nctv news pudukkad

nctv news logo
nctv news logo

nctv news

-commercial-cylinder-price-will-reduce-in-indi

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50, ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്. 

PULAKKATTUKARA MADAM ROAD

ആഴ്ചകള്‍ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുലക്കാട്ടുകര മഠം വഴി റോഡില്‍ ഉയര്‍ന്നശേഷിയുള്ള ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് റോഡിന് തകര്‍ച്ച ഭീഷണി സൃഷ്ടിക്കുന്നതായി പരാതി

ടോള്‍ ഒഴിവാക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. 10 ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങള്‍ റോഡിലൂടെ പ്രവേശിക്കുന്നത് വിലക്കിയ വിവരം നല്‍കുന്ന ബോര്‍ഡ് മഠം വഴിയിലും പുലക്കാട്ടുകര പാലത്തിന് സമീപവും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ള ഭാരവാഹനങ്ങള്‍ പോകുന്നത് സ്ഥിരമായതോടെ പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തൃക്കൂര്‍ പഞ്ചായത്തിന്റെ പരാതിയിന്മേല്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ടീം സ്ഥലത്ത് പരിശോധന നടത്തി. പിഡബഌയുഡി നിലവാരത്തിലല്ല റോഡിന്റെ നിര്‍മാണം. പഞ്ചായത്ത് റോഡായതിനാല്‍ തന്നെ ഉയര്‍ന്നഭാരം താങ്ങുന്നതിന് പരിധിയുണ്ട്. സംഭവത്തില്‍ നാട്ടുകാരും തൃക്കൂര്‍ …

ആഴ്ചകള്‍ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുലക്കാട്ടുകര മഠം വഴി റോഡില്‍ ഉയര്‍ന്നശേഷിയുള്ള ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് റോഡിന് തകര്‍ച്ച ഭീഷണി സൃഷ്ടിക്കുന്നതായി പരാതി Read More »

VARANDARAPILLY SCHOOL

പാഠഭാഗത്തെ ഓരോ ശാസ്ത്രാശയവും ആഴത്തില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രലാബ് സജ്ജീകരിച്ചിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍

സ്‌കൂളില്‍ പുതിയതായി തയ്യാറാക്കിയ  സയന്‍സ് ലാബിന്റെ ഉദ്ഘാടനം വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ ശാസ്ത്രീയബോധം വളര്‍ത്തുന്നതിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഊന്നിയുള്ള പഠന രീതി ഏറെ പ്രയോജനം ചെയ്യുമെന്ന് ടി.സി. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ തിലകന്‍ അയ്യഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.  പ്രിന്‍സിപ്പല്‍ കെ. രമാദേവി, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുക്കാരന്‍, സമിതി അംഗങ്ങളായ എം.എന്‍.  പ്രഭാകരന്‍, ഗീതാരാമന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.എസ്. …

പാഠഭാഗത്തെ ഓരോ ശാസ്ത്രാശയവും ആഴത്തില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രലാബ് സജ്ജീകരിച്ചിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍ Read More »

KALLUR BHARATHA

13 കിടപ്പുരോഗികളുടെ കുടുംബത്തിന് ഭവനമൊരുക്കാന്‍ 48 സെന്റ് സ്ഥലം വിട്ടുനല്‍കി കാവല്ലൂര്‍ സ്വദേശി

കാവല്ലൂര്‍ തട്ടില്‍ പഴൂങ്കാരന്‍ അന്തോണിയാണ് കല്ലൂര്‍ ഭരതമല പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭൂമി വിട്ടു നല്‍കിയത്. തൃശൂര്‍ അതിരൂപത ഒരുക്കുന്ന ബോണ്‍ നത്താലെയുടെ കാരുണ്യ പദ്ധതിയിലേക്ക് ഭൂമി കൈമാറി വീടുനിര്‍മ്മിച്ചു നല്‍കും. വീട് നിര്‍മ്മിക്കുന്ന സ്ഥലം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശിച്ചു. 

CHENGALUR NSS

ചെങ്ങാലൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കരയോഗം പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. പുതുക്കാട് മേഖല കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ചന്ദ്രമതി സുരേഷ്, വൈസ് പ്രസിഡന്റ് വിജയന്‍ കാട്ടേടത്ത്, കമ്മിറ്റി അംഗങ്ങളായ രാജന്‍ പുത്തന്‍ വീട്ടില്‍, സുരേഷ് ഇടത്തുട്ട്, സിജു ഇടത്തുട്ട്, രേഖ രാധാകൃഷ്ണന്‍, ലീലാ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

covid-kerala-300-more-positive-cases-and-3-deaths-confirmed

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്.

PACHAKA PURA

വേലൂപാടം സെന്റ് പയസ് ടെന്‍ത്ത് കോണ്‍വെന്റ് യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പാചകപുരയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, പഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ്, സ്‌കൂള്‍ അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം.

പറപ്പൂക്കര കെ. ബാലകൃഷ്ണൻ അന്തരിച്ചു

പറപ്പൂക്കര : രാപ്പാൾ എറാടത്ത് വീട്ടിൽ മണ്ണംപേട്ട കാര്യാട്ട് പരേതനായ രാമൻ നായർ മകൻ കെ. ബാലകൃഷ്ണൻ (നായിബ് സുബേദാർ ഉണ്ണി – 69) നിര്യാതനായി. വിമുക്തഭടനാണ്.സംസ്ക്കാരം ഇന്ന് വൈകിട്ട് 4.00 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ശ്മശാനത്തിൽ .ഭാര്യ: സരസ്വതി.മക്കൾ: ഡോ. സുഖില, സുജിത്ത് .മരുമക്കൾ: പരേതനായ അജിത്ത്, ഡോ.ജിസ്ന

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു

വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് …

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു Read More »

കൊടകര മേളകലാ സംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാകാരന്‍ കൊടകര സജിയുടെ ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

സമിതി പ്രസിഡന്റ് പി.എം. നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ സജിയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലുവഴി ബാബു, വിജില്‍ ആര്‍. മേനോന്‍, സുരേഷ് ശിവരാമന്‍, അഭിജിത്ത് വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു

പാലിയേറ്റീവ് നഴ്‌സുമാരായ പി.എ. സിസിലി , കെ.കെ. ജീജ എന്നിവര്‍ക്ക് കേക്കുകള്‍ കൈമാറി. ചടങ്ങ് എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബാംഗത്തിന് വൃക്കദാനം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകയും റിട്ട. പ്രഫസറുമായ സിസ്റ്റര്‍ റോസ് ആന്റോ ക്രിസ്തുമസ് സന്ദേശം നല്‍കി. എം. ടെക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാരഥി സുരേന്ദ്രനുള്ള ജനമൈത്രി പോലീസിന്റെ ഉപഹാരം ചടങ്ങില്‍ എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ സമ്മാനിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് സാലിഹ്, ജനമൈത്രി പൊലീസ് സമിതി അംഗം …

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു Read More »

മറ്റത്തൂര്‍ ലേബര്‍ കോ ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ അളഗപ്പനഗര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ഔഷധസസ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

സൗമ്യ ബിജു പുതിയ മഠത്തിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കാര്‍ഷിക വികസന സമിതി അംഗം രാധാകൃഷ്ണന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 6 ഹെക്ടറോളം സ്ഥലത്താണ് കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത എന്നീ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നത്. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിങ്കളാഴ്ചയും 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയിലേക്ക് അധികൃതര്‍ കടക്കുന്നത്. (വിഒ) രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം …

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് Read More »

പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രവാക്യമുയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു

തലോരില്‍ നടന്ന സമാപന യോഗം ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ സൗപര്‍ണിക കാവ്യാലാപനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഹരിറാം കുമാര്‍, സി.എസ്. മനോജ്, എം.കെ.ബാബു, എ.കെ.ശിവദാസ്, കെ.കെ.അനിഷ് കുമാര്‍, ടി.എം.ശിഖാമണി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച കൊടകരയില്‍ നിന്നും സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. രാജേഷാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കൊടകര പഞ്ചായത്ത് അംഗം പ്രനില ഗിരിശന്‍ അധ്യക്ഷയായിരുന്നു. പരിഷത്ത് മേഖല പ്രസിഡന്റ് കെ.കെ സോജ കാപ്റ്റന്‍, മേഖല വൈസ് പ്രസിഡന്റ് എ …

പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രവാക്യമുയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു Read More »

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര കമാലിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളക്കുളങ്ങര കെഎസ്ഇബി ഓവര്‍സിയര്‍ സുധീര്‍ വെള്ളികുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്ഇബി നിലമ്പൂര്‍ സര്‍ക്കില്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജു കുറ്റിക്കാട് ക്ലാസിന് നേതൃത്വം നല്‍കി. കമാലിയ മദ്രസ സദര്‍ മുഅല്ലിം മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. രിഫാഈ മസ്ജിദ് മഹല്ല് ഖത്തീബ് ഉനൈസ് സഖാഫി, മഹല്ല് സെക്രട്ടറി എം.ഇ.ഷബീര്‍, ഇര്‍ഷാദ് അഹ്‌സനി, …

വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

ആതുരസേവന രംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട മറ്റത്തൂരിന്റെ ജനകീയ ഡോക്ടര്‍ക്ക് സുഹൃദ് സമിതിയുടെ നേതൃത്വത്തില്‍ ആദരം സംഘടിപ്പിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോമ്യൂസിയമായ ഫോട്ടോമ്യൂസിന്റെ ഡയറക്ടറും കോടാലി സ്വദേശി ഡോ.ഉണ്ണികൃഷ്ണന്‍ പഉളിക്കലിനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദരം ഒരുക്കിയത്. കോടാലി സ്നേഹ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശപ്രവര്‍്ത്തകന്‍ ജോയ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ശിവന്‍ തണ്ടാശേരി, പി.ജി.രഞ്ജിമോന്‍, പി.എസ്.സുരേന്ദ്രന്‍, വി.കെ.കാസിം, ഡോ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ മറുപടി പ്രസംഗം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നന്തിപുലം യൂണിറ്റ് നേതൃത്വം നല്‍കുന്ന നന്തിപുലം സുരക്ഷ പദ്ധതിയ്ക്ക് തുടക്കമായി

നന്തിപുലത്തെ പ്രധാനസ്ഥലങ്ങളില്‍ സിസിടിവി സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ 3 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി ഡിവൈഎസ്പി ടി.എസ്.സിനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍ഘ് കെ.സി.ഗോപാലന്‍ അധ്യക്ഷനായിരുന്നു. വരന്തരപ്പിള്ളി പൊലീസ് എസ്എച്ച്ഒ എസ്.ജയകുമാര്‍, സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയ ഐഎംഎല്‍ അക്കാദമി ഡീന്‍ ബിജു അമ്പഴക്കാടന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നന്തിപുലം സഹകരണ ബാങ്ക് പ്രസിഡന്റ് ജയന്‍, കേരളവിഷന്‍ ഡയറക്ടര്‍ പി.ഗോപകുമാര്‍, എസ്‌ഐ ജെയ്‌സണ്‍, യൂണിറ്റ് സെക്രട്ടറി സുമേഷ് നിവേദ്യം, സാബു ജെ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു

മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്തുകുഴിയിൽ വീട്ടിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ 3 വയസുള്ള ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അനീഷും, അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.