nctv news pudukkad

nctv news logo
nctv news logo

Local News

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ.ശിവരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബെന്നി തൊണ്ടുങ്കല്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ സുനിത ബാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു അസീസ്, മുന്‍ പഞ്ചായത്ത് അംഗം ക്ലാര ജോണി,സുരേഷ് പി. അരിക്കാട്ട്, ശാലിനി ജോയ്, ഒ .പി .ജോണി. വി.കെ. കാസിം, …

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു Read More »

വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആശുപത്രി കെട്ടിടം എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശിലാഫലകം മന്ത്രി ആര്‍. ബിന്ദു അനാച്ഛാദനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് ഇരിങ്ങാലക്കുട ജനറല്‍ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മന്ത്രി ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് Read More »

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മം വ്യാഴാഴ്ച നടക്കും

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം വ്യാഴാഴ്ച നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ടി.എ. രാജന്‍ ബാബു, ടി.ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, ദിനേശ് പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു. വെളളിക്കുളങ്ങര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടയുള്ള ഹെവി വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന് പന്തല്ലൂര്‍ നെല്ലായി വഴി പോകേണ്ടതും ആളൂര്‍ അഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടകര ഓവര്‍ ബ്രിഡ്ജ് കടന്ന് പോട്ട …

ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു Read More »

HARITHA SABHA

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി

പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഭാഗ്യവതി ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ. വിനീഷ്, അശ്വതി പ്രവീണ്‍, പ്രിന്‍സി ഡേവീസ്, സജന ഷിബു, ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അശ്വതി, ഐആര്‍ടിസി കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്‌കര്‍, കോര്‍ഡിനേറ്റര്‍ ശശിപ്രകാശ് …

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രാമസഭ നടത്തി Read More »

HARITHA SABHA PKD

മാലിന്യമുക്ത കേരളം, മാലിന്യ മുക്ത പുതുക്കാടിന്റെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു മുഖ്യാതിഥിയായിരുന്നു. അസി. സെക്രട്ടറി എം.പി. ചിത്ര, ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ ഹര്‍ഷ ലോഹിദാക്ഷന്‍, വി ഇ ഒ എം.വി. ധന്യ, എച്ച് ഐ എ.സി. ശ്രുതി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ എടുത്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍, ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് ഹാള്‍ എന്നിവിടങ്ങളിലാണ് കലാമാമാങ്കം നടക്കുന്നത്. കലോത്സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും തിളങ്ങിനില്‍ക്കുന്ന കലാകാരന്മാര്‍ സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നാണ് ഉണ്ടാകുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മയെ തുടച്ചുനീക്കുന്ന ശുദ്ധീകരണ കര്‍മ്മം കലയിലൂടെ നിറവേറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഐക്യബോധം സമൂഹത്തിന്റെ ഒരുമയ്ക്കും സൗഹൃദത്തിനും സാഹോദര്യത്തിനും വലിയ സംഭാവന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എന്‍. പ്രതാപന്‍ …

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More »

NAVAKERALASADASU

നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു

 കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, ടി.എസ്. ബൈജു, എന്‍. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലതല നവ …

നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു Read More »

സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു.

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുന്ദരി മോഹന്‍ ദാസിനെ കോണ്‍ഗ്രസ് അനുമോദിച്ചു. അനുമോദന യോഗം പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിസന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കല്ലൂര്‍ ബാബു, ഡേവിസ് അക്കര, പോള്‍സന്‍ തെക്കും പീടിക, ഹേമലത സുകുമാരന്‍, ഷെന്നി ആന്റോ പനോക്കാരന്‍, സലീഷ് ചെമ്പാറ എന്നിവര്‍ പ്രസംഗിച്ചു.

seminar

ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏക ആയുര്‍വ്വേദം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു

 കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ്, കൊടകര കൃഷി ഓഫിസര്‍ പി.വി.സ്വാതിലക്ഷ്മി, വെറ്ററിനറി സര്‍ജന്‍ ഡോ. പി. ഗോപികൃഷ്ണന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിനി ജെ. മൂഞ്ഞേലി,  മാനസിക വിഭാഗ മെഡിക്കല്‍ ഓഫിസര്‍ ഡോ. തുഷാര ജോയ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ബിജു ബാലകൃഷ്ണന്‍, പുത്തുക്കാവ് ക്ഷീര കര്‍ഷക സൊസൈറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍, ലൈജി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. ഔഷധസസ്യ കര്‍ഷകയായ …

ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏക ആയുര്‍വ്വേദം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ ജി.എല്‍.പി.

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗവും പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റുമായ സുരേന്ദ്രന്‍ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.എസ്. സുമേഷ് പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി ബിജു തെക്കനെയും സി.എസ്.സുരേന്ദ്രനെ വൈസ് …

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി Read More »

faspady

മറ്റത്തൂരിലെ സാംസ്‌കാരിക സംഘടനയായ ഫാസ് പാഡിയുടെ ആഭിമുഖ്യത്തില്‍ എം. വിജയലക്ഷ്മി ടീച്ചര്‍ സ്മാരക ചിത്രരചന മല്‍സരം കോടാലി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണമേനോന്‍, വി.കെ. കാസിം, സുനില്‍ സപര്യ, സീത കുമാരന്‍, ശിവന്‍ തണ്ടാശേരി, ഐ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ജില്ലാ സമ്മേളനം പുതുക്കാട് സെന്ററില്‍ നടത്തി

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ജില്ലാ സമ്മേളനം പുതുക്കാട് സെന്ററില്‍ നടത്തി. പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് ജില്ലാ സെക്രട്ടറി എം.കെ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എം.ജി. ജയകൃഷ്ണന്‍, കെ.എം. ഹൈദര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ എം.കെ. പോള്‍സണ്‍ പതാകയുയര്‍ത്തി. സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം രക്തസാക്ഷി അനുസ്മരണം നടത്തി. കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫ്രെഡി കെ. താഴത്ത്, ജില്ലാ സെക്രട്ടറി എം.കെ. …

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ജില്ലാ സമ്മേളനം പുതുക്കാട് സെന്ററില്‍ നടത്തി Read More »

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. ബികെഎംയു മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍ അധ്യക്ഷത വഹിച്ചു. എ ഐ ഡി ആര്‍ എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ബി കെ എം യു സംസ്ഥാന കമ്മിറ്റി അംഗം രജനി കരുണാകരന്‍, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബികെഎംയു മണ്ഡലം ജോയിന്റ് സെക്രട്ടറി പി.സി. സാജു, …

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു Read More »

ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി.

ചെങ്ങാലൂര്‍ എസ്എന്‍പുരം ക്രിസ്തുരാജ കുരിശുപള്ളിയില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി

ചെങ്ങാലൂര്‍ എസ്എന്‍പുരം ക്രിസ്തുരാജ കുരിശുപള്ളിയില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി. കാരുണ്യ നികേതന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. അസി. വികാരി പ്രകാശ് പുത്തൂര്‍, ജനറല്‍ കണ്‍വീനര്‍ തോബി തോട്ട്യാന്‍, കൈക്കാരന്മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ മാസം 18,19 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കി

തൊഴിലുറപ്പ് ജോലിയോടൊപ്പം എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കിയ തൃക്കൂര്‍ സ്വദേശി അമലുവിനെ ടി.എന്‍. പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു

തൊഴിലുറപ്പ് ജോലിയോടൊപ്പം എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കിയ തൃക്കൂര്‍ സ്വദേശി അമലുവിനെ ടി.എന്‍. പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. തൃക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റായി ജോലി ചെയ്തിരുന്ന വലിയ പാറയില്‍ രാജുവിന്റെ മകള്‍ അമലു കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ എംഎ സൈക്കോളജിയില്‍ 8ാം റാങ്കാണ് കരസ്ഥമാക്കിയത്. കൂലി വേല ചെയ്ത് കുടുംബം പോറ്റുന്ന അമലുവിനെ അനുമോദിക്കാന്‍ ഭരതയിലെ വീട്ടില്‍ എംപി നേരിട്ടെത്തുകയായിരുന്നു. അമലുവിനെ പൊന്നാട അണിയിച്ച് മൊമന്റോയും പുസ്തകങ്ങളും സമ്മാനിച്ചു. അമലുവിന്റെ വിജയം …

തൊഴിലുറപ്പ് ജോലിയോടൊപ്പം എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കിയ തൃക്കൂര്‍ സ്വദേശി അമലുവിനെ ടി.എന്‍. പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു Read More »

ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. പൊന്മിനിശ്ശേരി വീട്ടില്‍ 34 വയസുള്ള ജിന്റോ ജോണിയെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വധശ്രമം, കവര്‍ച്ച, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങിയ 6 ഓളം കേസ്സുകളില്‍ പ്രതിയാണ്. മാളയില്‍ വ്യാപാരിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ഒരു ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് 3 …

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി Read More »

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് നടത്തി

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി മുട്ടിക്കല്‍, സെക്രട്ടറി കെ.സി. സുരേഷ്, ട്രഷറര്‍ ഐ.ആര്‍. രെഞ്ചു, അംഗങ്ങളായ എ.എം. സുരേന്ദ്രന്‍, പി.കെ. സലീഷ്, ജോബിഷ് അക്കരക്കാരന്‍, സനല്‍ പൊള്ളത്തേരി, കെ.ആര്‍. അനൂപ്, ലിജോ വേലൂപാടം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ തിമിര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ച വ്യക്തിക്ക് ചികിത്സക്കായി ആവശ്യമായ സാമ്പത്തിക സഹായം സംഘം …

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് നടത്തി Read More »

മുകുന്ദപുരം താലൂക്ക് ലൈബ്രറി

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂരില്‍ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണം നടത്തി

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂരില്‍ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണം നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രാജന്‍ നെല്ലായി അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ഖാദര്‍ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ. പാപ്പൂട്ടി ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന്‍ പ്രസംഗിച്ചു.

വേലൂപാടം സെന്റ് ജോസഫ്‌സ്

വേലൂപാടം സെന്റ് ജോസഫ്‌സ് എച്ച്എസ് സ്‌കൂളിന്റെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം നടത്തി

വേലൂപാടം സെന്റ് ജോസഫ്‌സ് എച്ച്എസ് സ്‌കൂളിന്റെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം നടത്തി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ആര്‍ട്ടിസ്റ്റുമായ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി. പി. ലാസര്‍, ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റോ, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാംമ്പിള്ളി, എംപിടിഎ പ്രസിഡന്റ് വത്സാ ബിനോജ്, ആര്‍ട്ടിസ്റ്റ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. എല്‍പി വിഭാഗത്തില്‍ 103 വിദ്യാര്‍ത്ഥികളും യുപി വിഭാഗത്തില്‍ 67 വിദ്യാര്‍ത്ഥികളും എച്ച്എസ് വിഭാഗത്തില്‍ 31 വിദ്യാര്‍ത്ഥികളും എച്ച്എസ്എസ് വിഭാഗത്തില്‍ 16 …

വേലൂപാടം സെന്റ് ജോസഫ്‌സ് എച്ച്എസ് സ്‌കൂളിന്റെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം നടത്തി Read More »