പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആമ്പല്ലൂരിൽ വായന പക്ഷാചരണത്തിന് തുടക്കം
ആമ്പല്ലൂര്‍ പി.എസ്. നമ്പൂതിരി സ്മാരക വര്‍ക്കേഴ്സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. എന്‍.ആര് കുട്ടന് അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ ബാബു പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. എസ്.എം റാഫി, വട്ടണാത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ സി.ബി. സുരേഷ്, അലന് പോള്‍, കവി വാമദേവന്, കെ.സി. മാധവന് എന്നിവര്‍ സന്നിഹിതരായി.



















