പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കി
വരന്തരപ്പിള്ളിയില്‍ നടന്ന ക്യാമ്പില്‍ 140 പേര്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും 121 പേര്‍ക്ക് ആധാര്‍കാര്‍ഡും അനുവദിച്ചു. 225 പേര്‍ക്ക് ക്യാമ്പിലൂടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കി. വരന്തരപ്പിള്ളി, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, മറ്റത്തൂര്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 28 ആദിവാസി കോളനികളില്‍ നിന്നുള്ള 250 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏഴുപേര്‍ക്ക് വീതം ജനന സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും ലഭിച്ചു. ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വര്‍ന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ …