nctv news pudukkad

nctv news logo
nctv news logo

nctv news

CHIYYARAM ACCIDENT

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു

ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി ഊരകം തൃശ്ശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശ്ശൂര്‍ ചേര്‍പ്പ് തൃപ്രയാര്‍ റൂട്ടിലോടുന്ന െ്രെകസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടന്ന് ബ്രേക്ക് ചവിയതിനെ തുടര്‍ന്ന് തൊട്ടു പുറകിലുണ്ടായിരുന്ന അയ്യപ്പ ജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പുറകിലുണ്ടായിരുന്ന ‘െ്രെകസ്റ്റ് മോട്ടോഴ്‌സ്’ ബസ് അയ്യപ്പജ്യോതി ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ല് പൊട്ടി …

ചിയ്യാരത്ത് നടന്ന ബസ് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരുക്കേറ്റു Read More »

THALORE ACCIDENT

അപകടം: യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു

തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. തലോര്‍ ജീസസ് അക്കാദമിക്ക് മുന്‍പിലാണ് അപകടം നടന്നത്. യുകെജി യിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്.

obit

സൗദിയില്‍ നടന്ന വാഹനാപകടത്തില്‍ നന്തിപുലം സ്വദേശിയായ യുവാവ് മരിച്ചു. ആറ്റപ്പിള്ളി തൃശോക്കാരന്‍ ദേവസി മകന്‍ 35 വയസുള്ള മിഥുനാണ് മരിച്ചത്

ഈ മാസം 7നായിരുന്നു സംഭവം. മിഥുന്‍ ഓടിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. സംസ്‌കാരം പിന്നീട്. എടമുട്ടം മീന്‍പറമ്പില്‍ കുരുതുകുളങ്ങര ക്ലാരന്‍സ് മകള്‍ റെയ്ച്ചല്‍ റോസാണ് ഭാര്യ. 3 വയസുകാരന്‍ എയ്ദന്‍ മകനാണ്. രണ്ടാമത്തെ കുട്ടിയ്ക്ക് ദിവസങ്ങള്‍ മാത്രമാണ് പ്രായം. ആലീസാണ് മിഥുന്റെ മാതാവ്.

mla

അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി 

ദേശീയപാത 544 ല്‍ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹൈവേ മുറിച്ചു കടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നത് ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും. കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുതുക്കാട് ജംഗ്ഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്  നിര്‍മ്മിക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആയതിന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അണ്ടര്‍ പാസ്സേജ് …

അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി  Read More »

OBIT

മുരിയാട് കാപ്പാറയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ഇടുക്കി ബൈസണ്‍വാലി സ്വദേശി നടുവിലാംമാക്കല്‍ 58 വയസുള്ള അഗസ്റ്റിന്‍ ആണ് മരിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാപ്പാറയിലെ വീട്ടില്‍ അഗസ്റ്റിന്‍ തനിച്ചാണ് താമസിച്ചിരുന്നത്. മുരിയാടുള്ള ധ്യാനകേന്ദ്രത്തില്‍ കുടുംബവുമായി കഴിഞ്ഞിരുന്ന അഗസ്റ്റിന്‍ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് മാറുകയായിരുന്നു. ആളൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

ambekar colony

വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ബഷീര്‍, റഷീദ് അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എ.പി. സീന പദ്ധതി വിശദീകരിച്ചു. നിര്‍വഹണ ഏജന്‍സിയായ കെല്‍ പ്രതിനിധി റിഥ്വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. …

വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു Read More »

OBIT

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരിക്കുട്ടി വര്‍ഗ്ഗീസിന്റെ ഭര്‍ത്താവ് അന്തരിച്ചു

കല്ലൂര്‍ മംഗലംതണ്ട് മുളന്തറ വര്‍ഗ്ഗീസ് അന്തരിച്ചു. 74 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. റാണി, റൂബി, റിറ്റി എന്നിവര്‍ മക്കളും റോബിന്‍, ജോയ്, ജോഷി എന്നിവര്‍ മരുമക്കളുമാണ്.

OLLUR ARREST

ഒല്ലൂര്‍ മണലാറില്‍ കാറില്‍ വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പേരെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

അളഗപ്പനഗര്‍ ആളൂക്കാരന്‍ വീട്ടില്‍ പ്രിന്‍സ്, എടക്കുന്നി പനയംപാടം പെരിഞ്ചേരി വീട്ടില്‍ സനീപ് എന്നിവരാണ് അറസ്റ്റിലായത്.  ഒല്ലൂര്‍ ചിറയത്ത് കോനിക്കര അന്തോണി മകന്‍ പോളിന് നേരെയാണ് ആക്രമണം ഉണ്ടായത് മുഖത്ത് പരുക്കേറ്റ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് എട്ടോടെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ വരികയായിരുന്ന പോളിയെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കാര്‍ തടഞ്ഞ് നിറുത്തി ആക്രമിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. കഴുത്തിലെ സ്വര്‍ണ്ണ മാല പൊട്ടിക്കാനുള്ള ശ്രമവും നടന്നു. അക്രമം തടയാനെത്തിയ മറ്റു വാഹനയാത്രക്കാരെയും ഭീഷണിപ്പെടുത്തി …

ഒല്ലൂര്‍ മണലാറില്‍ കാറില്‍ വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പേരെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു Read More »

NIPAH PRECAUTION

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു

ഇന്‍ഫെക്ഷന്‍ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജേഷിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. രോഗലക്ഷണം ഉള്ളവര്‍ വന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് മുതല്‍ പരിചരണം, സാമ്പിള്‍ ശേഖരണം, ചികിത്സ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസര്‍, മൈക്രോബയോളജി വിഭാഗം മേധാവി, സ്‌റ്റോര്‍ സൂപ്രണ്ട്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും …

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു Read More »

DOG

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വീണ്ടും തെരുവുനായ ആക്രമണം

രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ പുതുക്കാട് സ്വദേശി സുഭാഷ് അടക്കം രണ്ടുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

SHE SPACEE

വനിതകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലിടം ഒരുക്കാനുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്ക് സ്‌പേസ് പദ്ധതിയുടെ നിര്‍മാണം കൊടകര വല്ലപ്പാടിയില്‍ പുരോഗമിക്കുന്നു. കേരളത്തില്‍ തന്നെ  ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്

സംസ്ഥാന സര്‍ക്കാരിന്റേയും ജില്ല പഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടേയും  സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഷീ വര്‍ക്ക് സ്‌പേസ് പദ്ധതി നടപ്പാക്കുന്നത്.  ഉല്‍പ്പാദനം, ഐടി, ആരോഗ്യ മേഖല, വനിത യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൊടകര വല്ലപ്പാടിയില്‍ ഉള്ള ഒരു ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ്  28.95 കോടി രൂപ ചെലവില്‍ ഷീവര്‍ക്ക് സ്‌പേസ്  നിര്‍മിക്കുന്നത്.  83,390 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച്  നിലകളിലായാണ് …

വനിതകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലിടം ഒരുക്കാനുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്ക് സ്‌പേസ് പദ്ധതിയുടെ നിര്‍മാണം കൊടകര വല്ലപ്പാടിയില്‍ പുരോഗമിക്കുന്നു. കേരളത്തില്‍ തന്നെ  ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത് Read More »

DEATH

മണ്ണുത്തി ചിറക്കാക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന്പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; മകനും പേരക്കുട്ടിയും മരിച്ചു, മരുമകള്‍ ഗുരുതരാവസ്ഥയില്‍. പിതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.

മണ്ണുത്തി ചിറക്കാക്കോട് മകന്റെ കുടുംബത്തെ പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ രണ്ട്‌പേര്‍ മരിച്ചു. മകന്‍ ജോജി, പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. മരുമകള്‍ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോണ്‍സണ്‍ തന്റെ മകന്‍ ജോജി, ഭാര്യ ലിജി, 12 കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ …

മണ്ണുത്തി ചിറക്കാക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന്പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; മകനും പേരക്കുട്ടിയും മരിച്ചു, മരുമകള്‍ ഗുരുതരാവസ്ഥയില്‍. പിതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. Read More »

PSC THATTIP

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച സംഘം പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ

ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

CHERPU ARREST

പൊലീസുകാരനെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതികള്‍ നന്തിക്കരയില്‍ നിന്ന് പിടിയിലായി

ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും നന്തിക്കരയില്‍ നിന്നും പിടിയിലായി. കൊലക്കേസ് അടക്കം ക്രിമിനല്‍ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത നന്തിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി …

പൊലീസുകാരനെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതികള്‍ നന്തിക്കരയില്‍ നിന്ന് പിടിയിലായി Read More »

PP MUKUNDAN PASSED AWAY

പി.പി. മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

ELEPHANT ATTACK

പാലപ്പിള്ളി കുണ്ടായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു

കുണ്ടായി എസ്‌റ്റേറ്റിലെ വാച്ചറും തോട്ടം തൊഴിലാളിയുമായ കുണ്ടായി കൊട്ടാരത്തില്‍ 58 വയസുള്ള അയ്യപ്പനാണ് പരുക്കേറ്റത്. ജോലിക്കിടെ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റേഷനിലെ ഡിസ്‌പെന്‍സറിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

chandy oommen sworn as mla

ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ വന്‍ വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

echippara

എച്ചിപ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി

വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എച്ചിപ്പാറ സെന്ററില്‍ വീടുകള്‍ക്കു സമീപമായിരുന്നു സംഭവം. പ്രദേശവാസികളാണ് ജഡം കണ്ടെത്തിയത്്. പൂവ്വത്തിങ്കല്‍ മജീദിന്റെയും മേലേമണ്ണില്‍ മണ്‍സൂര്‍ എന്നിവരുടെ പശുക്കളാണ് ശനിയാഴ്ച വന്യജീവി ആക്രമണത്തില്‍ ചത്തത്. പുലിയാണ് പശുക്കളെ കൊന്നതെന്ന സംശയം നാട്ടുകാര്‍ പങ്കുവെച്ചു. വന്യജീവികള്‍ ചേര്‍ന്ന് ഭക്ഷിച്ചനിലയിലാണ് പശുക്കളുടെ ജഡം. എന്നാല്‍ പുലിയുടെ ആക്രമണത്തിലാണ് പശുക്കള്‍ ചത്തതെന്ന് ചിമ്മിനി വനം വകുപ്പ് അധികൃതര്‍ സ്ഥീരീകരിച്ചിട്ടില്ല. സമീപത്ത് പാന്റേഷന്‍ തോട്ടങ്ങളില്‍ അടിക്കാടുകള്‍ വെട്ടി തെളിക്കാത്തത് വ്യാപകമായ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്. …

എച്ചിപ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി Read More »

അറിയിപ്പ്

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള റഗുലര്‍ ഡിപ്ലോമ എഞ്ചിനിയറിങ് സീറ്റുകളിലേയ്ക്ക് തിങ്കളാഴ്ച കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തപ്പെടുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന സമയക്രമം അനുസരിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. ബ്രാഞ്ച് മാറ്റവും സ്ഥാപനമാറ്റവും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രാവിലെ 9 മുതല്‍ 10 വരെ 1 മുതല്‍ 25,000 വരെ റാങ്കുള്ളവരും 10 മണി മുതല്‍ 11 വരെ …

അറിയിപ്പ് Read More »

ROBBERY

തൃശൂരിൽ വൻ സ്വർണ്ണാഭരണ കവർച്ച

ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി. പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപിചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്.ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.