ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു. വെളളിക്കുളങ്ങര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടയുള്ള ഹെവി വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന് പന്തല്ലൂര്‍ നെല്ലായി വഴി പോകേണ്ടതും ആളൂര്‍ അഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടകര ഓവര്‍ ബ്രിഡ്ജ് കടന്ന് പോട്ട വഴി ആളൂരിലേക്ക് പോകേണ്ടതുമാണെന്ന് അറിയിപ്പില്‍ പറയുന്നു. ബസുകള്‍ക്ക് യാത്രക്കാരെ ഇറക്കി കയറ്റുന്നതിനായി ഗാന്ധിനഗറില്‍ സ്‌റ്റോപ്പ് ചെയ്യാവുന്നതാണ്. ആളൂര്‍ ഭാഗത്തു നിന്ന് കൊടകരയിലേക്കും മറ്റത്തൂര്‍കുന്നിലേക്കും എത്തേണ്ട വാഹനങ്ങള്‍ ആളൂരില്‍ നിന്നും പോട്ട നാഷണല്‍ ഹൈവേ വഴി കൊടകര ഓവര്‍ ബ്രിഡ്ജിലൂടെ നിലയില്‍ എത്തേണ്ടതും പന്തല്ലൂര്‍ മറ്റത്തൂര്‍ക്കുന്നു വഴി പോകേണ്ടതുമാണ്. ബസ്സുകള്‍ക്ക് യാത്രക്കാരെ ഇറക്കി കയറ്റുന്നതിനായി ഓവര്‍ ബ്രിഡ്ജിനു വടക്കേ വശത്ത് സ്‌റ്റോപ്പ് ചെയ്യാവുന്നതാണ്. മാളയിലേക്ക് പോകുന്നതും മാളയില്‍ നിന്നും വരുന്നതുമായ വാഹനങ്ങള്‍ക്കും ഇതേ മാര്‍ഗങ്ങള്‍ ബാധകമായിരിക്കും. ചാലക്കുടി ആളൂര്‍ മാള ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഗാന്ധിനഗറിലേക്കും തൃശൂര്‍ വെള്ളിക്കുളങ്ങര ഭാഗത്തേക്കുള്ള ബസ് യാത്രക്കാര്‍ ഓവര്‍ ബ്രിഡ്ജിന്റെ വടക്ക് വശത്തുള്ള തൃശ്ശൂരിലേക്കുള്ള എന്‍എച്ച് റോഡിന്റെ ഭാഗത്തേക്കും നീങ്ങി യാത്ര ചെയ്യേണ്ടതാണ്. ഷഷ്ഠിയോടുനുബന്ധിച്ച് കൊടകര ടൗണിലും പരിസരപ്രദേശങ്ങളും റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൊടകര നാഷണല്‍ ഹൈവേയ്ക്ക് ഇരുവശമുള്ള സര്‍വീസ് റോഡിലും ഗതാഗതനിയത്രണം ഈ സമയങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച നടക്കുന്ന കൊടകര ഷഷ്ടിയോടനുബന്ധിച്ച് മറ്റത്തൂര്‍കുന്നു മുതല്‍ ആളൂര്‍ വരെയുള്ള റോഡിലും കൊടകര ശാന്തി ആശുപത്രി ജംഗ്ക്ഷന്‍ മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള റോഡുകളിലും രാവിലെ 9 മണി മുതല്‍ ഞായര്‍ രാവിലെ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കൊടകര പൊലീസ് അറിയിച്ചു
