തൊഴിലവസരങ്ങളും അറിയിപ്പുകളും
കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ …