ടോള്‍ ഒഴിവാക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. 10 ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങള്‍ റോഡിലൂടെ പ്രവേശിക്കുന്നത് വിലക്കിയ വിവരം നല്‍കുന്ന ബോര്‍ഡ് മഠം വഴിയിലും പുലക്കാട്ടുകര പാലത്തിന് സമീപവും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ള ഭാരവാഹനങ്ങള്‍ പോകുന്നത് സ്ഥിരമായതോടെ പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തൃക്കൂര്‍ പഞ്ചായത്തിന്റെ പരാതിയിന്മേല്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ടീം സ്ഥലത്ത് പരിശോധന നടത്തി. പിഡബഌയുഡി നിലവാരത്തിലല്ല റോഡിന്റെ നിര്‍മാണം. പഞ്ചായത്ത് റോഡായതിനാല്‍ തന്നെ ഉയര്‍ന്നഭാരം താങ്ങുന്നതിന് പരിധിയുണ്ട്. സംഭവത്തില്‍ നാട്ടുകാരും തൃക്കൂര്‍ പഞ്ചായത്തിലും ആര്‍ടിഒ യ്ക്കും പുതുക്കാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.