nctv news pudukkad

Author name: nctv news

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി-മീനാക്ഷി-nctv news-nctv live-nctv pudukad

ഷില്ലോങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ മറ്റത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി

ഇത്തുപ്പാടം സ്വദേശിനി മീനാക്ഷിയാണ് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്  പ്രദീപ് മേനോന്റേയും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പ്യാരി ജി. നായരുടേയും മകളാണ് മീനാക്ഷി തീര്‍ഥ.

ഷില്ലോങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ മറ്റത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി Read More »

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി-പ്രതിരോധ കൂട്ടായ്മ - NCTV NEWS-NCTV LIVE-NCTV PUDUKAD

കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ടി.എ.ം ശിഖാ മണി അധ്യക്ഷനായി. പരിഷത്ത് ജില്ല കമ്മറ്റിയംഗം കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരി റാം കുമാര്‍, മേഖല കമ്മറ്റിയംഗം കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രസംഗിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു Read More »

pg-seats-sanctioned-in-specialty-and-super-specialty-categories-says-veena-george- NCTV NEWS

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം,

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി Read More »

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി-പാര്‍ട്ടി പഠന ക്ലാസ്-NCTV NEWS-NCTV PUDUKAD-NCTV LIVE

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത്, എന്തിന് എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം. നിക്‌സണ്‍, ടി.കെ. ഗോപി, വി.കെ. വിനീഷ്, സിപിഐ പുതുക്കാട് പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു Read More »

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ -NCTV NEWS -NCTV NOTICE-NCTV PUDUKAD

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, പ്രധാനാധ്യാപിക എം.വി. ഉഷ, പി.ടി.എ. അംഗങ്ങളായ ടി.ജി. ശ്രീജിത്ത്, വി.ആര്‍. ബൈജു, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സൂപ്രണ്ട് നിസ്സാ ബീവി, പി.ടി.എ. മുന്‍ പ്രസിഡന്റ് സന്ദീപ് ചുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിച്ചു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത്- സിഡിഎസ് സ്വയം തൊഴില്‍ സംരംഭകത്വം-NCTV NEWS-NCTV LIVE- NCTV PUDUKAD

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ

ഉന്നത വിദ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു. സലീല്‍ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോര്‍പറേഷന്റെ സഹായത്തോടെ 5 മുതല്‍ 6 വരെ ശതമാനം പലിശക്കാണ് അയല്‍ കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ Read More »

ആലത്തൂര്‍ എഎല്‍പി സ്‌കൂള്‍ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം - nctv news - nctv live - nctv pudukad

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ മുഖ്യാതിഥിയായിരുന്നു. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്.  വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ, മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി.എം. ജിന്‍സ, പറപ്പൂക്കര പഞ്ചായത്തംഗം എ. രാജീവ്, പി.ടി.എ.

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു Read More »

ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി - nctv news-nctv live- nctv pudukad

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി

ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച  നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ  94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്  സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി Read More »

KANATHAYI- NCTV NEWS- NCTV LIVE

വരന്തരപ്പിള്ളി സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

വരന്തരപ്പിള്ളിയില്‍ മധ്യവയസ്‌കയെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി മാട്ടില്‍ദേശം മാമ്പുള്ളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ 52 വയസുള്ള ബിന്ദുവിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കറുപ്പും മഞ്ഞയും ചേര്‍ന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയില്‍ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു. ഇവരെ കുറിച്ച് വിവരം അറിയുന്നവര്‍ വരന്തരപ്പിള്ളി പോലീസുമായോ 7012202280 എന്ന നമ്പറിലോ ബന്ധപ്പെടുക.

വരന്തരപ്പിള്ളി സ്വദേശിനിയെ കാണാനില്ലെന്ന് പരാതി Read More »

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂള്‍- ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി - NCTV NEWS-NCTV LIVE- NCTV PUDUKAD

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. ജദീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി വോളിബോള്‍ ടീമും പറപ്പൂക്കര ടിവിഎസ് എച്ച്എസ്എസ് വോളിബോള്‍ ടീമും തമ്മില്‍ സൗഹൃദ വിമുക്തി വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ച പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളിന് തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ പ്രിവന്റിവ് ഓഫിസര്‍ കെ.എസ്. ഷിബു, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പ്രചോദന വിമുക്തി മൊമെന്റോ

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍ - NCTV NEWS - NCTV LIVE- NCTV PUDUKAD

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍

കഴിഞ്ഞ ഒരാഴ്ചയായി മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ പകരക്കാര്‍ എത്താത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രതിസന്ധി. രാത്രി ചികിത്സയില്ലാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് എന്‍സിടിവി വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച മുതലാണ് ആശുപത്രിയില്‍ വീണ്ടും രാത്രി ചികിത്സ ആരംഭിച്ചത്. മറ്റത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകളിലെയും ആനപ്പാന്തം കോളനി ഉള്‍പ്പെടെ ആദിവാസി മേഖലയിലുള്ള രോഗികളുടെയും ആശ്രയമാണ് മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍ Read More »

kovakkai-plant benefits- health news- nctv news- nctv live- pudukad news

കോവയ്ക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുന്നിലാണ്. കോവയ്ക്ക പച്ചക്കും കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കോവയ്ക്ക. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും വളരെ വലുതാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാവാതെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു കോവയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കൂടിയ പ്രമേഹത്തേയും

കോവയ്ക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു Read More »

mid-day-meal-rasam-pickle-out-from-menu-sluez1- school kerala- nctv news- nctv live- pudukad news

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത്

നിര്‍ദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. പച്ചക്കറിയും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താം. കറികളില്‍ വൈവിധ്യം ഉറപ്പാക്കണം. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം. വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പര്‍പ്പിള്‍ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര വര്‍ഗ്ഗം, പടവലം,

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത് Read More »

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെണ്ണ - NCTV NEWS -NCTV LIVE-NCTV PUDUKAD

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെണ്ണ

വെണ്ണ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. മിതമായ രീതിയിലുള്ള വെണ്ണ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണ മിതമായ രീതിയില്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ആര്‍്രൈതറ്റിസ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. ബീറ്റ കരോട്ടിന്‍ സമ്പുഷ്ടമായ അളവില്‍ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം. പാദത്തിനടിയില്‍ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെണ്ണ Read More »

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് - കാവലാള്‍ - nctv news-nctv pudukad-nctv live

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു

പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ വഴി ബസ് സ്‌റ്റോപ്പ് ജംഗ്ഷനിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിന്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍എസ്എസ് ലീഡേഴ്‌സ് പി.എസ്. അര്‍ജുന്‍, യു.എം. അനാമിക എന്നിവര്‍ പ്രസംഗിച്ചു.

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു Read More »

കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു- NCTV NEWS-NCTV PUDUKAD-NCTV LIVE

കോടശേരി കാരുണ്യാ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്വാന്തനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോക്ടര്‍ ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു

പതിനൊന്നാം വാര്‍ഡിലെ പൊന്നാംബിയോളിയിലുളള കൂട്ടാട്ടി ജോസ്, കുറ്റാംതടത്തില്‍ ജോസ്, പാലത്തിങ്കല്‍ സെലീന, കണ്ണംബിളളി ത്രേസ്യ, കോന്നിപറബന്‍ ത്രേസ്യ എന്നിവരെയാണ് ഡോക്ടര്‍ പരിശോധന നടത്തിയത്.  പ്രസിഡന്റ് കെ.എം. ജോസ്, സെക്രട്ടറി ബെന്നി നബേലില്‍, ട്രഷറര്‍ ഓമന ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോടശേരി കാരുണ്യാ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്വാന്തനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോക്ടര്‍ ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു Read More »

pudukad - pudukad news- nctv live- nctv news

പുതുക്കാട് തെക്കേ തൊറവിലെ അപകട വളവില്‍ തൊറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു കോണ്‍വെക്‌സ് മിററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊറവ് കൂട്ടായ്മ പ്രസിഡന്റ് വര്‍ഗ്ഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, സി.പി. സജീവന്‍ എന്നിവരും വിജയകുമാര്‍ പുതുക്കാട്ടില്‍, നടുവം ഹരി, സി.കെ. ദില്‍, ജോജോ കുറ്റിക്കാടന്‍, രമ്യക് കിളിയാറ, രാധാകൃഷ്ണന്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് തെക്കേ തൊറവിലെ അപകട വളവില്‍ തൊറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു Read More »

kerala state pensioners- cmdrf-nctv news- nctv live- pudukad news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമാഹരിച്ച പത്തുലക്ഷം രൂപ കൈമാറി

അളഗപ്പനഗര്‍, പുതുക്കാട്, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ എന്നിങ്ങനെ ഏഴ് യൂണിറ്റുകളില്‍ നിന്നായി സമാഹരിച്ച 10,50,950 രൂപ പുതുക്കാട് സബ് ട്രഷറി ഓഫീസര്‍ എം.എന്‍. അജിതക്ക് കൈമാറി. ട്രഷറി ജൂനിയര്‍ സൂപ്രണ്ട് പി.കെ. വിജയ, കെ.എസ്.എസ്.പി.യു. ബ്ലോക്ക് ഭാരവാഹികളായ ടി. ബാലകൃഷ്ണമേനോന്‍, പി. തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, പി.വി. ശാരംഗന്‍, പി.വി. ദേവസി, ടി.എം. രാമന്‍കുട്ടി എന്നിവര്‍ സന്നിഹിതരായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമാഹരിച്ച പത്തുലക്ഷം രൂപ കൈമാറി Read More »

kerala b=vanitha commission- nctv news- palapilly estate- nctv live

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമത്തില്‍ ഒരു ഭേദഗതി വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ - NCTV NEWS - NCTV PUDUKAD - NCTV LIVE

തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി പാഴ്‌ച്ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടി കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ മുഖം തെളിയുന്നു

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. നീരൊഴുക്കിനു തടസമായ വിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായ വിധത്തില്‍ കനാല്‍് ബണ്ടുകളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടി നീക്കി. ഇഴജന്തുക്കളും മാലിന്യവും നിറഞ്ഞ്  അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന  കനാലിന്റെ  മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി പാഴ്‌ച്ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടി കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ മുഖം തെളിയുന്നു Read More »