മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു
മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു. നവംബര്‍ 16 മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന ഗുരുവായൂര്‍ പമ്പ സൂപ്പര്‍ ഫാസ്റ്റ്, തൃശൂര്‍ പമ്പ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്. പുതുക്കാട് മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ശബരിയാത്രക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഗതാഗത മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്. …