nctv news pudukkad

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മം വ്യാഴാഴ്ച നടക്കും

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് കാവടിസെറ്റുകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് മൈതാനിയില്‍ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം വ്യാഴാഴ്ച നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ടി.എ. രാജന്‍ ബാബു, ടി.ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, ദിനേശ് പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *