പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി , രമ പ്രകാശന്, ബീന സുരേന്ദ്രന്, രതി ബാബു, മീന മദനന്, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിവിധ പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പാലക്കുന്ന് ആണ്ടി കുന്ന് റോഡ്, പൗണ്ട് കാരികുളം റോഡ്, ബാബു സ്മാരക റോഡ്, വിവിധ സെന്ററുകള്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും ജൂലൈ മാസത്തില്‍ നടത്താന്‍ …



















