nctv news pudukkad

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ചെസ് ടൂര്‍ണമെന്റിന്റെ സ്വാഗതസംഘം ഓഫീസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി കെ.കെ.ശിവരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബെന്നി തൊണ്ടുങ്കല്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ സുനിത ബാലന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു അസീസ്, മുന്‍ പഞ്ചായത്ത് അംഗം ക്ലാര ജോണി,
സുരേഷ് പി. അരിക്കാട്ട്, ശാലിനി ജോയ്, ഒ .പി .ജോണി. വി.കെ. കാസിം, ആന്റു ചെമിന്‍ഞ്ചേരി, ടി.ഡി. ശ്രീധരന്‍, ശശി ആര്യാടന്‍, സതി പരമേശ്വരന്‍, പോള്‍ കോടാലി,
എന്‍.വി. സുരേന്ദ്രന്‍, സീത കുമാരന്‍, കെ.വി. ഷാജു, ടി.ആര്‍. ഔസേപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 26 ന് കോടാലി എസ്.എന്‍. സ്‌കൂളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ചെസ്സ് മത്സരത്തില്‍ പങ്കെടുക്കെണ്ടവര്‍ 9495464030 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *