പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ബാബുരാജ് സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ബൂത്തിലെത്തിയിരുന്നു.
ഭരണമാറ്റം സുനിശ്ചിതം: വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.സി.ടി.വിയോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിലും സംസ്ഥാനത്തും വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. “കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. വോട്ടര്‍മാരുടെ പ്രതികരണങ്ങളും പോളിംഗ് ബൂത്തിലെ ആവേശവും യു.ഡി.എഫിന് അനുകൂലമാണ്. പുതുക്കാട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകും,” ബാബുരാജ് പറഞ്ഞു.
ബൂത്തുകളിലേക്ക് സ്ഥാനാര്‍ത്ഥി: കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാനായി തിരിച്ചു. മണ്ഡലത്തിലുടനീളം രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍.






