nctv news pudukkad

Author name: nctv news

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ ശതാബ്ദിയോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേക്കാനത്ത് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നൊലിപ്പറമ്പില്‍, സഹവികാരി ഫാദര്‍ ബെന്‍വിന്‍ തട്ടില്‍, ഫൊറോനയിലെ 22ഓളം പള്ളി വികാരിമാര്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെയ്‌സണ്‍ മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാരും, ഇടവകക്കാരും സന്നിഹിതരായി. 

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ ശതാബ്ദിയോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു Read More »

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ആമ്പല്ലൂര്‍ വില്ലേജിന്റെ സര്‍വെ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വടക്കാഞ്ചരി സര്‍വ്വേ സൂപ്രണ്ട് ഇ.കെ. സുധീര്‍,  തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. ഷാജി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വില്‍സണ്‍, വാര്‍ഡംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍,  കെ.എ. ഷൈലജ, അശ്വതി പ്രവീണ്‍, നിമിത ജോസ്, പി.കെ. ശേഖരന്‍, പ്രിന്‍സി ഡേവിസ്, പി.എസ്. ദിനില്‍, മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എന്‍. ജയന്തി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ആമ്പല്ലൂര്‍ വില്ലേജിന്റെ സര്‍വെ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിന്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

HOME-X-PRESS.j

മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഇന്ന് രാത്രി 8.30 മുതൽ 11 വരെ ഓഫർ പെരുമഴയൊരുക്കി Midnight Sale

ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്,മൂന്നുമുറിഫോണ്‍: 9995854891 ഹോം ഡെലിവറി സൗകര്യം

മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഇന്ന് രാത്രി 8.30 മുതൽ 11 വരെ ഓഫർ പെരുമഴയൊരുക്കി Midnight Sale Read More »

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി

യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക്  1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്‍കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി Read More »

കൊടകര ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോക്കു സമീപം റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി

 ചെറുകുന്നിലേക്ക് റോഡ് തിരിയുന്ന ഭാഗത്തുള്ള യൂടേണിനു സമീപത്താണ് സ്ലാബ് തകര്‍ന്ന് കാന തുറന്നു കിടക്കുന്നത്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തകര്‍ന്നു കിടക്കുന്ന സ്ലാബും തുറന്നു കിടക്കുന്ന കാനയും ഇരുചക്രവാഹനയാത്രക്കാരുടേയും കാന്‍നടക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. തകര്‍ന്ന സ്ലാബിനുള്ളിലെ ഇരുമ്പുകമ്പി റോഡിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലോ കാല്‍നടക്കാരുടെ വസ്ത്രങ്ങളിലോ ഈ കമ്പി ഉടക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാളുകള്‍ക്ക് മുമ്പ് ഏതോ വാഹനം ഇടിച്ചാണ് കാനയുടെ മുകളിലെ സ്ലാബ്

കൊടകര ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോക്കു സമീപം റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി Read More »

thalore deepthi school- madyamapravathakare adarichu- nctv news- nctv live- pudukad live

തലോര്‍ ലിറ്റില്‍ ഫഌര്‍ എല്‍പി സ്‌കൂളില്‍ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുക്കാട്, ഒല്ലൂര്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

ദീപ്തി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡിവൈഎസ്പി പി.വി. സിന്ധു മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. പ്രദീപ് അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ സി.എഫ്. ജെയിംസ്, സുരേഷ് എടക്കുന്നി, പ്രധാനാധ്യാപിക ലിയ കെ.റാഫേല്‍, പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എ.ജോണ്‍സന്‍, ഒഎസ്എ പ്രസിഡന്റ് ടി.ടി. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

തലോര്‍ ലിറ്റില്‍ ഫഌര്‍ എല്‍പി സ്‌കൂളില്‍ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുക്കാട്, ഒല്ലൂര്‍ മേഖലയിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു Read More »

kodakara police station- arrest- nctv news- nctv live- pudukad news- pudukad live

 പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ 35 വയസുള്ള ഫവാദിനെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 18,500 രൂപയും മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊടകര സിഐ പി.കെ.

 പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു Read More »

paliyekara toll plazha strike- nctv news- nctv pudukad- live news malayalam- pudukad live- aiyf- stike- toll samaram- nhi

ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പാലിയേക്കര ടോള്‍പ്ലാസയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ദേശീയപാത അതോറിറ്റിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യബൈജു, ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎസ്പി കെ. സുമേഷ്,

ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പാലിയേക്കര ടോള്‍പ്ലാസയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം Read More »

parppukara panchayath sc nilayam

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നിലവില്‍ ഉണ്ടായിരുന്ന എസ്.സി. സാംസ്‌കാരിക നിലയം നവീകരിച്ച് പുതിയതായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്ന ഡോ. ബി. ആര്‍. അംബേദ്കര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രന്‍, സ്ഥ്രിരം സമിതി അധ്യക്ഷന്മാരായ കെ. സി. പ്രദീപ്, എം. കെ. ശൈലജ, ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ്, വാര്‍ഡ് അംഗം കെ.വി. സുഭാഷ് , സരിത തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. 7ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം. ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് 2ലക്ഷം രൂപ ജില്ല പഞ്ചായത്താണ് അനുവദിച്ചത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നിലവില്‍ ഉണ്ടായിരുന്ന എസ്.സി. സാംസ്‌കാരിക നിലയം നവീകരിച്ച് പുതിയതായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്ന ഡോ. ബി. ആര്‍. അംബേദ്കര്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎഎല്‍എ നിര്‍വഹിച്ചു Read More »

pudukad panchayath medical camp- nctv news- nctv news live-

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും പുതുക്കാട് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ തണല്‍ സംഘങ്ങളുടെ സഹകരണത്തോടെ പുതുക്കാട് വെച്ച് കേരള ആയുഷ് വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുതുക്കാട് വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ ലാബിന്റെ സഹായത്തോടെ സൗജന്യ രക്തപരിശോധനയും ക്യാമ്പില്‍ നടന്നു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സിജോബി, ഫിലോമിന ഫ്രാന്‍സീസ,് തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി മീനു എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും പുതുക്കാട് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ തണല്‍ സംഘങ്ങളുടെ സഹകരണത്തോടെ പുതുക്കാട് വെച്ച് കേരള ആയുഷ് വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി Read More »

palathu parambu kudivella padathi- trikur panchayath- kk ramachandran mla- nctv news- pududkadnews- pudukad live

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പാലത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ പതിനാലാം വാര്‍ഷിക പൊതുയോഗവും അംഗങ്ങള്‍ക്കുള്ള ഡിവിഡന്റ് വിതരണവും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി ചെയര്‍മാന്‍ രാജന്‍ കുളങ്ങര പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം അനു പനങ്കൂടന്‍, സന്ദീപ് കണിയത്ത് ,ഓമന സഹദേവന്‍, രാമചന്ദ്രന്‍ കോപ്പക്കാട്ടില്‍ ദേവിദാസ് തെക്കൂട്ട്,  ജയപ്രകാശ് കടമ്പാട്ട് , സുരേഷ് മുല്ലക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കൂര്‍

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പാലത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ പതിനാലാം വാര്‍ഷിക പൊതുയോഗവും അംഗങ്ങള്‍ക്കുള്ള ഡിവിഡന്റ് വിതരണവും സംഘടിപ്പിച്ചു Read More »

snake rescue-nctv news-forest watcher dead

വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു

ചിമ്മിനി റേഞ്ചിലെ വാച്ചറായ ചിമ്മിനി ഏറാകണ്ടത്ത് 53 വയസുള്ള ഉണ്ണികൃഷ്ണനാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ മാസം 2-ാം തീയതി എച്ചിപ്പാറ തോടിനു സമീപം പറമ്പില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു Read More »

robbery- mannampetta- nctv news- nctv live- pudukad live news

മണ്ണംപേട്ട കരുവാപ്പടി വലിയകുളത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം

കാട്ടേടത്ത് വീട്ടില്‍  രാധയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, കൃഷ്ണവിഗ്രഹം, കിണ്ടി, പിച്ചള കോളാമ്പി, നാഴി പറ, നിലവിളക്ക്, പാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. വീട്ടുടമ പാലക്കാടുള്ള വസതിയിലാണ് താമസം. ഓഗസ്റ്റ് മാസം മൂന്നാം തീയതി വീട്ടില്‍ വന്ന് പോയതിന് ശേഷം ഞായറാഴ്ച എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. 

മണ്ണംപേട്ട കരുവാപ്പടി വലിയകുളത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം Read More »

house destroyed-heavy rain- nctv news- nctv pudukad- pudukad news live

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു. വീട് ഭാഗികമായി തകര്‍ന്നു

പറപ്പൂക്കര പൊങ്കോത്രയില്‍ മണപ്പാടന്‍ അനില്‍ ദാസിന്റെ വീടിന്റെ മുകളില്‍ കൂടിയാണ് തൊട്ടടുത്ത വീട്ടിലെ തെങ്ങ് കടപുഴകി വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. അടുക്കളയും സ്റ്റോര്‍ റൂമും പൂര്‍ണമായും തകര്‍ന്നു. വീട്ടുക്കാര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വലിയൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു. വീട് ഭാഗികമായി തകര്‍ന്നു Read More »

ദേശീയപാതയിലെ കൊടകര പൊലീസ് സ്‌റ്റേഷനു സമീപം സര്‍വീസ് റോഡരുകില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയായി

ഈ ഭാഗത്ത് ഏതാനും മീറ്ററുകള്‍ മാത്രമാണ് കാന നിര്‍മിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്.  റോഡിനു ചേര്‍ന്ന് കാന നിര്‍മിക്കാനായി കുഴിച്ച ഭാഗത്ത് പാഴ്‌ച്ചെടികള്‍ വളര്‍ന്ന് മൂടിക്കിടക്കുന്നതാണ് അപകടക്കെണിയാകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ സുരക്ഷ സംവിധാനമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ദേശീയപാതയിലെ കൊടകര പൊലീസ് സ്‌റ്റേഷനു സമീപം സര്‍വീസ് റോഡരുകില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയായി Read More »

aloor school- nctv news- pudukad news- live news pudukad

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്ത നിവാരണ ക്ലാസ് നടത്തി

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സംഗീത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ തങ്കച്ചന്‍ പോള്‍ അധ്യക്ഷനായി. എന്‍ എസ് എസ് വോളണ്ടിയര്‍മാരായ അനുഷ്‌ക അജിതന്‍, എ.എച്ച്. ശിവഹരി, എഡ്‌വിന്‍ ലിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്ത നിവാരണ ക്ലാസ് നടത്തി Read More »

perambra st. lioba school- kayika dinam- national spots day- nctv news- nctv live- pudukad live news

ദേശീയ കായികദിനത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ലിയോബ അക്കാദമി സിബിഎസ്ഇ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു

പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജുപീറ്റര്‍ കാച്ചപ്പിള്ളി ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. അമല്‍, സിസ്റ്റര്‍ റെജിന, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ കായികദിനത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ലിയോബ അക്കാദമി സിബിഎസ്ഇ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു Read More »

vendore st marys church- oottuthirunnal- nctv news update- nctv live news-pudukad news

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി

ഫാ. നോബി അമ്പൂക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നോലിപ്പറമ്പില്‍, സഹ വികാരി ഫാ. ബെന്‍വിന്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോജു മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 7നു ഊട്ട് തിരുന്നാളും സെപ്റ്റംബര്‍ 8ന് മാതാവിന്റെ ജനന, പ്രതിഷ്ഠ തിരുന്നാളുകളും ആഘോഷിക്കും. 

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി Read More »

trikur pachayath road- kk ramachandran mla- nctv news- nctv live news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പരന്‍ ആനക്കുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, വാര്‍ഡംഗം ലിന്റോ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായി. ജോസ് കെ. മാണി എംപിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസനഫണ്ടില്‍ നിന്നും 4 ലക്ഷം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പരന്‍ ആനക്കുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു

ദ്വിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നാടക സീരിയല്‍ ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ കോടാലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എ. ശശിപ്രഭാകരന്‍ കോടാലിയെ വേദിയില്‍ പൊന്നാടയണിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശ്, ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു Read More »