nctv news pudukkad

പാഠഭാഗത്തെ ഓരോ ശാസ്ത്രാശയവും ആഴത്തില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രലാബ് സജ്ജീകരിച്ചിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍

VARANDARAPILLY SCHOOL

സ്‌കൂളില്‍ പുതിയതായി തയ്യാറാക്കിയ  സയന്‍സ് ലാബിന്റെ ഉദ്ഘാടനം വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ ശാസ്ത്രീയബോധം വളര്‍ത്തുന്നതിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഊന്നിയുള്ള പഠന രീതി ഏറെ പ്രയോജനം ചെയ്യുമെന്ന് ടി.സി. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ തിലകന്‍ അയ്യഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.  പ്രിന്‍സിപ്പല്‍ കെ. രമാദേവി, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുക്കാരന്‍, സമിതി അംഗങ്ങളായ എം.എന്‍.  പ്രഭാകരന്‍, ഗീതാരാമന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.എസ്. അളകനന്ദ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *