Local News
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിതാ സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വൈപിനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.
ബാലസൗഹൃദ പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ കുട്ടിപാര്‍ലമെന്റ് നടത്തി
ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികളും വികസന പ്രക്രിയകളും മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. 15 വാര്‍ഡുകളില്‍ നിന്നായി 170 കുട്ടികള്‍ പങ്കെടുത്തു.
പുതുക്കാട് മണ്ഡലംതല പട്ടയ അസംബ്ലി യോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും യോഗത്തില്‍ ചര്‍ച്ചയായി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ബാലകൃഷ്ണ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, എന്‍. മനോജ്, കലാപ്രിയ സുരേഷ്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു
രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം …
ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Read More »
ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന്
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു. നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് …
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നന്ദിനി രമേശന്‍ അധ്യക്ഷയായി.
പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗംബൂട്ട് വിതരണം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊടകര പഞ്ചായത്തിന് ലഭിച്ചു
ജില്ലയിലെ മറ്റ് 85 പഞ്ചായത്തുകളെ പിന്നിലാക്കിയാണ് കൊടകര പഞ്ചായത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ മികച്ച പരിശോധനകളും മാലിന്യ സംസ്‌കരണത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹരിത മിത്രം ആപ്പ് വഴി അജൈവ മാലിന്യങ്ങളുടെ ശേഖരണം, ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ അടക്കം 14000 രൂപ ശരാശരി വേതനം ഉറപ്പ് വരുത്തല്‍, എംസിഎഫുകളുടെ കൃത്യമായ പ്രവര്‍ത്തനം തുടങ്ങിയവയാണ് കൊടകര ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങള്‍. തൃശൂരില്‍ നടന്ന മാലിന്യമുക്ത ജില്ല …
സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി
റവന്യു മന്ത്രി കെ. രാജനില്‍ നിന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍. മറ്റ് ജനപ്രതിനിധികള്‍. സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൊടകര ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. 2021-22, 2022-23, 2023-24 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചിട്ടുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന് മറ്റൊരു അംഗീകാരം കൂടി ഈ …
ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി 10ാം വാര്‍ഡ് ഊരകം നോര്‍ത്ത് സെന്റര്‍ സൗന്ദര്യ വല്‍ക്കരണം, നിരീക്ഷണ ക്യാമറ, സെല്‍ഫീ പോയന്റ് എന്നിവയുടെ ഉദ്ഘാടനം നടത്തി
നിരീക്ഷണ ക്യാമറ, പ്രസ്സ് ക്ലബ് പ്രസിഡന്റ് പി. ശ്രീനിവാസനുംസൗന്ദര്യവല്‍ക്കരണം, പ്രസ് ക്ലബ് സെക്രട്ടറി നവീന്‍ ഭഗീരദനുംസെല്‍ഫി പോയിന്റ് കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗം സജു ചന്ദ്രനും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി പി.ബി. ജോഷി മാലിന്യവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് …
അവധിക്കാലത്ത് ക്ലാസ് വേണ്ട, ട്യൂഷൻ രാവിലെ 10.30 വരെ മാത്രം; കർശന നടപടിയെന്ന് ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവു …
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു
യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഗീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. 2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള വിവിധ കാലയളവില്‍ മുഹമ്മദ് സഗീര്‍ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇരിങ്ങാലക്കുട …
ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലേഖ ഡേവിസ്, പിടിഎ പ്രസിഡന്റ് വി.ആര്‍. രബീഷ്, കായിക അധ്യാപകന്‍ ഡെന്നി ഡേവിസ് എന്നിവര്‍ സന്നിഹിതരായി. കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 960 5584709. എന്ന നമ്പറില്‍ ബന്ധപ്പെടുക.
സമത്വം, സാമൂഹികനീതി എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ പിറവി കലാ സാംസ്‌കാരിക വേദി വായനശാല വനിത സെമിനാര്‍ സംഘടിപ്പിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയന്‍ പ്രിന്റി പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് വായനശാല നല്‍കിയ ഉപഹാരം പ്രസിഡന്റ്് ഏറ്റുവാങ്ങി. രണ്ടാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലുക്ക് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍ ,വായനശാല സെക്രട്ടറി വി.എസ്. സുബീഷ്, ഹരിത കര്‍മസേന വോളന്റിയര്‍മാരായ രജീഷ സുഭാഷ്, രമ്യ ബൈജു, ശാന്തകുമാരി സുഭാഷ് ,വനിതവേദി …
ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി
ഏപ്രില്‍ 6 ഞായറാഴ്ചയാണ് കാവടിയുത്സവം. ക്ഷേത്രം മേല്‍ശാന്തി കുട്ടന്‍ ശാന്തിയും ക്ഷേത്രം ഭാരവാഹികളും കൊടിയേറ്റ ചടങ്ങിന് നേതൃത്വം നല്‍കി. കാവടിയുത്സവം നടക്കുന്ന ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വിവിധ സെറ്റുകളുടെ കാവടി വരവ്, വൈകിട്ട് 7.30 ന് മൂന്നു മുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തിറ, കഥകളി വേഷം, ശിങ്കാരിമേളം, വെറൈറ്റി പ്രോഗ്രാം, നാസിക് ഡോള്‍ എന്നിവ യും 8 ദേശക്കാവടി സെറ്റുകളും അണിനിരക്കും. …
ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി Read More »
മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കുഞ്ഞാലിപാറ ടൂറിസ്റ്റ് കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കി
കുഞ്ഞാലിപ്പാറയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പഞ്ചായത്ത് അംഗം സുമേഷ് മൂത്തമ്പാടന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. പ്ലക്കാഡുകള്‍ കയ്യിലേന്തി റാലിയായാണ് പ്രവര്‍ത്തകര്‍ കുഞ്ഞാലിപ്പാറയില്‍ എത്തിയത്. തുടര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ട്രോഫി നല്‍കി ആദരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്കുമാര്‍, സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി, പ്രദീപ് ചൂരക്കാടന്‍, രാഹുല്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. …
മുപ്ലിയം പിടിക്കപ്പറമ്പ് നവസംസ്‌കാരസാഹിതി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതനന്ദകുമാര്‍ പ്രഖ്യാപനം നടത്തി
പഞ്ചായത്ത് അംഗം അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാകമ്മറ്റി അംഗം എം.പി. ജോഷി, താലൂക്ക് ്എക്‌സി. അംഗം ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ലൈബ്രറി പ്രസിഡന്റ് വി.പി. പീറ്റര്‍, സെക്രട്ടറി ശങ്കരന്‍ കരുമാലി ഏ.ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ ഹരിതസേനാഅംഗങ്ങളായ ഷീബയേയും രമ്യയേയും ചടങ്ങില്‍ ആദരിച്ചു
കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം ടി.കെ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍, പഞ്ചായത്ത് അസിസറ്റന്‍ര് സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ബി. രഞ്ജിനി എന്നിവര്‍ പ്രസംഗിച്ചു. മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളേയും സംഘടനകളേയും ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന റാലിയില്‍ ജനപ്രതിനിധികള്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി സംഘടനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. …
കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു Read More »
എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളില്‍ 13 പ്രവര്‍ത്തനയിടങ്ങളോടുകൂടിയ സ്റ്റാര്‍സ് പ്രീപ്രൈമറി വര്‍ണ്ണക്കൂടാരം പദ്ധതി സ്‌കൂളിന് സമര്‍പ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ വിശിഷ്ട സാന്നിധ്യമായി. വര്‍ണ്ണകൂടാരത്തിലെ സിമന്റ് കൊണ്ട് നിര്‍മിച്ച 15 ഉള്ള മത്സ്യം മുതല്‍ പാലപ്പിള്ളിയിലെ പ്രാദേശിക നിര്‍മ്മിതിയായ ആട്ടുപാലം വരെയുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തത് ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി ആര്‍ട്ടിസ്റ്റ് മനോജ ്‌മോഹന്‍ മടപ്പാട്ടില്‍ ആണ്. എസ്എസ്‌കെയുടെയും കൊടകര ബി.ആര്‍.സി. യുടെയും നേതൃത്വത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വര്‍ണ്ണക്കൂടാരം പൂര്‍ത്തിയാക്കിയത്.