nctv news pudukkad

Author name: nctv news

താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയരാം; 19-ാം തിയ്യതി വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ മാസം 19-ാം തിയ്യതി വരെ സംസ്ഥാനത്ത് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം: ഉയർന്ന താപനിലയും വായുവിലെ

താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയരാം; 19-ാം തിയ്യതി വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം Read More »

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റി ടാങ്കിന് സമീപം സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശികളായ ഗോകുൽ, സന്ദീപ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ വിവിധ ആക്രിക്കടകളിൽ നിന്നായി പൊലീസ് കണ്ടെടുത്തു. എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്തുള്ള വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന കാസ്റ്റ് അയൺ സ്പെഷൽസ് ആണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ്

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ Read More »

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും!

തൃശ്ശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള സ്വരാജ് റൗണ്ടിലെ നായ്ക്കനാലിലെ വലിയ ആല്‍മരം ഓര്‍മ്മയാകുന്നു. മരത്തിന്റെ ജീവന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടാവസ്ഥ കണക്കിലെടുത്താണ് മരം മുറിച്ചുനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നടപടികള്‍ സ്വീകരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിന് നായ്ക്കനാല്‍ എന്ന പേര് തന്നെ ലഭിക്കാന്‍ കാരണമായ ഐതിഹാസികമായ ആല്‍മരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് തന്നെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനിര്‍ത്തിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. മരം പൂര്‍ണ്ണമായും

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും! Read More »

മഞ്ഞപ്പട്ടുടുത്ത് പ്രകൃതി, മനം നിറഞ്ഞ് മലയാളി; സമൃദ്ധിയുടെയും പ്രത്യാശയുടെയും വിഷുപ്പുലരി!

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയും ഐശ്വര്യത്തിന്റെ വിഷുക്കണിയും കൈനീട്ടവും സദ്യയുമായി ഓരോ മലയാളി മനസ്സുകളിലും ഇന്ന് പുത്തൻ പ്രതീക്ഷകളുടെ പുലരിയാണ്. രാവും പകലും തുല്യമായ ‘വിഷുവം’ എന്ന സങ്കല്പത്തിൽ നിന്നാണ് വിഷു എന്ന പേരുണ്ടായത്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുലരിയിലേക്കുള്ള ചുവടുവെപ്പായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നിലവിളക്കിന്റെ വെളിച്ചത്തിൽ ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കൊന്നയും, കണിവെള്ളരിയും, വാൽക്കണ്ണാടിയും, പൊന്നും, കോടിമുണ്ടും കണ്ട് മലയാളികൾ ഇന്ന് പ്രഭാതത്തിലേക്ക്

മഞ്ഞപ്പട്ടുടുത്ത് പ്രകൃതി, മനം നിറഞ്ഞ് മലയാളി; സമൃദ്ധിയുടെയും പ്രത്യാശയുടെയും വിഷുപ്പുലരി! Read More »

രുചികരം, പോഷകസമൃദ്ധം; വിഷുസദ്യ വെറുമൊരു വിരുന്നല്ല, ആരോഗ്യക്കൂട്ടാണ്!

മലയാളിയുടെ വിഷു ആഘോഷം പൂർണ്ണമാകുന്നത് തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയോടെയാണ്. നാവിൻതുമ്പിൽ രുചിമേളം തീർക്കുന്ന സദ്യ വെറുമൊരു ഭക്ഷണമല്ല, മറിച്ച് പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ്. അവിയലും സാമ്പാറും മുതൽ ഇഞ്ചിക്കറിയും പായസവും വരെ നീളുന്ന സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. പച്ചക്കറികളുടെ കലവറ: സദ്യയിലെ പ്രധാന ആകർഷണം പച്ചക്കറികളാണ്. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഖനിയായ അവിയൽ, സാമ്പാർ, തോരൻ, കിച്ചടി എന്നിവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ അഥവാ നാരുകൾ ദഹനം സുഗമമാക്കാനും

രുചികരം, പോഷകസമൃദ്ധം; വിഷുസദ്യ വെറുമൊരു വിരുന്നല്ല, ആരോഗ്യക്കൂട്ടാണ്! Read More »

ഉപഭോഗം 5933 മെഗാവാട്ട്! എസി-ഫാൻ ഉപയോഗം കൂടി; വൈദ്യുതി റെക്കോർഡുകൾ ഭേദിച്ച് കേരളം

സംസ്ഥാനത്ത് വേനൽ ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് വൈദ്യുതിയാണ് ഉപഭോഗം രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയധികം ഉയരുന്നത്. ചൂട് താങ്ങാനാവാതെ എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ

ഉപഭോഗം 5933 മെഗാവാട്ട്! എസി-ഫാൻ ഉപയോഗം കൂടി; വൈദ്യുതി റെക്കോർഡുകൾ ഭേദിച്ച് കേരളം Read More »

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണി; നാളെ മലയാളിക്ക് വിഷു

കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും പൊൻകണി ഒരുക്കി മലയാളി നാളെ വിഷു ആഘോഷിക്കുന്നു. കണിമുന്നിലെ ഐശ്വര്യം ജീവിതത്തിലുടനീളം നിറയുമെന്ന വിശ്വാസത്തിൽ നാടും നഗരവും ആഘോഷ ലഹരിയിലാണ്. വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കം: ഇന്ന് രാത്രിയോടെ തന്നെ വീടുകളിൽ കണിയൊരുക്കാനുള്ള തിരക്ക് ആരംഭിക്കും. ഓട്ടുരുളിയിൽ ഉണക്കലരിയും, കണിവെള്ളരിയും, കൊന്നപ്പൂവും, വാൽക്കണ്ണാടിയും, സ്വർണ്ണവും നാണയങ്ങളും നിരത്തി ഐശ്വര്യപൂർണ്ണമായ കാഴ്ചയ്ക്കായി മലയാളി കാത്തിരിക്കുന്നു. നാളെ പുലർച്ചെ കുടുംബത്തിലെ മുതിർന്ന അംഗം കണ്ണ് പൊത്തി കണിക്കാണിക്കുന്നതോടെയാണ് വിഷുദിനത്തിന്റെ തുടക്കം. വിഷുക്കൈനീട്ടം: കണിക്കാണലിനു ശേഷം കുടുംബത്തിലെ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണി; നാളെ മലയാളിക്ക് വിഷു Read More »

ചൂട് കൂടും; ജാഗ്രത വേണം: പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ തീവ്രമായ ചൂടിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. റെക്കോർഡ് ചൂട്: പാലക്കാട് ഇന്ന് താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി 8 ജില്ലകളിൽ

ചൂട് കൂടും; ജാഗ്രത വേണം: പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ Read More »

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ്

മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതാ ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു! ഈ വിഷുക്കാലം ലാഭകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നേരെ പോന്നോളൂ ഹോം എക്സ്പ്രസിലേക്ക് നിത്യോപയോഗ സാധനങ്ങൾക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ഞങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഓഫർ കാലാവധി: ഏപ്രിൽ 11 മുതൽ 14 വരെ മാത്രം. ഞങ്ങളുടെ മൂന്നുമുറി, അഷ്ടമിച്ചിറ, വെള്ളിക്കുളങ്ങര എന്നീ ശാഖകളിൽ ഈ പ്രത്യേക വിഷു ഓഫറുകൾ ലഭ്യമാണ്. സ്റ്റോക്കുകൾ തീരും

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് Read More »

സംഗീത ലോകത്തെ ആ വസന്തം നിലച്ചു; ഗാനകോകിലം ആശാ ഭോസ്‌ലെ അന്തരിച്ചു

ഇന്ത്യൻ പിന്നണി ഗാനരംഗത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യൻ സംഗീതത്തിന് വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനിച്ച ശബ്ദമാണ് ഇതോടെ ചരിത്രമായി മാറിയിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്കാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്. മറാഠി ചിത്രത്തിലൂടെ പാടിത്തുടങ്ങിയ ആശ, ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായികമാരിൽ ഒരാളാണ്. ലത മങ്കേഷ്‌കറെന്ന വടവൃക്ഷം ഹിന്ദി ചലച്ചിത്ര ലോകത്ത് നിലനിൽക്കുമ്പോൾ തന്നെ

സംഗീത ലോകത്തെ ആ വസന്തം നിലച്ചു; ഗാനകോകിലം ആശാ ഭോസ്‌ലെ അന്തരിച്ചു Read More »

ദേശീയപാതയിൽ യാത്രാദുരിതം; അടിപ്പാത നിർമ്മാണം ഇഴയുന്നു

ദേശീയപാതയിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള മേഖലയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്. എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള രണ്ട് വശങ്ങളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം നിരന്നു കിടക്കുന്നു. ചിറങ്ങര, മുരിങ്ങൂർ അടിപ്പാതകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെങ്കിലും ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് പ്രവൃത്തികൾ വൈകിപ്പിക്കാൻ കാരണമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാവുന്ന ജോലികളാണ് നിലവിൽ മന്ദഗതിയിലായിരിക്കുന്നത്. മുരിങ്ങൂരിലും ചിറങ്ങരയിലും പണി പൂർത്തിയാക്കി പാതകൾ തുറന്നുകൊടുത്താൽ നിലവിലെ വലിയൊരു വിഭാഗം കുരുക്കും ഒഴിവാക്കാനാകുമായിരുന്നു. കൊരട്ടിയിലെ ഫ്ലൈഓവർ നിർമ്മാണവും സമാനമായ രീതിയിൽ തൊഴിലാളികളുടെയും യന്ത്രസാമഗ്രികളുടെയും കുറവ് മൂലം താറുമാറായ

ദേശീയപാതയിൽ യാത്രാദുരിതം; അടിപ്പാത നിർമ്മാണം ഇഴയുന്നു Read More »

വിഷുവിനെ വരവേൽക്കാൻ ചെട്ടിച്ചാൽ പാടം ഒരുങ്ങി; കണിവെള്ളരി വിളവെടുപ്പിൽ ആറാം വർഷവും നേട്ടം കൊയ്ത് രാജൻ

വിഷുക്കാലത്തെ വരവേൽക്കാൻ മറ്റത്തൂരിലെ പാടശേഖരങ്ങളിൽ കണിവെള്ളരി വിളവെടുപ്പ് സജീവമാകുന്നു. കടുത്ത ചൂടിനെ അതിജീവിച്ച്, തുടർച്ചയായ ആറാം വർഷവും ചെട്ടിച്ചാൽ പാടത്ത് മികച്ച രീതിയിൽ വെള്ളരിക്കൃഷി നടത്തി മാതൃകയാവുകയാണ് കർഷകനായ രാജൻ പനങ്കൂട്ടത്തിൽ. മറ്റത്തൂർ മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാൽ പാടശേഖരമിപ്പോൾ മഞ്ഞപ്പട്ടുടുത്ത അവസ്ഥയിലാണ്. വിപണിയിൽ വിഷു കണിക്കായി വെള്ളരിക്ക് ഡിമാൻഡ് ഏറുന്ന സമയത്ത് വിളവെടുപ്പിന്റെ തിരക്കിലാണ് കർഷകനായ രാജൻ പനങ്കൂട്ടത്തിൽ. തന്റെ രണ്ടരയേക്കറോളം വരുന്ന നിലത്ത് നെൽകൃഷിക്ക് ശേഷമുള്ള ഇടവിളയായാണ് രാജൻ കണിവെള്ളരി കൃഷി ചെയ്യുന്നത്. മികച്ച വിളവ് തരുന്ന

വിഷുവിനെ വരവേൽക്കാൻ ചെട്ടിച്ചാൽ പാടം ഒരുങ്ങി; കണിവെള്ളരി വിളവെടുപ്പിൽ ആറാം വർഷവും നേട്ടം കൊയ്ത് രാജൻ Read More »

NCTV NEWS

ചരിത്രം കുറിച്ച പുഞ്ചിരി, ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സഞ്ചരിച്ച് മനുഷ്യര്‍; ആർട്ടെമിസ് 2 സംഘത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഭൂമിയിൽ നിന്നേറ്റവും അകലേയ്ക്ക് സഞ്ചരിച്ച, ചന്ദ്രനെ ചുറ്റിക്കണ്ട ‌മനുഷ്യർ ഭൂമിയിൽ തിരിച്ചെത്തി. ആ‌‌‌ർട്ടെമിസ് 2 ദൗത്യസംഘവുമായി ഒറയൺ ഇൻ്റഗ്രിറ്റി പേടകം പുല‍ർച്ചെ 5:37നാണ് ശാന്തസമുദ്രത്തിൽ വന്നിറങ്ങിയത്. യുഎസ് നാവികസേനയുടെ പ്രത്യേക സംഘം നാല് യാത്രികരെയും കരുതലോടെ വീണ്ടെടുത്തു. ഇനി അൽപ്പനാൾ ജോൺസൺ സ്പേസ് സെന്ററിൽ വിശ്രമവും വിശദ വൈദ്യപരിശോധനയും. മനുഷ്യൻ ചന്ദ്രനിലിറങ്ങുന്ന ദിവസത്തിനായാണ് ഇനി ലോകത്തിന്റെ കാത്തിരിപ്പ്. 11,17,658 കിലോമീറ്റർ താണ്ടി അവർ ഭൂമിയിലേക്ക് തിരിച്ചെത്തി. 2700 ഡിഗ്രി സെൽഷ്യസ് ചൂടിനെ ജയിച്ച്, ശബ്ദത്തേക്കാൾ 35 മടങ്ങ്

ചരിത്രം കുറിച്ച പുഞ്ചിരി, ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സഞ്ചരിച്ച് മനുഷ്യര്‍; ആർട്ടെമിസ് 2 സംഘത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ Read More »

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം; യുവതിക്ക് കാവലായി തൃശൂർ പൊലീസ്

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം. മരണം തൊട്ടടുത്തെത്തിയ നിമിഷം മിന്നൽ വേഗത്തിൽ ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച് തൃശൂർ സിറ്റി പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണ്ണയുടെ ജാഗ്രതയും വിയ്യൂർ പൊലീസിന്റെ മിന്നൽ നീക്കവുമാണ് ഒരു ജീവൻ തിരിച്ചുപിടിച്ചത്. മാനസിക പ്രയാസങ്ങൾ സംസാരിക്കാൻ മുൻപും എഎസ്ഐ അപർണ്ണയെ സമീപിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് വീഡിയോ കോൾ ചെയ്തത്. ഫോൺ എടുത്ത അപർണ്ണ കണ്ടത് യുവതി ജീവനൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ്. ഒരു നിമിഷം പോലും പാഴാക്കാതെ

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം; യുവതിക്ക് കാവലായി തൃശൂർ പൊലീസ് Read More »

ഇരിങ്ങാലക്കുട വധശ്രമം: എല്ലാ പ്രതികളും പിടിയിൽ

ഇരിങ്ങാലക്കുട ഐക്കരക്കുന്നിൽ വയോധികനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഐക്കരക്കുന്ന് സ്വദേശി സുരേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ കൊറ്റനെല്ലൂർ സ്വദേശികളായ അമൽ, അരുൺ എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് ഒടുവിൽ വലയിലാക്കിയത്. പ്രധാന പ്രതി സലോഷിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പാടത്തും കുറ്റിക്കാട്ടിലുമായി ഒളിവിൽ കഴിഞ്ഞ പ്രതികൾ, കഴിഞ്ഞ ദിവസം രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്

ഇരിങ്ങാലക്കുട വധശ്രമം: എല്ലാ പ്രതികളും പിടിയിൽ Read More »

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ

ചേര്‍പ്പ് വെങ്ങിണിശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വെങ്ങിണിശേരി തേറാട്ടില്‍ വീട്ടില്‍ രാജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പുത്തൂര്‍ വീട്ടില്‍ പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. രാജുവിന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള മുറിയില്‍ വെച്ച് പ്രതി പ്രിന്റോയും രാജുവും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രിന്റോ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ് രാജു നിലത്തുവീണു. ശബ്ദം

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ Read More »

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ജനാധിപത്യ കടമ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെ വോട്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) ആണ് മരിച്ചത്. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലായിരുന്നു വിനോദ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. ബൂത്തിലുണ്ടായിരുന്നവർ ചേർന്ന്

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു Read More »

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പരമേശ്വരൻ എന്ന എ. നാഗേഷ് വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനങ്ങളിൽ മാറ്റത്തിനായുള്ള ആവേശം: വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “ബൂത്തുകളിൽ വോട്ടർമാർക്കിടയിൽ കാണുന്ന വലിയ ആവേശം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ മണ്ഡലത്തിൽ

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ് Read More »

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ബാബുരാജ് സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ബൂത്തിലെത്തിയിരുന്നു. ഭരണമാറ്റം സുനിശ്ചിതം: വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.സി.ടി.വിയോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിലും സംസ്ഥാനത്തും വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. “കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. വോട്ടര്‍മാരുടെ പ്രതികരണങ്ങളും പോളിംഗ് ബൂത്തിലെ ആവേശവും യു.ഡി.എഫിന് അനുകൂലമാണ്. പുതുക്കാട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകും,” ബാബുരാജ് പറഞ്ഞു. ബൂത്തുകളിലേക്ക്

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ് Read More »

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം

പുതുക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ പുതുക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഊഴം ഉറപ്പാണെന്നും, വോട്ടര്‍മാര്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കാടിന്റെ സമഗ്രമായ വികസനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും കെ.കെ. രാമചന്ദ്രന്‍

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം Read More »