nctv news pudukkad

nctv news logo
nctv news logo

nctv news

thrissur pooram

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം

തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്‍പില്‍ മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം. …

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം Read More »

nandikkara-high-school.

നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 46 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

mla kk ramachandran

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍പിഎസ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

20 ലക്ഷം രൂപയാണ് എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍മാണ ചുമതല.

yoga camp

 ഭാരതീയ ചികിത്സാ വകുപ്പ് പുതുക്കാട് ഗ്രാമ പഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു മാസക്കാലം നീണ്ടു നിന്ന കുട്ടികളുടെ അവധിക്കാല യോഗ പരിശീലനത്തിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ടീന തോബി, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും യോഗ ഡാന്‍സ് അവതരിപ്പിച്ചു.

ration

റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇപോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങി. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഉച്ചയ്ക്ക് 1 മണി വരെ ജില്ലയില്‍ റേഷന്‍ വിതരണം ചെയ്യും.

THOTTUMUKAM PROJECT

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

പുതുക്കാട്, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലസേചന സൗകര്യമൊരുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. തോട്ടുമുഖം പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തികള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നേരിട്ട് എത്തി വിലയിരുത്തി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, കലാപ്രിയ സുരേഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എന്‍.എം. സജീവന്‍, പി. …

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് Read More »

NEDUMBAL-ROAD.

പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ തീരദേശ റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 80 മീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിലുള്ളത്. നിര്‍ദിഷ്ട റോഡിന്റെ വരവോടെ 60ഓളം കുടുംബങ്ങള്‍ക്ക് നന്തിക്കര മാപ്രാണം റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. മഴക്കാലത്ത് വെള്ളം കയറി യാത്ര ദുര്‍ഘടമായിരുന്ന പ്രദേശവാസികളുടെ  ദുരിതങ്ങള്‍ക്കാണ് നെടുമ്പാള്‍ തീരദേശ റോഡിന്റെ വരവോടെ അറുതിയായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡ് മഴക്കാലം എത്തുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയില്ലാത്ത നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായിരുന്നു. …

പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാള്‍ തീരദേശ റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു Read More »

KAITHAKULAM WATER PROJECT

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന കൈതക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ കെ. രാജേശ്വരി, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി പ്രവീണ്‍, ഭാഗ്യവതി ചന്ദ്രന്‍, വികെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, മുന്‍ അംഗങ്ങളായ കെ.വി. സുരേഷ്, പി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപത്തിഅഞ്ച് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം.  

ORU PARAKULAM WATER PROJECT

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ഒരു പറക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

 തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം. നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിജോ ജോണ്‍, ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വിത്സന്‍, ഗ്രാമപഞ്ചായത്തംഗം സനല്‍ മഞ്ഞളി, കെ. പ്രേമവല്ലി, അസി. എഞ്ചിനീയര്‍ രേണുക, എം.ഡി. ജോര്‍ജ്, ഉഷാ ഉണ്ണി, പ്രേമവല്ലി, സുനി വര്‍ഗീസ്, സ്വപ്‌ന ഷാജു, …

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ഒരു പറക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More »

assisi old age home for women

നിരാലംബരായ അമ്മമാര്‍ക്ക് വേണ്ടി ആലേങ്ങാട് നിര്‍മ്മിച്ചിരിക്കുന്ന അസീസി ചാരിറ്റബിള്‍ ഓള്‍ഡ് ഏജ് ഹോം ഫോര്‍ വുമണിന്റെ ആശീര്‍വാദ കര്‍മ്മം മോണ്‍. ആന്റണി കുരിശിങ്കല്‍ നിര്‍വഹിച്ചു

അസീസി ഭവന്‍ ഡയറക്ടര്‍ ഫാ. ഷൈജന്‍ പനയ്ക്കല്‍ അധ്യക്ഷനായി. എഫ്എംഡിഎം സ്ഥാപകന്‍ ബ്രദര്‍ ജോയ് പുതിയവീട്ടില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

pukukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ഉപകരണത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, പ്രീതി ബാലകൃഷ്ണന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജി. സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു. 

weather-forecast-today-rain-alert

ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

mamukoya passes away

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.

death new

അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കൊടകര പുലിപ്പാറക്കുന്ന് നിശാശേരി വീട്ടില്‍ വേലായുധന്റെ മകന്‍ ശശിയാണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ആളൂരിലായിരുന്നു അപകടം. സംസ്‌കാരം നടത്തി. മായയാണ് ഭാര്യ. മക്കള്‍ : ഭദ്ര, ഭഗത്.

peechi water

പീച്ചി റിസര്‍വോയറിന്റെ ഇടതുകര വലതുകര കനാലില്‍ കൂടി വ്യാഴാഴ്ച  മുതല്‍ 10 ദിവസത്തേയ്ക്ക് ജലം ഒഴുക്കി വിടും

റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇറിഗേഷന്‍ വകുപ്പിന്റേയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം. കേരള വാട്ടര്‍ അതോറിട്ടി വിതരണത്തിനായി നീക്കിവെച്ച ജലത്തിന്റെ ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാകും കനാലിലൂടെയുള്ള ജല വിതരണം.  ഉപാകനാലുകളിലൂടെയും ജലം ഒഴുക്കും. ജലവിതരണത്തിനു മുമ്പായി കനാലുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ജലം പാഴാകാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ അതത് പഞ്ചായത്തുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

maravanchery temple

മറവാഞ്ചേരി മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ആഘോഷിച്ചു

നിര്‍മാല്യം, അഭിഷേകം, മഹാഗണപതിഹോമം,നവകം,പഞ്ചഗവ്യം, ശിവേലി,പഞ്ചാരിമേളം, കാഴ്ചശിവേലി,  പഞ്ചവാദ്യം, പാണ്ടിമേളം, വിളക്കെഴുന്നള്ളിപ്പ് ,  ആനന്ദപുരം ഉദിമാനത്തിന്റെ തെയ്യം, തീയ്യാട്ടം എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്  തന്ത്രി ആല നാരായണന്‍കുട്ടിശാന്തി, ആല ബിജു ശാന്തി, മേല്‍ശാന്തി എടത്താടന്‍ മനീഷ്ബാബു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. ബാസ്റ്റിയന്‍ വിനയസുന്ദര്‍ ദേവന്റെ തിടമ്പറ്റി. മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

kunnamkulam murder accused arrest

ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകം; മൂന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍.

മൂന്നര വർഷം മുൻപ് കുന്നംകുളത്ത് ബസ് ജീവനക്കാരന്‍ മുങ്ങിമരിച്ചതു കൊലപാതകമെന്നു തെളിയിച്ച് പൊലീസ്. നിരന്തര ചോദ്യം ചെയ്യലിലാണു കുറ്റം തെളിഞ്ഞത്. സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷ് അറസ്റ്റിലായി. 2019 നവംബര്‍ 18ന് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയില്‍ മുങ്ങിമരിച്ചെന്ന കേസിലാണ് നടപടി. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

rationkada

റേഷൻ കടയടച്ച് സമരം

സെര്‍വര്‍ തകരാറുമൂലം റേഷന്‍ വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി റേഷന്‍ കടകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.

aituc

എഐടിയുസി മറ്റത്തൂര്‍ മേഖല സമ്മേളനം കോടാലിയില്‍ സംഘടിപ്പിച്ചു

എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ആര്‍. കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിഖയുള്ള മുഴുവന്‍ തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സിപിഐ മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. വിനോദ്, സി.ആര്‍. ദാസന്‍, രമാദേവി കാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.