പറപ്പൂക്കര പൊങ്കോത്രയില്‍ മണപ്പാടന്‍ അനില്‍ ദാസിന്റെ വീടിന്റെ മുകളില്‍ കൂടിയാണ് തൊട്ടടുത്ത വീട്ടിലെ തെങ്ങ് കടപുഴകി വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. അടുക്കളയും സ്റ്റോര്‍ റൂമും പൂര്‍ണമായും തകര്‍ന്നു. വീട്ടുക്കാര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വലിയൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു. വീട് ഭാഗികമായി തകര്‍ന്നു
