മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടിയുടെ ഭാഗമായി ആനന്ദപുരത്തെ ജെ.പി. സ്മാരക വനിത വായനശാലയ്ക്ക് പുതിയതായി പണിതീര്‍ത്ത കെട്ടിടം നാടിന് സമര്‍പ്പിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പഞ്ചായത്ത് അംഗം നിജി വത്സന്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബാലചന്ദ്രന് , വായനശാല പ്രസിഡന്റ് വിദ്യ വിജയന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്, വായനശാല സെക്രട്ടറി സവിത ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.



















