nctv news pudukkad

Author name: nctv news

NCTV NEWS- PUDUKAD NEWS

ശാസ്താംപൂവ്വം കാടര്‍ ഉന്നതിയുടെ ഹരിതവത്ക്കരണത്തിന്റെ ഭാഗമായി നടന്ന തൈ നടീലിന്റെ ഉദ്ഘാടനം കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ടി.വി. സജീവ് നിര്‍വ്വഹിച്ചു

ബ്രദര്‍ ബിജി ജോസഫ്, സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കാവുങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ശാസ്താംപൂവം ഉന്നതിയിലെ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്തംഗം ചിത്ര സുരാജ്, വനവികസന സമിതി ചാലക്കുടി ഡിവിഷന്‍ കോ ഓഡിനേറ്റര്‍ പ്രസീദ, ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വിനോദ്, ഊരുമൂപ്പന്‍ സേവ്യര്‍, ബ്രദര്‍ ബിജി ജോസഫ്, ജോയ് കാവുങ്ങല്‍,ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മധു എന്നിവര്‍ സംസാരിച്ചു. പുസ്തകം,കുട, ബാഗ്, പുതപ്പ്, വിരി എന്നിവ വിതരണം ചെയ്തത്.

ശാസ്താംപൂവ്വം കാടര്‍ ഉന്നതിയുടെ ഹരിതവത്ക്കരണത്തിന്റെ ഭാഗമായി നടന്ന തൈ നടീലിന്റെ ഉദ്ഘാടനം കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ടി.വി. സജീവ് നിര്‍വ്വഹിച്ചു Read More »

NCTV NEWS- PUDUKAD NEWS

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു

തൃശ്ശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്‍. ബിജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കരിയര്‍ ഗുരു സുധീര്‍ പൊറ്റക്കാട്, സിവില്‍ സര്‍വീസ് അക്കാദമി കോ ഓഡിനേറ്റര്‍ മെലിന്റ, അസാപ്പ് ലക്കിടി കോ കോര്‍ഡിനേറ്റര്‍ രാഹുല്‍ രാഖവ്എന്നിവര്‍ കരിയര്‍ ശില്പശാല നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സരിത സുരേഷ്, കെ.യു.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു Read More »

BHARATHA CHURCH- NCTV NEWS- PUDUKAD NEWS

കല്ലൂര്‍ ഭരത പരിശുദ്ധ ത്രിത്വത്തിന്‍ പള്ളിയില്‍ ഊട്ടു തിരുനാളിന്റെ പതാക വെഞ്ചിരിപ്പ് നടത്തി

തൃശ്ശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ഫാദര്‍ ജെയിംസ് മേലേടത്ത്, ഫാദര്‍ ജസ്റ്റിന്‍ ഇലവുത്തിങ്കള്‍ എന്നിവര്‍ സഹകാര്‍മികരായി. കൈക്കാരന്മാരും, ഊട്ടു തിരുനാ കണ്‍വീനര്‍ ജോസ് തെക്കേല്‍ എന്നിവര്‍ സന്നിഹിതരായി. ജൂണ്‍ 15 ഞായറാഴ്ചയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

കല്ലൂര്‍ ഭരത പരിശുദ്ധ ത്രിത്വത്തിന്‍ പള്ളിയില്‍ ഊട്ടു തിരുനാളിന്റെ പതാക വെഞ്ചിരിപ്പ് നടത്തി Read More »

NCTV NEWS-PUDUKAD NEWS

ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി ജെ. പ്ലാക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിര്‍ത്തുന്നതിന് ആഹ്വാനം ചെയതു. പുകയിലയുടെ ഉപയോഗം വരുത്തിവെക്കുന്ന വിപത്തിനെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രെഡ് ക്ലാസ് എടുത്തു. ഡോ. അനുപമ, സ്റ്റാഫ് നഴ്‌സ് സിനി ജോണ്‍, ഫാര്‍മസിസ്റ്റ് ബബിത, ലാബ് ടെക്‌നീഷ്യന്‍ ആശ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു Read More »

nctv news- pudukad news

മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസില്‍ ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

കരുവന്നൂര്‍ സ്വദേശി കറുത്തുപറമ്പില്‍ അനുമോദ് (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌ ബാംഗ്ലൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്‌റ്റേഷന്‍ റൗഡിയുമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നാം തിയ്യതി മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പില്‍ വച്ചാണ് രണ്ടു യുവാക്കള്‍ കുത്തേറ്റ് മരിച്ചത്. വെളുത്തൂര്‍ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ്

മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസില്‍ ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍ Read More »

NCTV NEWS- PUDUKAD MLA-PUDUKAD NEWS

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ 49-ാം നമ്പര്‍ ജ്വാല അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മേരി തോമസ് പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 27. 5 ലക്ഷം രൂപ ചിലവിലാണ് അംഗന്‍വാടിയുടെ നിര്‍മ്മാണം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ 49-ാം നമ്പര്‍ ജ്വാല അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More »

nctv news, pudukad news

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. വിമുക്തഭടന്‍മാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, പുതുക്കാട് എന്ന വിലാസത്തില്‍ തപാലിലോ chcpudukad@gmail.com എന്ന ഇമെയില്‍ മുഖേനയോ ജൂണ്‍ ആറ് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 04802751232.

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു Read More »

NCTV NEWS- PUDUKAD NEWS

അധ്യാപക ഒഴിവുകള്‍

തൃക്കൂര്‍ സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയര്‍) ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 11.30ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ എത്തിച്ചേരണം.മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ എച്ച്എസ്ടി സംസ്‌കൃതം, യുപിഎസ്ടി, എഫ്ടിഎം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വ്യാഴാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ എത്തിച്ചേരണം. മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍

അധ്യാപക ഒഴിവുകള്‍ Read More »

NCTV NEWS-PUDUKAD NEWS

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍

സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ കുടകള്‍ക്കും ബാഗുകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ 40% വരെ വിലക്കിഴിവ്. കൂടാതെ, നിത്യോപയോഗ സാധനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 60 % വരെ വിലക്കിഴിവ്. കുറുവ അരി 1 കിലോ 39 രൂപ, പഞ്ചസാര 1 കിലോ 45 രൂപ, ചെറുപയര്‍ 1 കിലോ 109 രൂപ, തുവര പരിപ്പ് 1 കിലോ 109 രൂപ, വറ്റല്‍ മുളക് 1 കിലോ 139 രൂപ, കടല 79 രൂപ, 6 കിലോ സോപ്പ് പൊടിക്കും അപ്പച്ചട്ടിക്കും 199

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ Read More »

NCTV NEWS- PUDUKAD NEWS- JOB VACANCY

അധ്യാപക ഒഴിവുകള്‍

ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ മെയ് 28ന് രാവിലെ പത്തിന് സര്‍ട്ടിഫികളുടെ അസല്‍ രേഖകളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0480 2780300. കന്നാറ്റുപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ താത്കാലിക

അധ്യാപക ഒഴിവുകള്‍ Read More »

elephant attack- nctv news- pudukad news

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. വീടിന്‍റെ സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. 

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു Read More »

NCTV NEWS- PUDUKAD NEWS

പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, സുന്ദരി മോഹന്‍ദാസ്, കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്മാരായ ഷീല മനോഹരന്‍, ബീന സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉള്‍പ്പടെയുള്ള മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്,തദ്ദേശം, ഇറിഗേഷന്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയവിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍

പുതുക്കാട് മണ്ഡലം മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ 4ാം വാര്‍ഷികദിനം യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു

കരിദിനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനവും യോഗവും കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ എം.പി. പോളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ അലക്‌സ് ചുക്കിരി, സുധന്‍ കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, കേരള കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. പീറ്റര്‍, ഡേവീസ് അക്കര, പോള്‍സണ്‍ തെക്കുംപീടിക,

എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ 4ാം വാര്‍ഷികദിനം യു.ഡി.എഫ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായി ആചരിച്ചു Read More »

nctv news- pudukad news

പുതുക്കാട് മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

എംഎൽഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം 2025 ഒന്നാംഘട്ടത്തിന്റെ ഭാഗമായി 10,+2 പരീക്ഷകളിൽ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇഎസ്) എല്ലാ വിഷയത്തിലും എ പ്ലസ് / എ വൺ നേടിയ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും, മണ്ഡലത്തിന് പുറത്തുള്ള മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയും ജൂൺ ഒന്നിന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നു. മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/ എ വൺ നേടിയ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫാം

പുതുക്കാട് മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം Read More »

kinoor manikandan death- nctv news- pudukad news

കീനൂര്‍ മണികണ്ഠന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരന്‍ തൈക്കാട്ട് രഞ്ജിത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഞായറാഴ്ച രാത്രി 8.30നായിരുന്നു കീനൂര്‍ മണികണ്ഠനെ കല്ലൂര്‍ പാടംവഴി സ്‌റ്റോപ്പിനുസമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.റോഡരികില്‍ വീണുകിടന്ന മണികണ്ഠന്റെ സമീപത്തായി സ്‌കൂട്ടറും മറിഞ്ഞു കിടന്നിരുന്നു. വാഹനാപകടമാണെന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. സ്‌കൂട്ടറില്‍ വരുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കീനൂര്‍ മണികണ്ഠന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരന്‍ തൈക്കാട്ട് രഞ്ജിത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പൊലീസ് റിപ്പോര്‍ട്ട് Read More »

NCTV NEWS- PUDUKAD NEWS- PLUS TWO RESULT KERALA

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും

ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും Read More »

NCTV NEWS- PUDUKAD NEWS

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി

യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ്, സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ശിവരാമന്‍, ജോയ് മണ്ടകത്ത,് ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, ജില്ലാ കമ്മിറ്റിയംഗം കെ.ഒ. പൊറിഞ്ചു എന്നിവരെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. സര്‍ഗാത്മക സംഘടനാ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനവും പെന്‍ഷന്‍ സമൂഹവും, പെന്‍ഷന്‍ സംരക്ഷണം അടിയന്തര കടമകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് സെക്രട്ടറി കെ.വി.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ശില്പശാലയും നടത്തി Read More »

NCTV NEWS- PUDUKAD NEWS

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി

മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്‍ പള്ളി വികാരി ഫാ. ജോര്‍ജ് വേഴപറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. പ്രസുദേന്തിവാഴ്ച, ദിവ്യബലി, സന്ദേശം , സമര്‍പ്പണം, ലദീഞ്ഞ്, നൊവേന എന്നിവയുമുണ്ടായി. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ഔസേപ്പച്ചന്‍ കുളത്തിനാല്‍, കൈക്കാരന്‍മാരായ യാക്കോബ് കാവുങ്ങല്‍, ജോസഫ് കളമ്പാടന്‍,ജെയ്‌സന്‍ മഞ്ഞാങ്ങ, കേന്ദ്രസമിതി പ്രസിഡന്‍ര് വര്‍ഗീസ് കണ്ണമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 25നാണ് ഊട്ടുതിരുനാള്‍.

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ ഇടവക മധ്യസ്ഥരായ പരിശുദ്ധ തിരുക്കുടുംബത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി Read More »

NCTV NEWS-PUDUKAD NEWS

പീച്ചി ഡാം റിസര്‍വോയറില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു

ആനകുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് വാണിയംപാറ പ്ലാക്കോട് ചെളിയില്‍ കുടുങ്ങിയ നിലയില്‍ ആനയെ ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്. മൂന്നോ നാലോ മാസം പ്രായം വരും എന്നാണ് വനം വകുപ്പ് നിഗമനം. ആനക്കൂട്ടം കുട്ടി ആനയുടെ അടുത്ത് നിന്നും മാറാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായത്.

പീച്ചി ഡാം റിസര്‍വോയറില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു Read More »

nctv news- pudukad news

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍

പുത്തുക്കാവ് കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ 35 വയസുള്ള സ്മിത്താണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് എത്തിയപ്പോഴാണ് അതിക്രമം നടത്തിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൊടകര സ്വദേശി അറസ്റ്റില്‍ Read More »