ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത്
രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തുന്നതെന്നും കടയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതായും തട്ടുകടയുടെ പിറകിലെ പറമ്പിലും മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ പലയിടങ്ങളിലായി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും ഹോട്ടലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പരിശോധന. ഹോട്ടല്‍ നടത്തുന്നയാളില്‍ നിന്നും സ്ഥലമുടമയില്‍ നിന്നും 25000 രൂപാ വീതം പിഴയീടാക്കി. ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, …