റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നിന്നുമാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് …

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി Read More »