കാട്ടേടത്ത് വീട്ടില്‍ രാധയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, കൃഷ്ണവിഗ്രഹം, കിണ്ടി, പിച്ചള കോളാമ്പി, നാഴി പറ, നിലവിളക്ക്, പാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. വീട്ടുടമ പാലക്കാടുള്ള വസതിയിലാണ് താമസം. ഓഗസ്റ്റ് മാസം മൂന്നാം തീയതി വീട്ടില്‍ വന്ന് പോയതിന് ശേഷം ഞായറാഴ്ച എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.