nctv news pudukkad

nctv news

ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ?

ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തകര്‍ന്നു തരിപ്പണമായി. റോഡില്‍ മെറ്റല്‍ നിരത്തിയതും പൊടി ശല്യവും യാത്രക്കാര്‍ക്ക് ദുരിതമായി. ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ യാത്ര തീരാദുരിതമായത് സംബന്ധിച്ച്‌ എന്‍സിടിവി പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ദേശീയപാത കരാര്‍ കമ്പനി കുഴികളില്‍ ക്വാറി വേസ്റ്റ് നിരത്തിയതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. മെറ്റല്‍ നിറഞ്ഞ പാതയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ വ്യാപാര …

ആമ്പല്ലൂരിലെ സർവീസ് റോഡിൽ യാത്രദുരിതം; ഇനിയെങ്കിലും ടാർ ചെയ്യുമോ? Read More »

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6 മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക.

മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

3000ത്തിലധികം മാപ്പിളപ്പാട്ടുകള്‍ക്ക് ഈണമിട്ട പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുന്‍പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം. …

മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു Read More »

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു

കല്ലൂര്‍ കോട്ടായിയില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കല്ലൂര്‍ കോട്ടായി സ്വദേശി മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ടു നിലകളിലുമുള്ള അലമാരകള്‍ കുത്തി …

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു Read More »

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു

പറപ്പൂക്കര മുത്രത്തിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മുത്രത്തിക്കര സെന്ററില്‍ കാരിക്കോട് ഭാഗത്ത് ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. നന്തിക്കര ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറിലേയ്ക്കും ബൈക്കിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചു തൊട്ടടുത്ത കടമുറിയിലേയ്ക്കും പതിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു. കുണ്ടുകാട് …

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു Read More »

പുലിക്കളിക്കൊരുങ്ങി തൃശൂർ നഗരം; ഇന്ന് ഉച്ചതിരിഞ്ഞ് മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ

പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഗതാഗത നിയന്ത്രണങ്ങൾ മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസുകൾ …

പുലിക്കളിക്കൊരുങ്ങി തൃശൂർ നഗരം; ഇന്ന് ഉച്ചതിരിഞ്ഞ് മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ Read More »

പുലിക്കളി: തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പ്രശസ്തമായ പുലിക്കളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി ഉണ്ടായിരിക്കും. വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പുലിക്കളി കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വൻ ജനപ്രവാഹമാണ് തൃശൂരിലേക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ …

പുലിക്കളി: തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി Read More »

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി. മുഴപ്പിലങ്ങാട് വിടവാങ്ങുന്നത്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാർത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, …

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു Read More »

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർക്ക് ​ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് …

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു Read More »

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകൾ ഒഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തം മുതൽ ചതയം വരെ നീളുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് തിരുവോണം. കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആർപ്പും ആരവവുമായി ഓണത്തെ വരവേറ്റു. ഓണക്കോടിയുടുത്തും ഓണത്തപ്പനെ വരവേറ്റും തിരുവോണസദ്യ ഒരുക്കിയും വീടുകൾ ആഘോഷത്തിമിർപ്പിലാണ്. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ദിനം കൂടിയാണിത്. ലോകത്തിന്റെ വിവിധ …

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം! Read More »

സ്നേഹവും കാരുണ്യവും പകർന്ന് നബിദിനം

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ഭക്തിസാന്ദ്രവും വിപുലവുമായി ആഘോഷിച്ചു. മസ്ജിദുകൾ, മദ്റസകൾ, വിവിധ ഇസ്ലാമിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് നബിദിനം കൊണ്ടാടിയത്. പുലർച്ചെ പള്ളികളിലും മദ്റസകളിലും നടന്ന പ്രത്യേക പ്രാർത്ഥനകൾ, മൗലിദ് പാരായണം എന്നിവയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന വർണാഭമായ നബിദിന റാലികൾ നടന്നു. ദഫ്മുട്ട്, സ്കൗട്ട്, അറബനമുട്ട്, പ്രവാചക കീർത്തനാലാപനങ്ങൾ എന്നിവ റാലികൾക്ക് മാറ്റുകൂട്ടി. പ്രവാചക സന്ദേശങ്ങൾ ആലേഖനം ചെയ്ത …

സ്നേഹവും കാരുണ്യവും പകർന്ന് നബിദിനം Read More »

നന്തിക്കരയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ടെംപോയിലേക്ക് ആംബുലൻസ് ഇടിച്ച് അപകടം

ദേശീയപാതയില്‍ നന്തിക്കര യുടേണിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ടെംപോയില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. ചൊവ്വാഴ്ച രാവിലെ 10മണിയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ടെംപോ ബ്രേക്ക് നഷ്ടപ്പെട്ട ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ ടെംപോയില്‍ അതേ പാതയിലൂടെ വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ടെംപോയിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലന്‍സില്‍ ഡ്രൈവറടക്കം 2 പേരാണ് യാത്രചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട്

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര. ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം ഇന്ന്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള അവസാനവട്ട തിരക്കിന് പറയുന്നതാണ് ‘ഉത്രാടപ്പാച്ചിൽ’. ഉത്രാടദിനത്തിന്റെ പ്രത്യേകതകളിലേക്ക്… ‘ഒന്നാം ഓണം ഓടിയും ചാടിയും’ എന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കാക്കുന്നത്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസാനവട്ട തിരക്കിന്റെ ദിനം കൂടിയാണ് ഉത്രാടം. ഇതോടെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന പ്രയോഗവും ഓണക്കാലത്തിന്റെ ഭാഗമായത്. അത്തം നാളിൽ ആരംഭിച്ച പൂക്കളമിടലിന് ഉത്രാടദിനത്തിൽ കൂടുതൽ പൊലിമയേറും. ഏറ്റവും …

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട് Read More »

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം

വരാക്കര ഉണ്ണിമിശിഹാ പള്ളിയില്‍ മോഷണം. പള്ളിയുടെ രണ്ട് കപ്പേളകൾക്ക് മുന്നിലുള്ള നാല് ഭണ്ഡാരങ്ങളുടെ താഴ് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് ബൈക്കിലെത്തിയ രണ്ടുപേര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ പള്ളി അധികൃതര്‍ ഭണ്ഡാരങ്ങളിലെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ തുറന്ന നിലയില്‍ കണ്ടെത്തിയത്. പള്ളി അധികൃതര്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിൽ അഖിലകേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം ദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ ശാസ്താംപാട്ട് കലയെ ജീവിതത്തിൽ തപസ്സായി കൊണ്ടുനടക്കുന്ന 40 മഹത് വ്യക്തികളെ പത്മശ്രീ പെരുവനം കുട്ടൻമാരാർ ഓണപ്പുടവയും ദക്ഷിണയും നൽകി ആദരിച്ചു. കൂടാതെ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ദേവൻ, സുനിൽ കർത്ത …

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു Read More »

എംഡിഎംഎ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസിനെയാണ്’ ഉത്തർപ്രദേശിൽ നിന്ന് പൊലീസ് പിടികൂടിയത്. കേരളത്തിലെ ലഹരി സംഘങ്ങൾക്ക് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് പിടിയിലായ റിയാസെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശ്ശൂരിൽ ആംബുലൻസിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് റിയാസിലേക്ക് പൊലീസിനെ എത്തിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് തൃശ്ശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ ആംബുലൻസിൽ നിന്ന് …

എംഡിഎംഎ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ Read More »

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ

ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്. ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 354 വിവാഹങ്ങളായിരുന്നു അന്ന് ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ …

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ Read More »

മൂന്നുമുറി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഊട്ടുതിരുനാൾ ആഘോഷത്തിന് കൊടിയേറി; പ്രധാന തിരുനാൾ 30ന്

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ സ്‌നാപകയോഹന്നാന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്‌ള കൊടിയേറ്റകര്‍മം നിര്‍വഹിച്ചു. വികാരി ഫാ.തോമസ് വെളക്കനാടന്‍, അസി.വികാരി ഫാ.അഖില്‍ തണ്ടിയേക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബേബിപോള്‍ വലിയകണ്ടത്തില്‍, ജിതിന്‍ വേലത്തിപറമ്പില്‍, ജിപ്‌സന്‍ ഏറ്റുമാനൂക്കാരന്‍, ബിബിന്‍ പുതൂര്‍ക്കര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധകുര്‍ബാന, ലദീഞ്ഞ്, നൊവേന, നേര്‍ച്ചതേന്‍ വെഞ്ചരിപ്പ് എന്നിവയുമുണ്ടായി. ഈ മാസം 30നാണ് ഊട്ടുതിരുനാളാഘോഷം.

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷങ്ങൾക്ക് നാടൻ കാർഷിക ഉത്പന്നങ്ങളുടെ സമൃദ്ധിയുമായി കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ടി.ടി. ബെന്നി, വികസനകാര്യ സ്ഥിര സമിതി ചെയർപേഴ്സൺ സിനി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പ്രിൻസൺ തയ്യാലക്കൽ, പഞ്ചായത്ത് അംഗം ഷൈനി ജിജോ, കൃഷി ഓഫീസർ രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്, മുൻ അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ …

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം Read More »

പുതുക്കാട് സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം

സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് പുതുക്കാട് തുടക്കമായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിന്റ സനോജ്, സവിത ജനൻ, സി.പി.എം പ്രതിനിധി അഡ്വ. അൽജോ പി. ആന്റണി എന്നിവർ പ്രസംഗിച്ചു./