വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആശുപത്രി കെട്ടിടം എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശിലാഫലകം മന്ത്രി ആര്‍. ബിന്ദു അനാച്ഛാദനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് ഇരിങ്ങാലക്കുട ജനറല്‍ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മന്ത്രി ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാര്‍ മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …