nctv news pudukkad

UDF

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് 105 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകളാണ് പുറത്തുവന്നത്. കേരളത്തില്‍ ബി.ജെ.പി 82 കോടി 67 ലക്ഷം രൂപയും സി.പി.ഐ.എം 23 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ ചെലവഴിച്ചത് 249 കോടി രൂപയാണ്. ഇതില്‍ ഏകദേശം 45 ശതമാനം തുകയും കേരളത്തിലാണ് ചെലവഴിച്ചത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 42 കോടി രൂപയാണ് ചെലവഴിച്ചത്. അതേസമയം, ബി.ജെ.പി അഞ്ച് …

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ Read More »

കേരളത്തിൽ പുതിയ ഭരണയുഗം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യു.ഡി.എഫ് സർക്കാർ അധികാരത്തിലേക്ക്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി വി.ഡി. സതീശൻ കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും സത്യവാചകം ചൊല്ലി അധികാരമേറ്റു. വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ …

കേരളത്തിൽ പുതിയ ഭരണയുഗം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More »

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ബാബുരാജ് സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ബൂത്തിലെത്തിയിരുന്നു. ഭരണമാറ്റം സുനിശ്ചിതം: വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.സി.ടി.വിയോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിലും സംസ്ഥാനത്തും വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. “കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. വോട്ടര്‍മാരുടെ പ്രതികരണങ്ങളും പോളിംഗ് ബൂത്തിലെ ആവേശവും യു.ഡി.എഫിന് അനുകൂലമാണ്. പുതുക്കാട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകും,” ബാബുരാജ് പറഞ്ഞു. ബൂത്തുകളിലേക്ക് …

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ് Read More »

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ!

പുതുക്കാട് നിയോജക മണ്ഡലത്തിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ജനസാഗരമായി മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജും എൻ.ഡി.എ സ്ഥാനാർത്ഥി എ. നഗേഷും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് പുതുക്കാട് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കടുത്ത പോരാട്ടത്തിലൂടെ …

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ! Read More »

പുതുക്കാട് ആവേശക്കടലാക്കി കെ.എം. ബാബുരാജിന്റെ പ്രചാരണത്തുടക്കം; ഗുരുതുല്യരുടെ സ്മരണ പുതുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി

പുതുക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. മുതിർന്ന നേതാക്കളുടെ സ്മരണ പുതുക്കിയും അനുഗ്രഹം തേടിയുമായിരുന്നു സ്ഥാനാർത്ഥിയുടെ ആദ്യഘട്ട പര്യടനം. രാവിലെ മുതൽ പ്രവർത്തകരുടെ വലിയ നിരയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ അണിനിരന്നത്. നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ പ്രണാമം മുൻമന്ത്രി പി.പി. ജോർജിന്റെ പുതുക്കാട് ഫൊറോന പള്ളിയിലെ കല്ലറയിലെത്തി പ്രണാമം അർപ്പിച്ചുകൊണ്ടാണ് ബാബുരാജ് പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് പി.പി. ജോർജിന്റെ വസതി സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി …

പുതുക്കാട് ആവേശക്കടലാക്കി കെ.എം. ബാബുരാജിന്റെ പ്രചാരണത്തുടക്കം; ഗുരുതുല്യരുടെ സ്മരണ പുതുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി Read More »