nctv news pudukkad

nctv news logo
nctv news logo

nctv news

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു

നെടുമ്പാള്‍ പൊറത്തൂര്‍ യോഹന്നാന്‍ (79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍. റോസിയാണ് ഭാര്യ. ജോഷി, ബിജു, ബൈജു, ഷൈനി എന്നിവര്‍ മക്കളും ജിന്‍സി, ഐവി എന്നിവര്‍ മരുമക്കളുമാണ്.

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു

ആമ്പല്ലൂര്‍ വടക്കുമുറി വെളിയത്തുപറമ്പില്‍ സുകുമാരന്‍ (61) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചത്തിരിഞ്ഞ് വീട്ടുവളപ്പില്‍.

ഒല്ലൂര്‍ പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു

പിആര്‍ പടി ആരുകുളങ്ങര ക്ഷേത്രത്തിന് സമീപം കണ്ടേങ്കാവില്‍ അപ്പുനായര്‍ (80) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4ന് കൊഴുക്കുള്ളി ഓര്‍മ്മകൂട് ശ്മശാനത്തില്‍. പരേതയായ കൊച്ചുമോളാണ് ഭാര്യ. പരേതനായ ഗോപി, ഒല്ലൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റും ദേശാഭിമാനി ലേഖകനുമായ സുരേഷ് എടക്കുന്നി എന്നിവര്‍ മക്കളും ശാന്ത, ഷിജാബി എന്നിവര്‍ മരുമക്കളുമാണ്.

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ ചാത്തപ്പായി പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകന്‍ കണ്ണന്‍ (40) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന്.

paliyekara toll plaza- amballur block- nctv news- nctv live- onam- thrissur news- p[udukadnwews- pudukad live news

ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി

പുതുക്കാട്, ആമ്പല്ലൂര്‍ സിഗ്നലുകളിലും വലിയ തിരക്കായിരുന്നു. ഉത്രാടദിവസം വൈകിട്ട് തിരക്ക് ഏറെയായി. ടോള്‍പ്ലാസയ്ക്ക് ഇരുഭാഗത്തുമുള്ള മണലി, പാലിയേക്കര പാലങ്ങളുടെ മുകളില്‍ വരെ ടോളിലേക്കുള്ള വരികള്‍ നീണ്ടു.

ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പൊന്നോണതുമ്പി സംഗീത ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു

എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി രചന നിര്‍വഹിച്ച സംഗീത ആല്‍ബം ഉത്രാടദിനത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 24 മണിക്കൂറിനകം തന്നെ ഒറു ലക്ഷത്തോളം പേര്‍ ഈ ഓണപ്പാട്ട് യൂട്യൂബില്‍ കണ്ട് ആസ്വദിച്ചു. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ഓണപ്പാട്ടുകളില്‍ മികച്ചതെന്ന് ആസ്വാദകര്‍ വിലയിരുത്തുന്ന പൊന്നോണതുമ്പിയുടെ ഗായകന്‍ ടി.പി.സന്തോഷാണ്. അജി ഡെന്‍ റോസ് ചാലക്കുടി ഈണം പകര്‍ന്ന ഈ വീഡിയോ ഗാനത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത് ജസ്റ്റിന്‍ മങ്കുഴിയാണ്.

കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നിര്‍മിച്ച വൃന്ദാവന്‍ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു

ടി.എസ്. പട്ടാഭിരാമന്‍, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപത്, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആമേട വാസുദേവന്‍ നമ്പൂതിരി, രാഷ്ട്രീയ സേവ സംഘം പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, എസ്.എസ്. മേനോന്‍, കെ.എസ്. പത്മനാഭന്‍, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.സജികുമാര്‍, സ്വാമി ദേവചൈതന്യാനന്ദസരസ്വതി,ഹരികൃഷ്ണന്‍, ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ട്രസ്റ്റ് എന്‍.പി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പുടവ വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായി.

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ടിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍. ശശി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശന്‍, വൈസ് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥന്‍, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, മോഹനന്‍ വടക്കേടത്ത്, വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍. …

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഫി മഞ്ഞളി, കരിയര്‍ ഗൈഡ് യു.ജി. റോസിലി, കൊടകര ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അഞ്ജലി, പ്രിന്‍സിപ്പാള്‍ ടി. കിന്‍സ് മോള്‍, സൗഹൃദ കോഡിനേറ്റര്‍ ലിസ ജോസ് …

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപ ജോണി, ബ്ലോക്ക് അംഗങ്ങളായ പോള്‍സന്‍ തെക്കുംപീടിക, മിനി ഡെന്നി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ജനപ്രതിനിധികളായ കപില്‍ രാജ്, സലീഷ് കണ്ണന്‍, സൈമണ്‍ നമ്പാടന്‍, കൃഷി ഉദ്യോഗസ്ഥരായ കെ.പി. ദിവ്യ, എ.സി. ഷീന, എം.കെ. സതി, കൃഷി അസിസ്റ്റന്റ് എം.വി. ലിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. 4 ദിവസം നടക്കുന്ന ഓണ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി Read More »

milma shoppe- nctv news- nctv live- pudukad news

മില്‍മ ഷോപ്പി മില്‍മ പാര്‍ലര്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കോടാലിയില്‍ നിര്‍വ്വഹിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായി. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി, മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. 

chimoni dam- dam thrissur- thrissur tourism- nctv news- nctv live- pudukad news

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും

നേരത്തേ സെപ്തംബര്‍ 13 മുതല്‍ ഡാമിലേക്ക് പ്രവേശനം ആനുവദിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സാങ്കേതിക സജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിശ്ചയിച്ച പ്രകാരം 13ന് പ്രവേശനം ആരംഭിക്കാനാവില്ലെന്ന് ഡാം അധികൃതര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തില്‍ ഡാമിലേക്ക് പ്രവേശനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപവല്‍കരിക്കും. ചിമ്മിനിയിലെ നിലവിലുള്ള സൈക്കിളിങിനും ട്രക്കിങിനും പുറമെ പുതിയ ട്രക്കിങ് റൂട്ടുകള്‍ തുറക്കും. …

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും Read More »

nenmanikara panchayath- kk ramachandran mla- nctv news- nctv live news- pudukad news

 ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍ എന്നിവര്‍ സന്നിഹിതരായി.

trikkakara appan- onam- nctv news- nctv live- pudukad news

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍

ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവില്‍ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തില്‍ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും …

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍ Read More »

ആഘോഷിക്കാം ഈ ഓണം ഹോം എക്‌സ്പ്രസ്സിനോടൊപ്പം

സെപ്തംബര്‍ 12,13,14 ദിവസങ്ങളിലായി ഹോം എക്‌സ്പ്രസ്സ് മൂന്നുമുറിയില്‍ ഒരുക്കുന്നു കുക്കര്‍ എക്‌സ്‌ചേഞ്ച് മേള. നിങ്ങളുടെ പഴയ കുക്കറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുവാന്‍ സുവര്‍ണാവസരം. 5 പേര്‍ക്കുള്ള ഓണസദ്യ കിറ്റ് 1250 രൂപയ്ക്ക്. ഹോം എക്‌സ്പ്രസ് മൂന്നുമുറി, വെള്ളിക്കുളങ്ങര. ഫോണ്‍ : 9995854891

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

വികസനകാര്യ സ്ഥ്ിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. എം.കെ. ശൈലജ, ദിനേശ് വെള്ളപ്പാടി, ഷീബാ സുരേന്ദ്രന്‍, എസ്. മിനി, അമൃത നിഷാന്ത്, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ വിളവെടുത്തു

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സജിന്‍ മേലടത്ത്, എ.ജി. ഷൈജു, ജനപ്രതിനിധികള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍, കൃഷി ഓഫീസര്‍ രേഷ്മ, എന്‍ആര്‍ഇജിഎസ് എഇ ഒ.കെ. വിജയ എന്നിവര്‍ സന്നിഹിതരായിരുന്നു. 60 സെന്റ് സ്ഥലത്താണ് പൂകൃഷി നടത്തിയത്.

home xprress

വെള്ളിക്കുളങ്ങര ഹോം എക്സ്പ്രസിൽ ഇന്ന് വൈകിട്ട് 7 മുതൽ 10 വരെ ഓണം ഓഫറുകളുമായി നൈറ്റ് സെയിൽ

ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടാതെ 1250 രൂപയുടെ ഓണ സദ്യ കിറ്റിനുള്ള ബുക്കിങും ഹോം എക്സ്പ്രസിൽ ആരംഭിച്ചിരിക്കുന്നു. ഫോൺ:9072488891

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണചന്ത സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, ടി.കെ. സതീശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു എന്നിവര്‍ പ്രസംഗിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, രശ്മി ശ്രീഷോബ്, ആന്‍സി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കവിത, യോഗ പരിശീലകന്‍ ടി.യു. രജീഷ്, തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു.